Latest Updates
-
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ
ജിമ്മില്‍ പോയില്ല, മൂന്ന് നേരവും വയറുനിറയെ ആഹാരം; കൃഷ്ണ 5 മാസം കൊണ്ട് 12 കിലോ കുറച്ചത് ഇങ്ങനെ
Weight loss: ജിമ്മില്‍ പോവാതെ തന്നെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. ശരിയായ വിധത്തില്‍ ഡയറ്റും, ജീവിതശൈലിയും പിന്തുടര്ന്നാല് വയറു നിറയെ ആഹാരം കഴിച്ചുകൊണ്ട് തന്നെ വണ്ണം വളരെ എളുപ്പത്തില്‍ കുറയും. അതിന് ഉത്തമ ഉദാഹരണമാണ് കൃഷ്ണയുടെ അനുഭവം. കൊല്ലം സ്വദേശിനി കൃഷ്ണയ്ക്ക് 78 കിലോയായിരുന്നു ശരീരഭാരം. അമിതവവണ്ണം മൂലം അനവധി ആരോഗ്യ പ്രശ്നങ്ങളും കൃഷ്ണയെ അലട്ടിയിരുന്നു. ഒപ്പം കാല്‍സ്യത്തിന്റെ കുറവ് ജന്മനാ ഉള്ളതിനാല്‍ എല്ലുകള്‍ക്കും ഭാരം കുറവായിരുന്നു.

ഈ പ്രശ്നങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ട് വണ്ണം കുറയ്ക്കുക എന്നതായിരുന്നു കൃഷ്ണയ്ക്ക് മുന്പില് ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. എന്നാല്‍, ആഗ്രഹിച്ചതിനേക്കാള്‍ വേഗത്തില്‍ ശരിയായ ഫലം നേടിയെടുക്കാനും കൃഷ്ണയ്ക്ക് സാധിച്ചു. 5 മാസം കൊണ്ട് 12 കിലോ കുറച്ചു. അതും മൂന്ന് നേരവും വയറുനിറയെ ആഹാരം കഴിച്ചുകൊണ്ടു തന്നെ! എങ്ങനെയെന്ന് നോക്കാം.
രാവിലത്തെ ആഹാരം
പട്ടിണി കിടന്നുകൊണ്ട് വണ്ണം കുറയ്ക്കുക എന്നത് എന്നെകൊണ്ട് ഒട്ടും സാധിക്കുന്ന കാര്യമല്ല. എനിക്ക് വിശക്കും. അതിനാല്‍ മൂന്ന് നേരവും ആഹാരം കഴിച്ച് തന്നെയാണ് ഞാന്‍ വണ്ണം കുറച്ചത്. പക്ഷേ, മൂന്ന് നേരവും കഴിക്കാന്‍ എടുത്ത ആഹാരങ്ങള്‍ പോഷകങ്ങള്‍ നിറഞ്ഞതായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. രാവിലെ സ്മൂത്തി കഴിക്കും. ആപ്പിള്‍, ഓട്സ്, ഈന്തപ്പഴം, ബദാം എന്നിവയെല്ലാം ചേര്‍ത്ത് ഒരു സ്മൂത്തി തയ്യാറാക്കി കഴിക്കും. അല്ലെങ്കില്‍ പാന്‍കേക്ക് തയ്യാറാക്കും. ഇതുമല്ലെങ്കില്‍ ചെറുപയര്‍ ദോശ, അങ്ങനെ എന്തെങ്കിലും കഴിക്കുന്നതാണ് ശീലം. ഇടയ്ക്കിടയ്ക്ക് ആഹാരങ്ങളില്‍ മാറ്റം വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇല്ലെങ്കില്‍ മടുപ്പ് വളരെ പെട്ടെന്ന് അനുഭവപ്പെടാം.
ഉച്ച ആഹാരം
ഉച്ചയ്ക്ക് പച്ചക്കറികള്‍ എല്ലാം ചേര്‍ത്ത്, ഇതില്‍ നിന്നും ഉരുളക്കിഴങ്ങ് പോലെയുള്ള കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കും. അവയില്‍ കാര്‍ബോഹൈഡ്രേറ്റ് അമിതമായി അടങ്ങിയിരിക്കുന്നതിനാല്‍, അവ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കും. കാപ്സിക്കം, അതുപോലെ കാബേജ്, ക്യാരറ്റ് എന്നിവയെല്ലാം ചേര്‍ത്ത് മില്ലറ്റ് ചോറ് തയ്യാറാക്കും. സ്വാദ് ലഭിക്കാന്‍ കുറച്ച് ഗരംമസാലയും ചേര്‍ക്കും. ഇത്തരത്തില്‍ മില്ലറ്റില്‍ പലതരം വിഭങ്ങള്‍ തയ്യാറാക്കി കഴിക്കുന്നതാണ് എനിക്ക് പ്രിയം. ഓര്‍ക്കുക, ഈ ആഹാരങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഓയില്‍ ഉപയോഗിക്കുന്നത് കുറവാണ്. ഉപയോഗിച്ചാല്‍ പേരിന് അര ടീസ്പൂണ്‍ മാത്രമാണ് ഉപയോഗിക്കുക. ഈ ആഹാരം വയറ് നിറയെ കഴിക്കം. പച്ചക്കറികളിൽ നിന്നും പോഷകങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തും. ഒപ്പം, ജോലി ചെയ്യുമ്പോള്‍ ആവശ്യമായ ഊര്‍ജം മില്ലറ്റില്‍ നിന്നും ലഭിക്കും. ആഴ്ചയില്‍ രണ്ട് ദിവസം ചിക്കന്‍ കഴിക്കാനും മറക്കാറില്ല.
ഇടവേളകളില്‍
ഇടവേളകളില്‍ മധുരം കുറച്ച് ഒരു കോഫി, അല്ലെങ്കില്‍ നട്സ്, അതുമല്ലെങ്കില്‍ ഒരു കഷ്ണം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ്. ഇവ അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചിലപ്പോള്‍ ജ്യൂസും കുടിക്കാന്‍ തിരഞ്ഞെടുക്കുന്നതാണ്.
രാത്രി ആഹാരം
രാത്രിയില്‍ വെള്ളക്കടല വേവിച്ച് അതില്‍ സവാള, തക്കാളി അല്ലെങ്കില്‍ മറ്റു പച്ചക്കറികള്‍, യോഗര്‍ട്ട്, കുറച്ച് ഗരംമസാല, കുരുമുളക് പൊടി എന്നിവയെല്ലാം ചേര്‍ത്ത് മിക്സ് ചെയ്ത് കഴിക്കും. അല്ലെങ്കില്‍ ഇതുപോലെ, മറ്റെന്തെങ്കിലും സാലഡ് തയ്യാറാക്കി കഴിക്കും.
വ്യായാമം
എനിക്ക് ജിമ്മില്‍ പോയി വ്യായാമം ചെയ്യാന്‍ സാധിക്കുകയില്ല. എല്ലുകള്‍ക്ക് ബലം കുറവായതിനാല്‍ പരിക്ക് പറ്റുമോ എന്ന ഭയം ശക്തമാണ്. അതിനാല്‍ വീട്ടില്‍ തന്നെ വ്യായാമം ചെയ്യാന്‍ ശ്രമിച്ചു. കൂടാതെ, എന്റെ റൂംമേറ്റ് സ്പോര്‍ട് മേഖലയില്‍ ഫിസിയോ തെറാപ്പിസ്റ്റായാണ് പ്രവര്‍ത്തിക്കുന്നത്. ആ കുട്ടി പറഞ്ഞു തന്ന വ്യായാമങ്ങളും എന്നും പതിവാക്കാന്‍ ആരംഭിച്ചും. ദിവസേന 6000 സ്റ്റെപ്പ് നടക്കും. ഒട്ടയടിക്ക് 6000 സ്റ്റെപ്പ് നടക്കാന്‍ സാധിക്കുകയില്ല. തുടക്കത്തില്‍ കുറച്ച് ദൂരം നടക്കും. പിന്നെ നടക്കുന്ന ദൂരം സാവധാനത്തില്‍ കൂട്ടാന്‍ തുടങ്ങി. അതുപോലെ, നടന്ന് വീട്ടില്‍ എത്തിയാല്‍ കുറച്ച് നേരം വ്യായാമവും ചെയ്യാറുണ്ട്. വ്യായാമം എല്ലാം ചെയ്ത് കഴിഞ്ഞതിനു ശേഷം മാത്രമാണ് രാത്രിയില്‍ ആഹാരം കഴിക്കുന്നത്.
വായനക്കാര്‍ക്കുള്ള ടിപ്സ്
ഡയറ്റെടുക്കുമ്പോള്‍ പലര്‍ക്കും പച്ചക്കറികള്‍ എല്ലാം കഴിക്കാന്‍ മടിയാണ്. ഈ പച്ചക്കറികളെ അല്ലെങ്കില്‍ ആരോഗ്യകരമായ ഭക്ഷണങ്ങളെ എങ്ങനെ നിങ്ങളുടെ രുചിയ്ക്ക് അനുസരിച്ച് കഴിക്കാം എന്ന് ചിന്തിച്ചാല്‍ അതിനുള്ള പരിഹാരവും കണ്ടെത്താന്‍ സാധിക്കുന്നതാണ്. ചിലര്‍ക്ക് പനീര്‍ ഇഷ്ടമായിരിക്കും. ഈ പനീറും മുട്ടയും കുറച്ച് പച്ചക്കറികളും ചേര്‍ത്ത് വിഭവങ്ങള്‍ തയ്യാറാക്കാം. അതുപോലെ, ആഴ്ചയില്‍ രണ്ട് ദിവസം ചിക്കന്‍ വാങ്ങി കഴിക്കാം. ചിക്കന്‍ ഉപയോഗിച്ച് അനവധി വിഭവങ്ങള്‍ തയ്യാറാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ രുചിയ്ക്കനുസരിച്ച്, ഓയില്‍ കുറച്ച് തയ്യാറാക്കുന്ന വിഭവങ്ങള്‍ ആരോഗ്യത്തിനും നല്ലതാണ്. ഡയറ്റിനൊപ്പം ചെറിയ രീതിയില്‍ വ്യായാമം ചെയ്യുന്നതും നല്ലതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications