Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
വേനലില്‍ കിഡ്നിയുടെ ആരോഗ്യം പ്രതിസന്ധിയില്‍: പരിഹാരം ഇപ്രകാരം
വേനല്‍ക്കാലം ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. ജീവിത ശൈലി രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ നിങ്ങളില്‍ ഭയപ്പെടുത്തുന്ന സമയമാണ് വേനല്‍ എന്നതില്‍ സംശയം വേണ്ട. ദ്രാവകത്തിന്റേയും ഇലക്ട്രോലൈറ്റിന്റേയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് വേനല്‍ക്കാലത്ത് പലപ്പോഴും സാധിക്കാതെ വരുന്നു. നിര്‍ജ്ജലീകരണം സംഭവിക്കുന്നവര്‍ക്ക് പലപ്പോഴും വൃക്കയില്‍ ഗുരുതരമായ അവസ്ഥകള്‍ നേരിടേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് ശരീരത്തില്‍ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി വൃക്കകള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു.
വേനലില്‍ നാം ആദ്യം ശ്രദ്ധിക്കേണ്ടത് നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് വേണ്ടിയാണ്. ധാരാളം വെള്ളം കുടിക്കുന്നതിനോടൊപ്പം തന്നെ കൃത്യമായ സമീകൃതമായ ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ വൃക്കകളെ സംരക്ഷിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. തേങ്ങാവെള്ളം, നാരങ്ങ വെള്ളം, മോരു വെള്ളം എന്നിവ സ്ഥിരമായി വേനലില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തണം എന്ന് നോക്കാം.

വേനല്‍ വൃക്കയെ ബാധിക്കുന്നത്
വേനലില്‍ വൃക്കയുടെ ആരോഗ്യം എപ്രകാരം സംരക്ഷിക്കപ്പെടുന്നു എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. അതിന് വേണ്ടി ആദ്യം തന്നെ വൃക്കയുടെ ധര്‍മ്മം മനസ്സിലാക്കണം. ശരീരത്തില്‍ നിന്നും ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ് വൃക്കകള്‍. എന്നാല്‍ വേനലില്‍ ജലത്തിന്റെ അളവ് ശരീരത്തില്‍ കുറയുമ്പോള്‍ ഇത് വൃക്കകളേയും തകരാറിലാക്കുന്നു. നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ രക്തവിതരണം കുറയുകയും അത് വൃക്കകളുടെ പ്രവര്‍ത്തനം മോശമാവുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ വേനലില്‍ വൃക്കകളുടെ ആരോഗ്യത്തിന് ചില മാറ്റങ്ങള്‍ നമുക്ക് വരുത്താം.
ജീവിത ശൈലി മാറ്റങ്ങള്‍
വെള്ളം ധാരാളം കുടിക്കുക എന്നത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. അതിന് വേണ്ടി 2-3 ലിറ്റര്‍ വെള്ളം വരെ സ്ഥിരമായി ഒരു ദിവസം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. കുറച്ച് വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം വരാനും വൃക്കകള്‍ക്ക് ക്ഷതം സംഭവിക്കാനും ഇടയാക്കുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഉണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള് ഇത്തരം കാര്യങ്ങള്‍ അല്പം ഗൗരവത്തോടെ കാണണം

ആരോഗ്യകരമായ ഭക്ഷണക്രമം
ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണക്രമം സമീകൃതാഹാരം എന്നിവ അല്പം ശ്രദ്ധയോടെ കൈകകാര്യം ചെയ്യേണ്ടതാണ്. ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവ കുറഞ്ഞ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഇത് കൂടാതെ പഴങ്ങളും പച്ചക്കറികളും പോലുള്ള ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം.
വ്യായാമം ശീലമാക്കുക
നിങ്ങള്‍ നിര്‍ബന്ധമായും വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കാരണം രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗ സാധ്യത എന്നിവ കുറക്കുന്നതിന് നിര്‍ബന്ധമായും ശ്രദ്ധിക്കണം. ഇത് കൂടാതെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ എന്തുകൊണ്ടും വ്യായാമം ശീലമാക്കേണ്ടതാണ്. ഇത് വൃക്കകളുടെ ആരോഗ്യം മികച്ചതാക്കുന്നു. കൂടാതെ ദോഷഫലങ്ങള്‍ നല്കുന്നു പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതിനും ശ്രദ്ധിക്കുക.
വൃക്ക തകരാറിന്റെ ലക്ഷണങ്ങള്‍
നിങ്ങളില്‍ വൃക്കതകരാറുകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പെട്ടെന്നാണ് കാര്യങ്ങള്‍ വഷളാവുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെയും ആയുസ്സിനേയും തകരാറിലാക്കുന്നു. ഗുരുതരമായി മാറുന്നതോടെ രോഗാവസ്ഥ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു. സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണുന്നതിനും കൃത്യമായ രോഗനിര്‍ണയം നടത്തുന്നതിനും ആണ് ശ്രദ്ധിക്കേണ്ടത്. വേനല്ക്കാലത്തെങ്കില് കൃത്യമായ ചികിത്സ എടുക്കുന്നതിന് ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍
ഓക്കാനം
ഛര്‍ദ്ദി
വിശപ്പില്ലായ്മ
ക്ഷീണവും ബലഹീനതയും
ഉറക്ക പ്രശ്നങ്ങള്‍
മൂത്രം കൂടുതലോ കുറവോ
മാനസികാരോഗ്യം കുറയുന്നത്
പേശീവലിവ്
കാലുകളുടെയും കണങ്കാലുകളുടെയും വീക്കം
വരണ്ട, ചൊറിച്ചില്‍ ചര്‍മ്മം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അത് നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു
നെഞ്ച് വേദനയും ശ്രദ്ധിക്കണം
മറ്റ് രോഗാവസ്ഥകളും വര്‍ദ്ധിക്കുന്നു
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
