Latest Updates
-
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി
Kiss Day 2025: ഒരു ചുംബനത്തിന് ഇത്രയും ഗുണങ്ങളോ, നിസ്സാരമല്ല ഓരോ ചുംബനവും
Kiss day 2025: ഇന്ന് വാലന്റൈന്‍സ് ആഴ്ചയിലെ അവസാന ദിനമാണ്, അതായത് കിസ് േഅഥവാ ചുംബന ദിനം. ഈ ദിനത്തിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ടെന്നതാണ് സത്യം. ഫെബ്രുവരി മാസത്തിലേക്ക് കടക്കുമ്പോള്‍ തന്നെ അത് വളരെയധികം സന്തോഷവും പ്രണയവും നിറയ്ക്കുന്ന ഒരു മാസമാണ്. ഇന്ന് ഫെബ്രുവരി 13, ഇന്നത്തെ ദിവസം പ്രണയിക്കുന്നവര്‍ മാത്രമല്ല നമുക്ക് പ്രിയപ്പെട്ടവരെല്ലാം അവരുടെ സ്നേഹം ഒരു ചുംബനത്തിലൂടെ നമ്മളെ അറിയിക്കുന്നു.
ഇത് ശാരീരികവും മാനസികവുമായി വളരെയധികം ഗുണം ചെയ്യും എന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം സ്നേഹപൂര്‍വ്വം ഒരു വ്യക്തിയെ ചുംബിക്കുമ്പോള്‍ അത് രണ്ട് പേര്‍ക്കും ഉണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ നിസ്സാരമല്ല. ഒരു സ്പര്‍ശനം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ചുംബനവും. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയെ അറിയിക്കുന്നതിന് സഹായിക്കുന്നു ഓരോ ചുംബനവും. ഈ ചുംബന ദിനത്തില്‍ ചുംബനത്തിലൂടെ നിങ്ങള്‍ക്കുണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷിക്ക് ഉത്തമം
ഓരോ ചുംബനവും നമ്മുടെ രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല. അത്രയധികം ഗുണങ്ങളാണ് ഒരു ചുംബനത്തിലൂടെ നമുക്ക് ലഭിക്കുന്നത്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മികച്ച പ്രണയാനുഭവം മാത്രമല്ല ആരോഗ്യത്തിനും ഗുണകരമാണ് എന്നതില്‍ സംശയം വേണ്ട. രോഗപ്രതിരോധകവചമായി എപ്പോഴും ഒരു ചുംബനം നിലനില്ക്കും എന്നതാണ് സത്യം.
സമ്മര്‍ദ്ദം കുറയ്ക്കാന്‍
നമ്മുടെ മാനസിക സമ്മര്‍ദ്ദം താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സമയം പ്രിയപ്പെട്ടൊരാളുടെ ചുംബനം കിട്ടിയാല്‍ സമ്മര്‍ദ്ദമെല്ലാം താനേ കുറയും. അതിന് കാരണമാകുന്നത് ഓക്സിടോസിന്‍, ഡോപമൈന്‍, സെറോടോണിന്‍ എന്നീ ഹോര്‍മോണ്‍ മാറ്റങ്ങളാണ്. ഇവ പുറത്ത് വിടുന്നത് വഴി അത് ശരീരത്തിലെ ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുന്നു. ഇത് മാനസികാരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു. അനാരോഗ്യകരമായ പല പ്രതിസന്ധികളേയും ഒറ്റചുംബനത്തിലൂടെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും.
രക്തസമ്മര്‍ദ്ദം കുറയ്ക്കാം
ഇന്നത്തെ കാലത്തെ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇത് കുറയ്ക്കുക എന്നത് എപ്രകാരം ചെയ്യണം എന്നതില്‍ പല വിധത്തിലുള്ള ആശങ്കകള്‍ പലരിലും ഉണ്ടാവും. എന്നാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും എല്ലാം സഹായിക്കുന്നു ചുംബനം. ചുംബിക്കുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും അത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് വഴി രക്തസമ്മര്‍ദ്ദം നിയന്ത്രണത്തില്‍ വരുന്നു.
കലോറി കത്തിക്കുന്നു
കലോറി കത്തിക്കുന്ന കാര്യത്തില്‍ ചുംബനം ഒരു മികച്ച ഓപ്ഷന് തന്നെയാണ്. മിനിറ്റില്‍ ഏകദേശം 2-6 കലോറി വരെ കത്തിക്കുന്നതിന് ഇത് കാരണമാകുന്നു. പക്ഷേ ചുംബനത്തിന്റെ ദൈര്‍ഘ്യവും രീതിയും അനുസരിച്ച് മിനിറ്റില്‍ രണ്ട് മുതല്‍ 26 വരെ കലോറി കത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചുംബനം മുഖത്തെ പേശികള്‍ക്കും മികച്ച വ്യായാമം തന്നെയാണ് നല്‍കുന്നത്. ഇത് മുഖത്തെ ചുളിവ് കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം അകാവ വാര്‍ദ്ധക്യത്തെ കുറയ്ക്കുന്നതിനും സഹായിക്കും.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ ചുംബനം നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്തുന്നതിനും സഹായിക്കും. അത് വഴി ഹൃദയാരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ മികച്ചതാണ് ചുംബനം എന്നതില്‍ സംശയം വേണ്ട. ഇത് കൂടാതെ മൊത്തത്തിലുള്ള ആരോഗ്യത്തെ മികച്ചതാക്കുന്നതിനും ഓരോ ചുംബനവും സഹായിക്കുന്നു. നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ ഓരോ ചുംബനത്തിനും വളരെയധികം പ്രാധാന്യം ഉണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications