Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
മൂത്രത്തില്‍ പതയും കാലില്‍ നീരും ഒരുമിച്ച് കണ്ടാല്‍ വൃക്കരോഗം വിട്ടുമാറില്ല
വൃക്കരോഗം ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും രോഗാവസ്ഥ തിരിച്ചറിയാന്‍ വൈകുന്നതാണ് അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നത്. രോഗാവസ്ഥയുടെ തുടക്കം മുതല്‍ തന്നെ ശരീരം ചില ലക്ഷണങ്ങളെ കാണിക്കുന്നുണ്ട്. എന്നാല്‍ അതിനെ പലരും അവഗണിച്ച് വിടുകയാണ് ചെയ്യുന്നത്. വൃക്കരോഗത്തിന്റെ ലക്ഷണങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് പ്രതിരോധിച്ചാല്‍ വലിയ അപകടത്തില്‍ നിന്ന് ശരീരത്തെ നമുക്ക് സംരക്ഷിക്കാന്‍ സാധിക്കുന്നു.
നമ്മുടെ ശരീരത്തിലെ ഏറ്റവും കാര്യക്ഷമമായ അവയവങ്ങളില്‍ ഒന്നാണ് വൃക്കകള്‍ അഥവാ കിഡ്നി. ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ വേര്‍തിരിച്ച് മാറ്റുന്നതിന് സഹായിക്കുന്നതാണ് കിഡ്നി. അതുകൊണ്ട് തന്നെ കിഡ്നി പ്രവര്ത്തനക്ഷമമല്ലാതിരിക്കുമ്പോള് ശരീരത്തില്‍ ടോക്സിന് വര്‍ദ്ധിക്കുന്നു. ഇത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു. കൂടാതെ ശരീരത്തിലെത്തുന്ന വിറ്റാമിനുകള്‍, അമിനോ ആസിഡുകള്‍, ഗ്ലൂക്കോസ്, ഹോര്‍മോണുകള്‍ എന്നിവയുടെ അളവ് കൃത്യമാക്കുന്നതിനും കിഡ്നി സഹായിക്കുന്നു.

വിട്ടുമാറാത്ത വൃക്കരോഗം
നിങ്ങളില്‍ വിട്ടുമാറാത്ത വൃക്കരോഗം ഉണ്ട് എന്ന അവസ്ഥയുണ്ടാവുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. രോഗലക്ഷണങ്ങള്‍ ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സാധിക്കണം എന്നില്ല. എന്നാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. കാരണമില്ലാതെ ക്ഷീണം വര്‍ദ്ധിക്കുക, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്, രാത്രി ഉറങ്ങാന്‍ ബുദ്ധിമുട്ട്, ചര്‍മ്മം ചൊറിഞ്ഞ് തടിക്കുകയും വരണ്ടിരിക്കുകയും ചെയ്യുക, ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍, മൂത്രത്തിലെ നുരയും പതയും, കാലിലെ നീര് തുടങ്ങി നിരവധി ലക്ഷണങ്ങളുണ്ട്.
എന്താണ് വിട്ടുമാറാത്ത വൃക്കരോഗം?
വിട്ടുമാറാത്ത വൃക്കരോഗം എന്താണെന്ന് പലര്‍ക്കും അറിയില്ല. ഇവരില്‍ ചില അവസ്ഥകളില്‍ ഡയാലിസിസ് അല്ലെങ്കില്‍ വൃക്കമാറ്റി വെക്കല്‍ എന്നിവ മാത്രമാണ് ഏക പരിഹാരം. ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ അവഗണിക്കുമ്പോള്‍ അത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗ നിര്‍ണയം നടത്തിയാല്‍ രോഗാവസ്ഥ തിരിച്ചറിയാനാവുമെന്നും വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാവുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ലക്ഷണങ്ങള്‍
രോഗാവസ്ഥ തിരിച്ചറിയുന്നതിന് നിങ്ങളെ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. നോറെക്സിയ, ഓക്കാനം എന്നിവയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. രോഗാവസ്ഥയിലേക്ക് നിങ്ങള്‍ എത്തുമ്പോള്‍ ആളുകള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള താല്‍പ്പര്യം നഷ്ടപ്പെടുന്നു. അതോടൊപ്പം തന്നെ ഓക്കാനവും ഉണ്ടാവുന്നു. ഇത്തരം അവസ്ഥയില്‍ ശരീര ഭാരം കുറയുകയും രോഗാവസ്ഥ ഗുരുതരമാവുകയും ചെയ്യുന്നു.
വിവിധ ശരീരഭാഗങ്ങളില്‍ വീക്കം
ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീക്കം അനുഭവപ്പെടുന്നതും ശ്രദ്ധിക്കേണ്ടതാണ്. കണ്ണുകള്‍ക്ക് ചുറ്റും പാദങ്ങളിലും വീക്കം എന്നിവ ഉണ്ടാവുന്നു. ഇതെല്ലാം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കം അതിരാവിലെ തന്നെ ശ്രദ്ധയില്‍പ്പെട്ടേക്കാം. ഇതെല്ലാം അല്പം ശ്രദ്ധിക്കേണ്ടതാണ്.
വിട്ടുമാറാത്ത ക്ഷീണം
അകാരണമായി വിട്ടുമാറാത്ത ക്ഷീണം നിങ്ങള്‍ക്ക് ഉണ്ടോ, എങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. വൃക്കയുടെ പ്രവര്‍ത്തന ക്ഷമത ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. കാരണം വൃക്ക പ്രവര്‍ത്തന ക്ഷമമല്ലാത്തവരില് പലപ്പോഴും വിട്ടുമാറാത്ത ക്ഷീണം കാണപ്പെടുന്നു.ഇത് അപകടകരമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. നേരത്തെ കണ്ടെത്തി രോഗത്തെ ചികിത്സിച്ചാല്‍ അപകടകരമായ അവസ്ഥകള്‍ക്ക് മുന്‍കരുതല്‍ എടുക്കാം.
നോക്റ്റൂറിയ
ഇടക്കിടക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നതും അല്പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് പകല്‍ സമയത്തേക്കാള്‍ രാത്രിയില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കുന്ന പ്രവണത ഉണ്ടെങ്കില്‍ അത് രോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലരും നിസ്സാരമാക്കി വിടുന്നു. എന്നാല്‍ അതിന്റെ പിന്നിലെ കാരണം കണ്ടെത്തി അതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം.
ഉറക്കത്തിലുണ്ടാവുന്ന മാറ്റം
ഉറക്കത്തില്‍ ഉണ്ടാവുന്ന മാറ്റവും ശ്രദ്ധിക്കണം. പകല്‍, രാത്രി എന്നിവ വിപരീതാവസ്ഥയിലേക്ക് എത്തുന്നു. രാവിലെ ഉറക്കവും രാത്രിയില്‍ ഉറക്കമില്ലായ്മയും അനുഭവപ്പെടുന്നു. ഇത് കൂടുതല്‍ ഗുരുതരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ വളരെ കൂടിയ തോതില്‍ ക്ഷീണം അനുഭവപ്പെടുന്നു. ഇത് ഒരിക്കലും നിസ്സാരമായി കാണരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ശരീരം നിങ്ങളുടെ മനസ്സിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ചികിത്സിക്കണം.
ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ബുദ്ധിമുട്ട്
നിങ്ങള്‍ക്ക് ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കണം എന്നില്ല. പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുന്ന കാര്യം പാതി വഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യേണ്ട അവസ്ഥയുണ്ടായേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇതോടൊപ്പം രക്തസമ്മര്‍ദ്ദം ഉയരുന്നതും ശ്രദ്ധിക്കണം. രോഗാവസ്ഥയുടെ ആദ്യഘട്ടത്തില്‍ തന്നെ രക്തസമ്മര്‍ദ്ദം ഉയരുന്നു.
മൂത്രത്തിലെ പത
മൂത്രമൊഴിക്കുമ്പോള്‍ കൂടുതല്‍ പത കാണപ്പെടുകയും മൂത്രത്തില്‍ നിറം മാറ്റം ഉണ്ടാവുകയും ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. മൂത്രത്തിലെ പത അപകടകരമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. കിഡ്നിയില്‍ നിന്ന് മാലിന്യങ്ങളെ പുറന്തള്ളുന്നത് മൂത്രം വഴിയാണ്. ഇതിന് തടസ്സം നേരിടുമ്പോളാണ് ഇത്തരം പ്രതിസന്ധികളുണ്ടാവുന്നത്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഒരിക്കലും അവഗണിക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications