Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
ഉറക്കം കൃത്യമല്ലേ? അറിയണം വയറിലെ കൊഴുപ്പിന് പിന്നിലെ ഇക്കാരണങ്ങള്‍
ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായി വേണ്ട ഒന്നാണ് ഉറക്കം. കൃത്യമായ ഉറക്കമില്ലാത്തത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. പലപ്പോഴും അത് ശാരീരിക മാനസിക ആരോഗ്യത്തെ പോലും പ്രശ്നത്തിലേക്ക് എത്തിക്കും. പലരും അവഗണിക്കുന്ന ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. ഉറക്കക്കുറവ് ആരോഗ്യത്തെ വളരെ പ്രശ്നത്തിലേക്ക് എത്തിക്കും. പലപ്പോഴും അര്‍ദ്ധരാത്രിയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അ്ത് കൂടാതെ അമിതമായ ജോലി, ക്രമരഹിതമായ ദിനചര്യകള്‍ എല്ലാം ഉറക്കത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നതാണ്.
ഇത് നിങ്ങളില്‍ ഉറക്കമില്ലായ്മയും പ്രശ്നങ്ങളും ഉണ്ടാക്കും എന്ന് മാത്രമല്ല അമിതവണ്ണത്തിലേക്കും ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്കും നയിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ആവശ്യത്തിന് ഉറങ്ങേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. എന്നാല്‍ ഉറക്കവും കുടവയറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? കൂടുതല്‍ അറിയാം

ആവശ്യത്തിന് ഉറക്കമില്ലാത്തത്
നിങ്ങള്‍ക്ക് ആവശ്യത്തിന് ഉറക്കമില്ലാത്തത് അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം വേണ്ടത്ര ഉറക്കം ലഭിക്കാത്തത് മൂലം വയറ്റില്‍ കൊഴുപ്പ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട് എന്നൊരു ചര്‍ച്ച നടക്കുന്നുണ്ട്. ഇതിനെക്കുറിച്ച് എന്താണ് വിദഗ്ധര്‍ പറയുന്നത് എന്ന് നമുക്ക് നോക്കാം. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് പലപ്പോഴും നിങ്ങളില്‍ അനാരോഗ്യം കൊണ്ട് വരുന്നു. അത് മാത്രമല്ല ഇത് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികളും വയറില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും എന്നുമാണ് പറയുന്നത്.
ഉറങ്ങുന്നവരില്‍ അറിയേണ്ടത്
കൃത്യമായി ഉറങ്ങുന്നവരില്‍ അതായത് 7-8 മണിക്കൂര്‍ വരെ ഉറങ്ങുന്നവരെങ്കില്‍ അത് പലപ്പോഴും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നു. പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കും. കൂടാതെ ഇത്തരം ആളുകള്‍ക്ക് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും അതിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ശരിയായ ഉറക്കം ശരീരത്തില്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കൃത്യമാക്കുന്നതിന് ഉറക്കം അനിവാര്യമാണ്. ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥയേയും നിയന്ത്രിക്കും.
പഠന പ്രകാരം ഇത്തരത്തില്‍
നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോര്‍ട്ട് ഈ വിഷയത്തില്‍ വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. മതിയായ ഉറക്കമില്ലായ്മയും ശരീരഭാരം കൂടുന്നതുമായി ബന്ധമുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ഇവാഞ്ചെലിയ പാപട്രിയാന്ടഫില്ലോ, ദിമിത്രിസ് എഫ്തിമിയോ, ഇവാഞ്ചലോസ് സൊബാനിയാസ്, കൊഡ്രൂട്ട അലീന പോപെസ്കു, എമിലിയ വാസിലോപൗലു എന്നിവര്‍ ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. അത് മാത്രമല്ല നിങ്ങളുടെ ഉപാപചയം. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെ പലപ്പോഴും ഉറക്കമില്ലായ്മ സ്വാധീനിക്കും.

ഉറക്കക്കുറവുള്ളവരില്‍ ശ്രദ്ധിക്കേണ്ടത്
ഉറക്കക്കുറവുള്ളവരില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവര്‍ക്ക് പലപ്പോഴും ലഘുഭക്ഷണങ്ങള്‍ കഴിക്കാനുള്ള പ്രവണത കൂടുതലാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് മാത്രമല്ല ഇത് പലപ്പോഴും നിങ്ങളുടെ കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിലേക്കും എത്തിക്കും. നല്ല ഉറക്കത്തിന്റെ ഗുണമേന്മയും ദൈര്‍ഘ്യവും ആളുകളില്‍ പല വിധത്തിലുള്ള ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ആവശ്യത്തിന് ഉറക്കം ഇല്ലെങ്കില്‍ അത് കഴിക്കുന്ന ഭക്ഷണം കൊഴുപ്പാക്കി മാറ്റുന്ന അവസ്ഥയിലേക്കും അത് വഴി വയറിന് ചുറ്റും കൊഴുപ്പാക്കി മാറ്റുകയും ചെയ്യും. അത് മാത്രമല്ല നിരവധി ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു. സമ്മര്‍ദ്ദമുണ്ടാക്കുന്ന ഹോര്‍മോണുകള്‍ പലപ്പോഴും ഇത് വഴി കൂടുതലാവുന്നു.
എത്ര സമയം ഉറങ്ങുന്നു, എപ്പോള്‍ ഉറങ്ങുന്നു?
നിങ്ങള്‍ എത്ര സമയം ഉറങ്ങുന്നു എന്നത് പോലെ തന്നെ എപ്പോഴാണ് ഉറങ്ങുന്നത് എന്നതും പ്രധാനമാണ്. എല്ലാ ദിവസവും വ്യത്യസ്ത സമയങ്ങളില്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ശരീരത്തിന്റെ ആന്തരിക ഘടികാരത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. അതെല്ലാം തന്നെ നിങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ നേരിട്ട് ബാധിക്കും. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവര്‍ക്ക് പലപ്പോഴും വയറ്റിലെ കൊഴുപ്പ് കുറവായിരിക്കും
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications