Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
സ്ത്രീകളില്‍ അവഗണിക്കാന്‍ പാടില്ലാത്ത കിഡ്നി രോഗ ലക്ഷണങ്ങള്‍ ഇവയാണ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. പലപ്പോഴും സ്ത്രീ പുരുഷ ഭേദമന്യേ അല്പം ശ്രദ്ധ ഓരോ കാര്യത്തിലും അനിവാര്യമാണ്. വൃക്കകള്‍ നട്ടെല്ലിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നു എന്ന് നമുക്ക അറിയാം. സ്ത്രീകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വൃക്കകളുടെ ആരോഗ്യവും വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും വൃക്കകളുടെ ആരോഗ്യമില്ലായ്മ നമ്മുടെ ആരോഗ്യത്തെ വളരെയധികം മോശമായി തന്നെ ബാധിക്കുന്നു.
ശരീരത്തില്‍ നിന്നും ടോക്സിന് പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ് എപ്പോഴും വൃക്കകള്‍. അതുകൊണ്ട് തന്നെ വൃക്കകളുടെ ആരോഗ്യത്തെ ശ്രദ്ധിക്കുമ്പോള്‍ അതിനെ നിശബ്ദകൊലയാളിയായാണ് കണക്കാക്കുന്നത്. പലപ്പോഴും രോഗാവസ്ഥകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. ക്ഷീണം, വയര്‍ വീര്‍ക്കല്‍, മറ്റ് ലക്ഷണങ്ങളെന്നിവ ഓരോ സ്ത്രീയും ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് നോക്കാം.

മൂത്രനനാളിയിലെ അണുബാധ
പലപ്പോഴും സ്ത്രീകള്‍ നിസ്സാരമാക്കി വിടുന്ന രോഗാവസ്ഥകളില്‍ അതീവ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്ന ഒന്നാണ് മൂത്രനാളിയിലുണ്ടാവുന്ന അണുബാധ. ഇത് പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. രോഗാവസ്ഥകള്‍ ബാധിച്ചവരില്‍ പലപ്പോഴും മൂത്രമൊഴിക്കുമ്പോള്‍ അതികഠിനമായ വേദനയുണ്ടാവുന്നു. മാത്രമല്ല ചിലരില്‍ വിറയലോടെയുള്ള പനിയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവ നിങ്ങളുടെ വൃക്കകളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍
സിസ്റ്റമിക് ല്യൂപ്പസ് എറിത്തമറ്റോസസ് (SLE) പോലുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ സ്ത്രീകളില്‍ കാണപ്പെടുന്നതും വൃക്കരോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും വൃക്കകളില്‍ കൂടുതല്‍ നാശത്തിന് കാരണമാകുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നത് മനസ്സിലാക്കണം. ഇത് സ്ത്രീകളില്‍ വൃക്കരോഗത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിലേക്കും എത്തിക്കുന്നു.
ഹോര്‍മോണ്‍ മാറ്റങ്ങള്‍
ആര്‍ത്തവചക്രത്തിലെ ഏറ്റക്കുറച്ചിലുകള്‍, ഗര്‍ഭധാരണം, ആര്‍ത്തവവിരാമം എന്നിവ വൃക്കകളുടെ പ്രവര്‍ത്തനത്തെ പലപ്പോഴും ബാധിക്കുന്നു. പ്രത്യേകിച്ച് മറ്റെന്തെങ്കിലും രോഗങ്ങള്‍ക്കായി മരുന്നുകള്‍ കഴിക്കുന്നവരെങ്കില്‍ അല്പം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങളുള്ളവര്‍ ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ മരുന്നുകള്‍ കഴിക്കേണ്ടതുള്ളൂ.
ക്ഷീണവും ബലഹീനതയും
സ്ത്രീകളില്‍ ഇടക്കിടക്ക് ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നു. മാത്രമല്ല ഇത് പലപ്പോഴും ആരോഗ്യമുള്ള വൃക്കകള്‍ പ്രതിസന്ധിയിലാണ് എന്നതിന്റെ സൂചന കൂടിയാണ്. ഇവ ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ എറിത്രോപോയിറ്റിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇതാകട്ടെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നവയാണ്. എന്നാല്‍ വൃക്കകളുടെ പ്രവര്‍ത്തനം കുറയുമ്പോള്‍ പലപ്പോഴും ഇത് വിളര്‍ച്ച, ക്ഷീമം, ബലഹീനത എന്നിവയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
നടുവേദന
വാരിയെല്ലുകള്‍ക്ക് തൊട്ടുതാഴെയായി, താഴത്തെ പുറകിന്റെ ഒരു വശത്ത് സ്ഥിരമായ വേദന നിങ്ങളുടെ വൃക്കയില്‍ പ്രതിസന്ധി ഉണ്ട് എന്ന് സൂചിപ്പിക്കുന്നതാണ്. മാത്രമല്ല ഇത് പലപ്പോഴും അതി കഠിനമായ വേദനയായിരിക്കാം. എന്ന് മാത്രമല്ല അപകടകരമായ അവസ്ഥയും ഇതിന്റെ ഫലമായി ഉണ്ടാവാം. ഇത്തരം കാര്യങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

കണ്ണുകള്‍ക്ക് ചുറ്റും വീക്കം
സ്ത്രീകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ പലപ്പോഴും പല വിധത്തിലാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. മൂത്രത്തില്‍ പ്രോട്ടീന്‍ ചോര്‍ച്ചയുടെ പ്രാരംഭ ലക്ഷണമായിരിക്കാം കണ്ണുകള്‍ക്ക് ചുറ്റും വീക്കം സംഭവിക്കുന്നത്. ഇത് നിസ്സാരമായി കണക്കാക്കരുത്. എന്ന് മാത്രമല്ല അപകടകരമായ ഒരു ലക്ഷണമായി കണക്കാക്കുകയും വേണം. ശരീരത്തില്‍ നിന്ന് വൃക്കകള്‍ നല്ല രീതിയില്‍ മാലിന്യത്തെ പുറന്തള്ളുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications