Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
വൃക്കയും ഹൃദയവും പ്രശ്നത്തിലോ? കാലിലെ ലക്ഷണങ്ങള്‍ നിസ്സാരമല്ല
ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ഓരോ ദിവസം ചെല്ലുന്തോറും പ്രശ്നത്തിലേക്കാണ് എത്തിക്കുന്നത്. എന്നാല്‍ ശരീരം ചില ലക്ഷണങ്ങളെ നിങ്ങളിലേക്ക് എത്തിക്കും. അതില്‍ തന്നെ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില ലക്ഷണങ്ങളുണ്ട്. പലപ്പോഴും ചെറുപ്പത്തിലുള്ള മുടി കൊഴിച്ചില്‍, കണ്ണിന് ചുറ്റുമുള്ള മഞ്ഞ നിറത്തിലുള്ള മുഴകള്‍, അമിതമായ ക്ഷീണം, പാദങ്ങളിലെ വീക്കം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും അപകടകരമായ അവസ്ഥകളിലേക്കാണ് ഇത് നിങ്ങളിലേക്ക് എത്തിക്കുന്നത്. എന്നാല്‍ രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍, ഹിമോഗ്ലോബിന്റെ അളവ് എന്നിവയെല്ലാം അല്പം ശ്രദ്ധിക്കണം.
ഇത്തരം ലക്ഷണങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇതിനെ ആഴത്തില്‍ പരിശോധിക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും നിസ്സാരമായ ചില കാര്യങ്ങള്‍ ആണ് പിന്നീട് ഗുരുതരമായ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. കാലിലെ വീക്കം നിങ്ങളില്‍ കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ ഉണ്ട് എന്നതിന്റെ സൂചനയാണ്. ഏതൊക്കെയാണ് പാദങ്ങളില്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍ എന്ന് നോക്കാം. അത് നിങ്ങളുടെ ഹൃദയത്തേയും വൃക്കയേയും എപ്രകാരം ബാധിക്കുന്നു എന്ന് നോക്കാം.

എഡിമയുടെ ലക്ഷണങ്ങള്‍
പാദങ്ങളിലും കണങ്കാലുകളിലും കാണപ്പെടുന്ന വീക്കമാണ് ഇത്തരത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്. ഈ വീക്കം നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നങ്ങളിലേക്ക് എത്തിക്കും. അത് ശരീരത്തിലെ വിവിധ അവയവങ്ങളുടെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ശരീരത്തില്‍ രക്തയോട്ടം കൃത്യമായി നടക്കാത്ത അവസ്ഥയിലേക്കാണ് പലപ്പോഴും ഇത്തരത്തില്‍ കാലുകളില്‍ നീര് വര്‍ദ്ധിക്കുന്നത്. ഇത് ശരീരത്തിന്റെ കലകളില്‍ ദ്രാവകം അടിഞ്ഞ് കൂടുന്നതിനും അത് കൂടാതെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം പ്രശ്നത്തില്‍
പലപ്പോഴും ഹൃദയാരോഗ്യം പ്രശ്നത്തിലേക്ക് എത്തുന്നതിന്റെ ഫലമായി കാലുകളില്‍ എഡിമ കാണിക്കുന്നു. ഇത് നിങ്ങളുടെ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കം. പലപ്പോഴും അതാണ് ഈ വീക്കത്തിന്റെ പ്രധാന കാരണം. അത് കൂടാതെ കാലുകളില്‍ ദ്രാവകം കെട്ടി നില്‍ക്കുന്നതാണ് ഇത്തരത്തില്‍ അപകടമുണ്ടാക്കുന്നത്. കാലുകളിലെ രക്തം കട്ട പിടിക്കുന്നത് വൃക്ക രോഗങ്ങള്‍ അല്ലെങ്കില്‍ കരള്‍ രോഗങ്ങള്‍ എന്നിവയിലേക്കും നിങ്ങളെ എത്തിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളില്‍ വൈദ്യസഹായം അനിവാര്യമാണ്. കാരണം ഇത് നിങ്ങളെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും എന്നതാണ് സൂചിപ്പിക്കുന്നത്.

ഡോക്ടറെ കാണേണ്ടത്
നിങ്ങളുടെ കാലില്‍ നീര് കൂടുതലാവുന്ന അവസ്ഥയില്‍ എപ്പോഴാണ് ഡോക്ടറെ കാണേണ്ടത് എന്ന് നമുക്ക് നോക്കാം. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ വൈദ്യസഹായം അനിവാര്യമാണ്. അത് കൂടാതെ പാദങ്ങളില്‍ വളരെ പെട്ടെന്ന് നീര് കൂടുകയോ അല്ലെങ്കില്‍ ശ്വാസം മുട്ടല്‍, നെഞ്ചില്‍ ഭാരം എന്നിവ തോന്നുകയും ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് കൂടുതല്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. നേരത്തെ നടത്തുന്ന പരിശോധനകള്‍ പലപ്പോഴും ആരോഗ്യത്തിനുണ്ടാവുന്ന ബുദ്ധിമുട്ടുകളെ പ്രതിരോധിക്കാന്‍ സഹായിക്കും.
കാലുകളില്‍ തരിപ്പ്
പലപ്പോഴും കാലുകളില്‍ തരിപ്പും പ്രശ്നങ്ങളും അനുഭവപ്പെടുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. അമിതമായ തണുപ്പ് ഈ കാലാവസ്ഥയില്‍ കാലുകളിലെ രക്തക്കുഴലുകളെ കൂടുതല്‍ ചുരുക്കുന്നു, ഇത് രക്തയോട്ടത്തെ വളരെ പതുക്കെയാക്കും. പാദങ്ങളിലേക്ക് പലപ്പോഴും രക്തയോട്ടം എത്താതെ വരുന്ന അവസ്ഥയില്‍ അവിടത്തേക്ക് താപനില കുറയുന്നു, ഇത് കാലുകളില്‍ തണുപ്പും മരവിപ്പും വര്‍ദ്ധിപ്പിക്കും. അത് മാത്രമല്ല അയേണിന്റെ കുറവ് നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വിളര്‍ച്ചയുടെ ഒരു പ്രധാന കാരണമാണ് പലപ്പോഴും അയേണിന്റെ കുറവ് ഇത് പലപ്പോഴും രക്തത്തിലെ ഓക്സിജന്‍ പ്രവാഹം കുറയ്ക്കാന്‍ ഇടയാക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
