Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
കിഡ്നി അപകടാവസ്ഥയിലോ? രാവിലെ തന്നെ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍
കിഡ്നിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും രോഗാവസ്ഥകള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ വളരെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതിനെ നേരത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ് തുടക്കത്തിലേ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും അവഗണിച്ച് വിടുന്ന പല ലക്ഷണങ്ങളും നിങ്ങളില്‍ വൃക്കസ്തംഭനത്തിലേക്ക് എത്തുന്നു. അതിനെ കൃത്യമായി മനസ്സിലാക്കുക എന്നതാണ് ആദ്യത്തെ കാര്യം.
വൃക്കകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അനിവാര്യമായ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു.ശരീരത്തിന്റെ അസ്വസ്ഥതകള്‍ മനസ്സിലാക്കി അതിന് പരിഹാരം കാണുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. ശരീരത്തില്‍ നിന്ന് മോശം വസ്തുക്കളെ അരിച്ച് മാറ്റി മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ധര്‍മ്മം. വൃക്ക കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശരീരം അതിസൂക്ഷ്മമായ ലക്ഷണങ്ങളെ കാണിക്കുന്നു. അവ എന്താണെന്ന് തിരിച്ചറിഞ്ഞ് കൃത്യമായി പരിഹരിക്കുന്നിന് ശ്രദ്ധിക്കണം. എന്തൊക്കെയാണ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളെന്ന് നോക്കാം.

നീര് വരുന്നത് ശ്രദ്ധിക്കാം
കണ്ണിന് ചുറ്റും മുഖത്തും നീര് കാണുന്നത് അത്ര നിസ്സാരമാക്കി വിടരുത്. ഇത് നിങ്ങളുടെ വൃക്കകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ സൂചനയാണ്. പലരും ഇത് ഉറക്കക്കുറവിന്റെയാണെന്ന് പറഞ്ഞ് ചിരിച്ച് തള്ളുമ്പോള്‍ അത് പലപ്പോഴും വൃക്കരോഗത്തെ സൂചിപ്പിക്കുന്നു. ശരീരത്തില്‍ നിന്ന് കൃത്യമായി മാലിന്യങ്ങളെ അരിച്ച് മാറ്റാന്‍ സാധിക്കാതെ വരുമ്പോള്‍ അതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണിക്കുന്നതാണ് മുഖത്തെ നീര് സൂചിപ്പിക്കുന്നത്.
മൂത്രം പതഞ്ഞ് വരുന്നത്
നിങ്ങളുടെ മൂത്രം രാവിലെയുള്ളത് പതഞ്ഞ് വരുന്നതാണെങ്കില്‍ അല്ലെങ്കില്‍ അതില്‍ ധാരാളം കുമിളകള്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ശരീരത്തില്‍ അമിത പ്രോട്ടീന്‍ ഉണ്ട് എന്നതാണ്. ഇത് പലപ്പോഴും കിഡ്നിയുടെ ആരോഗ്യം പ്രശ്നത്തിലാണ് എന്ന സൂചന നല്കുന്നു. പലപ്പോഴും ഇവര്‍ക്ക് ഇടക്കിടക്ക് മൂത്രമൊഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും പതിവായി മൂത്രത്തില്‍ നിറം മാറ്റവും അല്ലെങ്കില്‍ കുമിളകളും കാണുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇവരില്‍ പതുക്കെ വൃക്കസ്തംഭനത്തിന് കാരണമാകുന്നു.

ചര്‍മ്മത്തില്‍ ചൊറിച്ചില്‍
നിങ്ങളുടെ ചര്‍മ്മത്തില്‍ ചൊറിച്ചിലും അസ്വസ്ഥതയും രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ കാണുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ കിഡ്നി പ്രവര്‍ത്തന ക്ഷമമല്ലെന്നതാണ്. പലപ്പോഴും വൃക്കകള്‍ തകരാറിലാണ് എന്ന് സൂചിപ്പിക്കുന്നതിന്റെ ആദ്യപടിയായിരിക്കാം ഇത്തരതതിലുള്ള ലക്ഷണങ്ങള്‍ എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്പറയുന്നത്. ഇത് സ്ഥിരമായി കണ്ട് തുടങ്ങിയാല്‍ ഡോക്ടറെ ഉടന്‍ തന്നെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
തലകറക്കം ഏകാഗ്രത നഷ്ടപ്പെടുന്നത്
പലപ്പോഴും വൃക്കകള്‍ തകരാറിലാവുമ്പോള്‍ അത് സൂചിപ്പിക്കുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് തലകറക്കവും ഏകാഗ്രത നഷ്ടപ്പെടുന്നതും. പലപ്പോഴും സാധാരണ ജോലികള്‍ പോലും ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. ശരീരത്തില്‍ നിന്ന് മാലിന്യം അരിച്ച് മാറ്റാന്‍ വൃക്കകള്‍ക്ക് സാധിക്കാതെ വരുന്നതിന്റെ ഫലമായാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്. അത് മാത്രമല്ല വായ്നാറ്റം പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു. കൂടാതെ വായില്‍ ലോഹരസവും അനുഭവപ്പെടുന്നു. ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോഴെല്ലാം ഒട്ടും താമസിയാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
