Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കുറച്ച് ദൂരം നടക്കുമ്പോഴും ഓടുമ്പോഴും മുട്ടുവേദന പതിവാണോ? കാരണങ്ങൾ ഇവയിലൊന്നാകാം
knee pain: ചിലർക്ക് കുറച്ച് ദൂരം നടക്കുമ്പോഴേയ്ക്കും മുട്ട് വേദനിക്കുന്നത് കാണാം. പണ്ട് പ്രായമായവരിൽ മാത്രമായിരുന്നു ഇത്തരത്തിൽ മുട്ടുവേദനകൾ കണ്ടിരുന്നത്. എന്നാൽ, ഇന്നത്തെ കാലത്ത്, ചെറുപ്പകാരിൽ വരെ മുട്ടുവേദന പതിവായിക്കൊണ്ടിരിക്കുന്നു. കുറച്ച് ദൂരം നടക്കുമ്പോൾ ഓടുമ്പോൾ എല്ലാം മുട്ടുവേദന ആരംഭിക്കുന്നു. ചിലത് വിശ്രമിക്കുമ്പോൾ ഇല്ലാതാകുന്നു. എന്നാൽ, മറ്റു ചിലത് ദീർഘനാൾ നീണ്ട് നിൽക്കുന്നതായിരിക്കും. ഇത്തരത്തിൽ മുട്ടുവേദന വരുന്നുണ്ടെങ്കിൽ അതിനുപിന്നിലെ കാരണങ്ങളും പലതായിരിക്കാം. അവ എന്തെല്ലാമെന്ന് നോക്കാം.

മുട്ടിലെ തകരാറുകൾ
മുട്ടിലുണ്ടാകുന്ന തകരാറുകൾ മൂലം മുട്ടുവേദന അനുഭവപ്പെടാം. പ്രത്യേകിച്ച്, ലിഗ്മെൻ്റ് ഉളുക്ക്മൂലം മുട്ടുവേദനയും കാല് വേദനയും ഉണ്ടായേക്കാം. മുട്ടിന് ചുറ്റുമുള്ള ലിഗ്മെൻ്റുകൾ വലിയുകയോ പൊട്ടുകയോ ചെയ്യുമ്പോഴാണ് ഇത്തരം വേദനകൾ ഉണ്ടാകുന്നത്. ഇവ കൂടാതെ, ടെൻഡിനൈറ്റിസ് മൂലം മുട്ടുവേദന വരാം. പേശികളെ എല്ലുകളുമായി ബന്ധിപ്പിക്കുന്ന ടെൻഡനുകളിൽ വീക്കം വരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. മുട്ടിനുള്ളിലെ തരുണാസ്ഥിക്ക് ഉണ്ടാകുന്ന കേടുപാടുകൾ മൂലവും, സന്ധികളിൽ തേയ്മാനം വന്ന് എല്ലുകൾ തമ്മിൽ ഉരസുന്ന അവസരത്തിലും മുട്ടുവേദന ഉണ്ടാകാറുണ്ട്.
പരിക്കുകൾ
ഓട്ടം, ചാട്ടം എന്നിവ തുടർച്ചയായി ചെയ്യുന്നത് മൂലം വേദനയും വീക്കവും ഉണ്ടാകാം. കാരണം, തുടർച്ചയായി ചാടുന്നതുകൊണ്ട് കാൽമുട്ടിൻ്റെ ചിരട്ടയിലെ ടെൻഡന് വീക്കം ഉണ്ടാകുന്നു. ഇത് മുട്ടുവേദനയ്ക്ക് കാരണമാകുന്നു. മുട്ടിന് ചുറ്റുമുള്ള എല്ലുകൾക്ക് ഉണ്ടാകുന്ന പൊട്ടലുകൾ. കാൽമുട്ടിൻ്റെ ചിരട്ടയുടെയോ സന്ധിയുടെയോ സ്ഥാനചലനം എന്നിവയെല്ലാം മുട്ടുവേദനയ്ക്ക് കാരണമാണ്.
ആരോഗ്യപരമായ കാരണങ്ങൾ
സന്ധികളിൽ വീക്കം ഉണ്ടാക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗം, സന്ധിയിൽ യൂറിക് ആസിഡ് ക്രിസ്റ്റലുകൾ അടിഞ്ഞുകൂടുന്ന ഗൗട്ട് പോലെയുള്ള പ്രശ്നങ്ങൾ മുട്ടുവേദനയ്ക്ക് കാരണമാണ്. ഇവ കൂടാതെ, കാൽസ്യം പൈറോഫോസ്ഫേറ്റ് ഡൈഹൈഡ്രേറ്റ് ക്രിസ്റ്റലുകൾ കാരണമാകുന്നു. ഇവ മുട്ടുകളിൽ അടിഞ്ഞ് കൂടുന്നതും വേദനയ്ക്ക് കാരണമാണ്. സന്ധികൾക്ക് സംരക്ഷണം നൽകുന്ന ദ്രാവകം നിറഞ്ഞ സഞ്ചികളുടെ (ബർസെ) വീക്കവും മുട്ടുവേദനയ്ക്ക് കാരണമാണ്.
ജീവിതശൈലിയും പ്രായവുമായി ബന്ധപ്പെട്ട കാരണങ്ങളും
പ്രായം കൂടുമ്പോൾ കാലക്രമേണ സന്ധികൾക്ക് തേയ്മാനം സംഭവിക്കുന്നു. ഇത് വേദനയ്ക്ക് കാരണമാണ്. ഇവ കൂടാതെ, അമിതവണ്ണം മൂലം മുട്ടിലെ സന്ധികളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നത് മുട്ടുവേദനയ്ക്ക് കാരണമാണ്. മോശം ഇരിപ്പ്/നിൽപ്പ് എന്നിവ സന്ധികളുടെയും പേശികളുടെയും തെറ്റായ വിന്യാസത്തിന് കാരണമാകുന്നു. ഇതും വേദയ്ക്ക് കാരണമാകുന്നു. ഇവ കൂടാതെ, പേശികൾ ദുർബലമാകുകയും വഴക്കം കുറയുകയും ചെയ്യുന്നതും പരന്ന പാദങ്ങൾ ഉള്ളതും, നടക്കുമ്പോഴോ ഓടുമ്പോഴോ കാൽപാദം ഉള്ളിലേക്ക് മടങ്ങുന്നതും, മുട്ടിനോ അതിൻ്റെ ചുറ്റുമുള്ള ഭാഗങ്ങൾക്കോ നേരിട്ടുള്ള ആഘാതം ഏൽക്കുന്നതും, മുട്ട് സന്ധിയെ ബാധിക്കുന്ന ബാക്ടീരിയൽ അല്ലെങ്കിൽ ഫംഗൽ അണുബാധകൾ മൂലവും മുട്ടുവേദന ഉണ്ടായേക്കാം. മുട്ടുവേദനയ്ക്ക് ശരിയായ രോഗനിർണയവും ചികിത്സയും ലഭിക്കുന്നതിന് ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
