Latest Updates
-
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും
വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന 3 തരം ഹെല്‍ത്തി കഞ്ഞികള്‍
പ്രാചീന കാലം മുതല്‍ മലയാളികളുടെ ആഹാരത്തിന്റെ ഭാഗമാണ് കഞ്ഞി, തേങ്ങാ കഞ്ഞി, പാല്‍കഞ്ഞി, തരികഞ്ഞി, ചെറുപയര്‍ കഞ്ഞി എന്നിങ്ങനെ ഒട്ടനവധികള് കഞ്ഞികള്‍ നമുക്കിടയില്‍ പ്രചാരത്തിലുണ്ട്. കഞ്ഞി കുടിച്ചാല്‍ വളരെ വേഗത്തില്‍ വയര്‍ നിറയും, കഞ്ഞില് ജലാംശം ധാരാളം ഉള്ളതിനാല്‍ തന്നെ നിര്‍ജലീകരണം തടയാനും സാധിക്കും. എന്നാല്‍, ഇതേ കഞ്ഞി പതിവാക്കിയാല്‍ ശരീരത്തിലെ കൊഴുപ്പും കുറയ്ക്കാന്‍ സാധിക്കുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

കഞ്ഞിയുടെ ഗുണങ്ങള്‍
കഞ്ഞി കുടിക്കുന്നതിലൂടെ ശരീരത്തിന് ഒട്ടനവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. കഞ്ഞി കുടിക്കുമ്പോള്‍ ശരീരത്തിലേയ്ക്ക് ജലാംശം കൃത്യമായി എത്തുന്നു. അതിനാല്‍ തന്നെ നിര്‍ജലീകരണം തടയുന്നു. അതുപോലെ, ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്കാന് കഞ്ഞി സഹായിക്കുന്നതാണ്. ദഹനം വളരെ എളുപ്പത്തില്‍ നടക്കാനും, ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാനും കഞ്ഞി സഹായിക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില കഞ്ഞി റെസിപ്പികള്‍ ഏതെല്ലാമെന്ന് നോക്കാം.
പഴങ്കഞ്ഞി
ആരോഗ്യത്തിന് ഏറ്റവുമധികം ഗുണം നല്കുന്ന കഞ്ഞിയാണ് പഴങ്കഞ്ഞി. പണ്ടുകാലത്ത് ബാക്കി വന്ന ചോറില്‍ വെള്ളം ഒഴിച്ച് വെയ്ക്കും. പിറ്റേ ദിവസം ഈ കഞ്ഞിയില്‍ നല്ല ചുവന്നുള്ളിയും, കാന്താരി മുളകും തൈരും ചേര്‍ത്ത് കഴിക്കും. ഇത്തരത്തില്‍ കഴിക്കുമ്പോള്‍ രാവിലെ ഒരു ദിവസത്തേയ്ക്ക് വേണ്ട ഊര്‍ജം ശരീരത്തിന് ലഭിക്കുന്നു. കൂടാതെ, അയേണ്‍ ലഭിക്കാനും, പൊട്ടാസ്യം, സെലേനിയം പ്രോബയോട്ടിക്സ് എന്നിവ ശരീരത്തിന് ലഭിക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ഇത്തരത്തില്‍ പഴങ്കഞ്ഞി തയ്യാറാക്കുമ്പോള്‍ അതില്‍ പഞ്ചസ്സാരയുടെ അളവ് കുറയുന്നു. അതിനാല്‍ പ്രമേഹം വര്‍ദ്ധിക്കുമെന്ന ഭയം വേണ്ട. കൂടാതെ, കൊഴുപ്പും കുറവാണ്. മട്ടരി ഉപയോഗിച്ച് തയ്യാറാക്കുന്ന പഴങ്കഞ്ഞി ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്. മട്ടരിയില് നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, പഞ്ചസസാരയുടെ അളവ് കുറവായതിനാല്‍ വണ്ണം വെയ്ക്കുമെന്ന ഭയവും ആവശ്യമില്ല. അമിതമായി ആഹാരം കഴിക്കാനുള്ള പ്രവണതയും കുറയുന്നതായിരിക്കും.
ചെറുപയര്‍ മുരിങ്ങയില കഞ്ഞി
ചെറുപയറും മുരിങ്ങയിലയും ചേര്‍ത്ത് തയ്യാറാക്കുന്ന കഞ്ഞി കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഈ കഞ്ഞി തയ്യാറാക്കാന്‍ മട്ടരി ഉപയോഗിക്കുന്നതാണ് നല്ലത്. മട്ടരിയുടെ കൂടെ ചെറുപയറും ചേര്‍ത്ത് വേവിക്കുക. കഞ്ഞി വെന്ത് വരുമ്പോള്‍ ഇതിലേയ്ക്ക് നന്നാക്കി വെച്ചിരിക്കുന്ന മുരിങ്ങയില ചേര്‍ക്കുക. ഈ കഞ്ഞി കഴിക്കുമ്പോള്‍, ശരീരത്തിലേയ്ക്ക നാരുകളും അതുപോലെ, ആവശ്യത്തിന് പ്രോട്ടീനും എത്തുന്നു. അതിനാല്‍, വയര്‍ വേഗത്തില്‍ നിറഞ്ഞ അനുഭൂതി ഉണ്ടാകുന്നു. അമിതമായി ആഹാരം കഴിക്കാതിരിക്കാനും, വിശപ്പ് കുറയ്ക്കാനും ഈ കഞ്ഞി സഹായിക്കുന്നതാണ്.
ഉലുവ കഞ്ഞി
ആരോഗ്യത്തിന് ഉലുവ വളരെ നല്ലതാണ്. അതുപോലെ, ശരീരഭാരം കുറയ്ക്കാന്‍ ഉലുവ കഞ്ഞി കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിനായി, കഞ്ഞി ചെറുതായി വെന്ത് വരുമ്പോള്‍ ഇതിലേയ്ക്ക് ഉലുവ കുറച്ച് ചേര്‍ക്കുക. ഒപ്പം ജീരകവും കുറച്ച് മുരിങ്ങയില, അല്ലെങ്കില്‍ ചീരയില ചേര്‍ക്കാവുന്നതാണ്. ഈ കഞ്ഞിയും തയ്യാറാക്കാന്‍ മട്ടരി ഉപയോഗിക്കുന്നതാണ് നല്ലത്. ഈ കഞ്ഞി രാവിലെ കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിലേയ്ക്ക് വേണ്ട പോഷകങ്ങള്‍ എത്താനും, വിശപ്പ് കുറയ്ക്കാനും, ശരീരഭാരം കുറയ്ക്കാനും ഈ ഉലുവ കഞ്ഞി സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications