Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗാഡനിദ്രയ്ക്ക് 4ഭക്ഷണങ്ങള്‍

അതുകൊണ്ടുതന്നെ ഉറക്കത്തിന്റെ കാര്യത്തില്‍ അശ്രദ്ധപാടില്ല. മിക്കപ്പോഴും നമ്മള് കഴിയ്ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും ജോലിസംബന്ധമായ പ്രശ്്നങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളുമെല്ലാം ഉറക്കംകൊല്ലികളാവാറുണ്ട്.
മറ്റു പലകാര്യങ്ങളിലും പൂര്‍ണമായും വരുതിയ്ക്കുനിര്ത്താന് കഴിയില്ലെങ്കിലും ഭക്ഷണകാര്യത്തിലെങ്കിലും നമുക്ക് ശ്രദ്ധചെലുത്താന്‍ കഴിയും. ഗാഡനിദ്രയ്ക്കു സഹായിക്കുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍
സാല്‍മണ്‍
സാല്‍മണ്‍ മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ ഒമേഗ 3 വിഭാഗത്തില്‍ പെടുന്ന ഫാറ്റ് നല്ല ഉറക്കം പ്രദാനം ചെയ്യും. ഉറക്കത്തിന് കാരണമായ മെലാടോണിന്‍ എന്ന ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനുള്ള കഴിവ് ഈ ഫാറ്റിനുണ്ട്.
ബീന്‍സ്
നമ്മള് നിത്യേന ഉപയോഗിക്കുന്ന പലതരം ബീന്‍സ് വര്‍ഗ്ഗങ്ങളും നല്ല ഉറക്കത്തിന് സഹായിക്കുന്നവയാണ്. ബീന്‍സില്‍ വിറ്റാമിനുകളായ ബി, ബി6, ബി 12, എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഫോളിക് ആസിഡുകളുടെ കലവറകൂടിയാണ്.
ഇവയെല്ലാം ശരീരത്തെ ഉറക്കത്തിന്റെ സമയത്തെ ക്രമീകരിക്കാന്‍ സഹായിക്കുന്നവയാണ്. മാത്രമല്ല വിശ്രമാവസ്ഥ, സന്തോഷം എന്നിവ പ്രദാനംചെയ്യുന്ന സെറാടോണിന് എന്ന ഹോര്‍മോണിന്റെ ഉല്പാദന്ത്തിനും ഇവ സഹായിക്കുന്നുണ്ട്. ഇന്‍സോമ്നിയ അഥവാ നിദ്രാഭംഗം ഉള്ളവര്‍ക്ക് വിറ്റമിന്‍ ബി ഉപകാരപ്രദമാണെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്.
കട്ടത്തൈര്
ആര്‍ക്കും ഇഷ്ടമുള്ള വസ്തുവാണ് കട്ടത്തൈര്, ഇതും നല്ല ഉറക്കം പ്രദാനം ചെയ്യുന്നത് തന്നെ, എന്നാല്‍ വളരെ താഴ്ന്ന നിലയില്‍ കൊഴുപ്പുള്ള തൈര് മാത്രമേ തിരഞ്ഞെടുക്കാവൂ എന്നത് ശ്രദ്ധിക്കുക. കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ ഉറവിടമാണ് കട്ടത്തൈര്.
ഇവ രണ്ടും ഉറക്കത്തെ സഹായിക്കുന്ന ധാതുകള്ക്കളുടെ ഉല്പാദനത്തിന് സഹായിക്കുന്നവയാണ്. ഇത്തരം ധാതുക്കളാണ് അഗാധമായ ഉറക്കത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത്. ധാതുക്കള്‍ കുറയുമ്പോള്‍ മസിലുകള്‍ക്ക് ശക്തികുറയുകയും, മാനസിക സമ്മര്‍ദ്ദം കൂടാന്‍ ഇടവരുത്തുകയും നിദ്രാഭംഗം വരുത്തുകയും ചെയ്യും.
സ്പിനാച്ച്
നല്ല പച്ചനിറത്തിലുള്ള ചീര ഇരുമ്പിന്റെ കലവറയാണ്. നമ്മുടെ നാട്ടില്‍ ഏറെ സുലഭവുമാണിത്. റെസ്റ്റ്ലെസ് ലെഗ് സിന്‍ഡ്രോം എന്ന രോഗം പലരിലും ഉറക്കത്തിന് തടസ്സമുണ്ടാക്കുന്ന ഒന്നാണ്, ഇത് പാരമ്പര്യമായി പകരാവുന്ന രോഗമാണ് പഠനങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രക്തത്തില്‍ വേണ്ടത്ര ഇരുമ്പിന്റെ അംശം ഉണ്ടെങ്കില്‍ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
