Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ ചെറിയ മാറ്റം മതി അപ്പവും ഇടിയപ്പവും ചോറും കഴിച്ചുകൊണ്ട് വണ്ണം കുറയ്ക്കാം
പലപ്പോഴും വണ്ണം കുറയ്ക്കാന്‍ നമ്മുടെ കേരളീയ ആഹാരങ്ങള്‍ നല്ലതല്ലെന്ന ധാരണ പലര്‍ക്കും ഉണ്ട്. അതിനാല്‍ തന്നെ, പുറം രാജ്യങ്ങളിലെ ആഹാരരീതികള്‍ കഷ്ടപ്പെട്ട് പിന്തുടരുന്നവരാണ് നമ്മളില്‍ പലരും. ഇഷ്ടമില്ലെങ്കിലും മൂക്കു പൊത്തിപ്പിടിച്ച് ഓട്സ് കഴിക്കുന്നവര്‍ നമ്മുടെ കണ്‍വെട്ടത്ത് തന്നെയുണ്ടാകും. വണ്ണം കുറയ്ക്കാന്‍ ഇത്രയധികം കഷ്ടപ്പെടേണ്ടതുണ്ടോ? അതും നമ്മുടെ ഇഷ്ടപ്പെട്ട രുചികള്‍ മാറ്റിവെച്ചുകൊണ്ട്?

ഒന്നാന്തരം അപ്പവും കുറുമ കറിയും, നാടന്‍ ചോറും വിഭവങ്ങളും കൂട്ടി കഴിച്ചുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാന്‍ സാധിച്ചാല്ലോ! നമ്മള് പാചകെ ചെയ്യുമ്പോഴും, കഴിക്കുമ്പോഴും കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇഷ്ടപ്പെട്ട വിഭവങ്ങള്‍ കഴിച്ചുകൊണ്ട് തന്നെ നിങ്ങള്‍ക്ക് വണ്ണവും വയറും കുറയ്ക്കാന്‍ സാധിക്കുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
പ്രഭാത ഭക്ഷണം
ഇടിയപ്പം, പുട്ട്, അപ്പം എന്നിവയെല്ലാം നിങ്ങള്‍ക്ക് രാവിലെ കഴിക്കാന്‍ സാധിക്കുന്നതാണ്. അരികൊണ്ടാണ് ഈ വിഭവങ്ങള്‍ തയ്യാറാക്കുന്നത് എങ്കിലും ശരിയായ വിധത്തില്‍ കഴിച്ചാല്‍ വണ്ണം കൂടുകയില്ല. കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
ഇടിയപ്പം കഴിക്കുമ്പോള്‍ രണ്ട് ഇടിയപ്പം മാത്രം കഴിക്കുക. ഇതിന്റെ കൂടെ വയര്‍ നിറയാന്‍ കടലക്കറി ധാരാളം ഉപയോഗിക്കാവുന്നതാണ്. അതുമല്ലെങ്കില്‍ ഇറച്ചി, മീന്‍, അല്ലെങ്കില്‍ പച്ചക്കറികള്‍ ചേര്‍ത്ത കുറുമ എന്നിവ ഉപയോഗിക്കാം. കറികള്‍ ഉപയോഗിക്കുമ്പോള്‍ ചാറ് കുറച്ചുകൊണ്ട് കഷ്ണങ്ങള്‍ അമിതമായി എടുക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, പ്രഭാത ഭക്ഷണത്തിന്റെ കൂടെ ചായ കുടിക്കാതിരിക്കാനും ശ്രദ്ധിക്കുക. ആഹാരം കഴിച്ച് അര മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം മാത്രം ചായ മധുരം കുറച്ച് കുടിക്കുക. ഇത്തരത്തില്‍ കഴിക്കുന്നതിലൂടെ ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. ശരീരത്തിലേയ്ക്ക് പ്രോട്ടീന്‍, നാരുകള്‍, ആവശ്യത്തിന് കാർബോഹൈഡ്രേറ്റ് എന്നിവ ലഭിക്കുന്നതാണ്.

ഉച്ച ഭക്ഷണം
തവിട് കളയാത്ത അരി ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം അരി കൊണ്ട് തയ്യാറാക്കുന്ന ചോറ് ഒരു കപ്പ് എടുക്കുക. ഇതിലേയ്ക്ക് അവിയല്‍ ചേര്‍ക്കാവുന്നതാണ്. അതുപോലെ, കാളന്, പുളിശ്ശേരി എന്നിവ ചേര്‍ക്കാവുന്നതാണ്. പപ്പടം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ, തോരന്‍, സാലഡ് എന്നിവ ചേര്‍ക്കുന്നത് നല്ലതാണ്. മാംസവും ചേര്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ ചോറി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നതാണ്. കൂടാതെ ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കാനും ഇല സഹായിക്കുന്നു. പ്രത്യേകിച്ച്, നാരുകള്‍, ഒമേഗ-3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, ആന്റിഓക്സിഡന്റ്സ്, പ്രോബയോട്ടിക് എന്നിവയെല്ലാം ലഭിക്കുന്നതാണ്. ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
നാലുമണി പലഹാരം
ലഘു ഭക്ഷണമായി പഴങ്ങള്‍ ഒരെണ്ണം കഴിക്കാവുന്നതാണ്. ഇതിന്റെ കൂടെ കരിക്കിന് വെള്ളം, കരിക്ക് എന്നിവ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൈതച്ചക്ക, വാഴപ്പഴം, മാങ്ങ എന്നിവയെല്ലാം കഴിക്കാനായി തിരഞ്ഞെടുക്കാവുന്നതാണ്. വിറ്റമിനുകള്‍, മിനറലുകള്‍, ആന്റിഓക്സിഡന്റ്സ് എന്നിവ ശരീരത്തില്‍ എത്താന്‍ ഇവ സഹായിക്കുന്നു.
അതുപോലെ കടല വേവിച്ച് അതില്‍ കുറച്ച് നാളികേരവും ജീരകവും ചേര്‍ത്ത് കഴിക്കുന്ന് നല്ലതാണ്. വിശപ്പ് ശമിപ്പിക്കാന്‍ സഹായിക്കും. ശരീരത്തിലേയ്ക്ക് പ്രോട്ടീനും ആവശ്യത്തിന് കാര്‍ബ്സ് എത്താനും ഇത് സഹായിക്കുന്നതാണ്.
രാത്രി
രാത്രിയില്‍ ലഘു ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കഞ്ഞിയും തോരനും കഴിക്കുന്നത് നല്ലതാണ്. കഞ്ഞി ചെറിയ അളവില്‍ എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഗ്രില്‍ ചെയ്ത മീന്‍, ചിക്കന്‍ എന്നിവ കഴിക്കാവുന്നതാണ്. 7 മണിയ്ക്ക് മുന്‍പായി ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.

പാനീയങ്ങള്‍
വണ്ണം കുറയ്ക്കാന്‍ നോക്കുന്നവര്‍ സാധാ വെള്ളം കുടിക്കുന്നത് നല്ലതാണ്. ചായ, കാപ്പി എന്നിവ ഒഴിവാക്കാം. പകരം, ഹെര്‍ബല്‍ ടീ കഴിക്കാവുന്നതാണ്. കരിക്കിന് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ, നാരങ്ങ-ഇഞ്ചി ജ്യൂസ് എന്നിവയും കഴിക്കാവുന്നതാണ്.
മേല്‍ പറഞ്ഞ ആഹാരങ്ങളുടെ കൂടാതെ, ചെറിയ രീയില്‍ വ്യായാമം ചെയ്യുന്നതും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. പേശികള്‍ക്ക് ബലം നല്‍കും. ഇത് വണ്ണം വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

