Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
പെട്ടെന്നുള്ള ഭാരമാറ്റം, ക്ഷീണം, സമ്മര്‍ദ്ദം, ഉറക്കക്കുറവ്: ഈ ലക്ഷണങ്ങളുള്ള പുരുഷന്മാര് ശ്രദ്ധിക്കുക
ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലപ്പോഴും സ്ത്രീകളുമായി ബന്ധപ്പെട്ടാണ് പലരും കേട്ടിരിക്കുന്നത്. മൂഡ് മാറ്റവും ആര്‍ത്തവവും പ്രസവവും എന്നീ കാര്യങ്ങളിലെല്ലാം തന്നെ ഹോര്‍മോണ്‍ വരുത്തുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. എന്നാല്‍ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരിലും ഇത്തരം അവസ്ഥകള്‍ ഉണ്ടെന്നത് പലരും ചിന്തിക്കുന്നില്ല. പുരുഷന്മാരിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പലപ്പോഴും നിങ്ങളില്‍ വൈകാരികമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അതിനെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവും എന്നതാണ് സത്യം.
ക്ഷീണം, തളര്‍ച്ച, മൂഡ് മാറ്റം, ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയെല്ലാം തന്നെ പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇതെല്ലാം ചില ലക്ഷണങ്ങളാണ് എന്ന കാര്യം നിങ്ങള്‍ അറിയണം. പുരുഷന്മാര് പലപ്പോഴും സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ വേണ്ട വിധത്തില്‍ കരുതല്‍ നല്‍കാതെ പോവുന്നു. അതാണ് പിന്നീട് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നതും. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് എന്ന് മനസ്സിലാക്കി അതിന് വേണ്ട പരിഹാരം കാണേണ്ടതാണ്.

പെട്ടെന്ന് ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുക
യാതൊരു ശാരീരികാധ്വാനം ചെയ്യാതെ തന്നെ ശരീരഭാരം കൂടുകയോ അല്ലെങ്കില്‍ കുറയുകയോ ചെയ്യുന്ന അവസ്ഥയുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കാവുന്നതാണ്. പലപ്പോഴും തൈറോയ്ഡ് ഹോര്‍മോണുകളുടെ കാര്യത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ ഇത്തരത്തില്‍ നിങ്ങളുടെ ശരീരഭാരം കുറയുന്നതിന് കാരണമാകാം. അത് മാത്രമല്ല ടെസ്റ്റോസ്റ്റിറോണ്‍ പോലുള്ള പുരുഷ ഹോര്‍മോണ്‍ കുറയുന്നതും പലപ്പോഴും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്താം. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
ക്ഷീണവും കുറഞ്ഞ ഊര്‍ജ്ജ നിലയും
നിങ്ങള്‍ക്ക് എത്ര സമയം വിശ്രമിച്ചാലും ക്ഷീണവും തളര്‍ച്ചയും വിട്ടുമാറുന്നില്ലേ? അതിന് പിന്നില്‍ പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങളായിരിക്കാം. കുറഞ്ഞ ടെസ്റ്റോസ്റ്റിറോണിന്റെ അളവാണ് ഇതിന് പിന്നിലെ പ്രധാന കാരണം. അത് മാത്രമല്ല ചിലരില്‍ ഇത് തൈറോയ്ഡ് പ്രശ്നങ്ങള്‍ അല്ലെങ്കില്‍ കോര്‍ട്ടിസോള്‍ ഉത്പാദനത്തില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ എന്നിവയും കാരണമാകാം. ഇതെല്ലാം നിങ്ങളില്‍ വിട്ടുമാറാത്ത ക്ഷീണത്തിലേക്കും അത് കൂടാതെ ശാരീരികോര്‍ജ്ജം കുറയ്ക്കുന്നതിനും കാരണമാകാം. ഇതെല്ലാം വളരെ പെട്ടെന്ന് പരിഹാരം കാണേണ്ടതാണ്.
മാനസികാവസ്ഥയിലെ മാറ്റങ്ങള്‍
ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യത്തിനും വളരെയധികം പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ആദ്യം ബാധിക്കുന്നതും ഒരു വ്യക്തിയുടെ മാനസികമായുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളെയാണ്. ഇത് പലപ്പോഴും നിങ്ങളില്‍ ക്ഷോഭം, ഉത്കണ്ഠ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന അവസ്ഥകളിലേക്ക് എത്തിക്കും. ടെസ്റ്റോസ്റ്റിറോണ്‍ അല്ലെങ്കില്‍ തൈറോയ്ഡ് ഹോര്‍മോണുകളുമായി ബന്ധപ്പെട്ടാണ് ഇത്തരത്തില്‍ മാനസികാരോഗ്യം പ്രശ്നത്തിലാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ലൈംഗിക ശേഷിക്കുറവ്
പുരുഷന്മാരില് ഹോര്‍മോണ്‍ മാറ്റങ്ങള്‍ പ്രകടമാവുന്നത് പലപ്പോഴും ലൈംഗികാരോഗ്യത്തിന്റെ കാര്യത്തിലാണ്. ഈ സമയം പലരിലും പല വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. അത് മാത്രമല്ല ഇത് ടെസ്റ്റോസ്റ്റിറോണ്‍ അളവിന്റെ ഏറ്റക്കുറച്ചിലുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കേണ്ടതില്ല. വളരെയധികം ശ്രദ്ധയോടെ വേണം ഇതിനെ കൈകാര്യം ചെയ്യുന്നതിന്.
ഉറക്കക്കുറവും അസ്വസ്ഥതകളും
നിങ്ങളിലുണ്ടാവുന്ന ഉറക്കക്കുറവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകളും നിസ്സാരമല്ല. അതിനെ വെറും ആരോഗ്യ പ്രശ്നമായി മാത്രം കണക്കാക്കേണ്ടതില്ല. കാരണം ഇത് ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം സംഭവിക്കുന്നതാണ്. പലപ്പോഴും മെലാറ്റോണിന്‍, കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണ്‍ ആണ് ഇത്തരം അവസ്ഥകള്‍ക്ക് പിന്നില്‍ ഇത് നിങ്ങളുടെ ഉറക്കത്തെ പ്രതിസന്ധിയിലാക്കുകയും ഉറക്കമില്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഉറക്കത്തില്‍ തടസ്സങ്ങള്‍ എന്നിവ സൃ്ഷ്ടിക്കുന്നു. ഇതെല്ലാം തന്നെ പുരുഷന്മാര് ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications