Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗോവണി കയറി ഫിറ്റ്നസിലേയ്ക്ക്

ഡയറ്റ് ചെയ്യണം വ്യായാമം ചെയ്യണം എന്നിങ്ങനെ ആലോചിക്കുകയും പറയുകയുമല്ലാതെ ചെയ്ത് അത് ശീലത്തിന്റെ ഭാഗമാക്കി ശരീരത്തിന്റെ ഫിറ്റ്നസ് നിലനിര്ത്തുന്നവര്വളരെ കുറവാണ്.
തടികുറയ്ക്കുന്നതിനെക്കുറിച്ച് 24മണിക്കൂറും ആലോചിക്കാറുള്ളയാളുകള് പോലും ഓഫീസിലേയ്ക്ക് കയറുമ്പോള്‍ ലിഫ്റ്റും, ഗോവണിയും കണ്ടാല്‍ എത്രയും പെട്ടെന്ന് ലിഫ്റ്റില്‍ കയറി സ്റ്റാര്‍ട്ട് ബട്ടന് അമര്‍ത്തുകയാണ് ചെയ്യാറുള്ളത്.
അല്ലാതെ ഒരു ദിവസമെങ്കിലും ഗോവണി കയറിക്കളയാം എന്ന് ചിന്തിക്കാറില്ല. ഫിറ്റ്നെസ്സിനായി മറ്റ് ചെലവൊന്നുമില്ലാതെ ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഈ ഗോവണി കയറ്റം. ഒരു നാല് നിലവരെ സുഖമായി കയറാവുന്നതല്ലേയുള്ളു.
ആഴ്ചയില്‍ കുറഞ്ഞത് മൂന്നു ദവിസമെങ്കിലും ലിഫ്റ്റിന്റെ സഹായം മൂന്നു നിലവരെയെങ്കിലും ഒഴിവാക്കിനോക്കൂ, പിന്നീട് കൂടുതല്‍ക്കൂടുതല്‍ ദൂരം നിങ്ങള്‍ക്ക് നടന്ന് കയറാന്‍ കഴിയും. കാലുകളിലെ പേശിയ്ക്ക് ആയാസക്കുറവ് തോന്നും.
പിന്നീട് ഈ ശീലം ദിവസം രണ്ടു വട്ടം പടികള്‍ ഇറങ്ങുകയും കയറുകയും ചെയ്യുകയെന്നതിലേയ്ക്ക് എത്തിക്കുക. കാപ്പി കുടിയ്ക്കാനും ചോറുണ്ണാനും മറ്റുമായി പോകുമ്പോള്‍ വെറുതെ കയ്യും വീശിയങ്ങ് നടക്കുക ലാഭംമാത്രമേയുണ്ടാകൂ.
അടുത്തിടെ ഡുബ്ലിന്‍ യൂണിവേഴ്സിറ്റി കോളെജില്‍ നടന്ന ഒരു പഠനവും പറയുന്നത് ഗോവണികയറ്റം നല്ല വ്യായാമമാണെന്നാണ്. ഇവിടെ നടത്തിയ പഠനത്തില്‍ എട്ടാഴ്ച(ആഴ്ചയില്‍ 5ദിവസം എന്ന തരത്തില്‍)ഒരു കൂട്ടം സ്ത്രീകളോട് ദിവസം രണ്ടു വട്ടമായി 199 പടികള്‍ കയറാനും ഇറങ്ങാനും പറഞ്ഞു.
മിനിറ്റില്‍ 90 പടികള്‍ കയറുകയെന്നതായിരുന്നു നിര്‍ദ്ദേശം. എട്ടാഴ്ച കഴിഞ്ഞപ്പോള്‍ ഇവരില്‍ 17ശതമാനത്തോളം എയ്റോബിക് ഫിറ്റ്നസ് ഉണ്ടായതായികണ്ടെത്തി. മാത്രവുമല്ല ഇവരുടെ ശരീരത്തില്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ 8ശതമാനം കുറയുകയും ചെയ്തു.
എന്തായാലും പരീക്ഷച്ചുനോക്കൂ, ഷുഗര്‍ ഫ്രീ ഗോള്‍ഡിന്റെ പരസ്യത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍നായിക ശ്രീയ ശരണ്‍ പറയുന്നത് കേട്ടിട്ടില്ലേ, ഫിറ്റ്നസ്സിലേയ്ക്കുള്ള ആദ്യ ചുവടുവെപ്പാണ് നടത്തമെന്ന്, അതേ ഷുഗര്‍ഫ്രീ ഗോള്‍ഡ് നല്ലതോ ചീത്തയോ എന്തുമായിക്കൊള്ളട്ടേ പക്ഷേ ആ വാചകത്തില്‍ കഴമ്പുണ്ട്, പടികയറൂ ഫിറ്റ്നസ് സ്വന്തമാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
