Latest Updates
-
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം -
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം!
തടി കുറയ്ക്കാന്‍ വ്യായാമവും ഡയറ്റുമല്ല, പാചകത്തില്‍ നിന്ന് തുടങ്ങണം; ഭക്ഷണം ഇങ്ങനെയാക്കണം
ശരീരഭാരം കുറയ്ക്കുന്നതില്‍ നിങ്ങളുടെ ഭക്ഷണക്രമവും വ്യായാമവും വലിയ പങ്ക് വഹിക്കുന്നു. തിരക്കേറിയ ഷെഡ്യൂളുകളോ ശാരീരിക പ്രശ്നങ്ങളോ കാരണം നിങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരേയൊരു മാര്‍ഗ്ഗം ഭക്ഷണക്രമമാണ്. നിങ്ങളുടെ അടുക്കളയില്‍ നിന്നാണ് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടത്.
ഇതില്‍ ആദ്യ ഘട്ടം എന്നത് ശരിയായ പാചകരീതിയാണ്. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ എങ്ങനെ ഭക്ഷണം പാകം ചെയ്യുന്നു എന്നതും വളരെ പ്രധാനമാണ്. ഭക്ഷണം ശരിയായി പാകം ചെയ്യുമ്പോള്‍, അതിന്റെ പോഷകങ്ങള്‍ കേടുകൂടാതെയിരിക്കും, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

പാചകത്തിന് കുറച്ച് എണ്ണ ഉപയോഗിക്കുക
ശരീരഭാരം കുറയ്ക്കാനായി നിങ്ങള്‍ പാചകത്തിന് ആവശ്യമായ എണ്ണയുടെ അളവ് ആദ്യം ശ്രദ്ധിക്കുക. പാചകത്തിനായി ആവശ്യത്തിന് എണ്ണ മാത്രം ഉപയോഗിക്കുക.. ഏറ്റവും ആരോഗ്യകരമായ എണ്ണകളായ ഒലിവ് ഓയില്‍, വെളിച്ചെണ്ണ എന്നിവയില്‍ പോലും ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇതില്‍ വളരെ കലോറി സാന്ദ്രതയുണ്ട്.
1 ടീസ്പൂണ്‍ ഒലിവ് എണ്ണയില്‍ 119 കലോറി ഉണ്ട്. പാചക എണ്ണ കുറയ്ക്കുന്നത് ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് ഗണ്യമായി കുറയ്ക്കും. നിങ്ങള്‍ പാചകം ചെയ്യുമ്പോള്‍ ഒരു സ്പ്രേ ഓയില്‍ സ്പ്രിറ്റ്സര്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

ഈ എണ്ണ മതി
എന്നാല്‍ ഇത്തരം സംസ്കരിച്ച എണ്ണ ശരീരത്തിലെ വീക്കം വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്, ഇത് പൊണ്ണത്തടി ഉള്‍പ്പെടെയുള്ള ജീവന് അപകടപ്പെടുത്തുന്ന നിരവധി രോഗങ്ങള്‍ക്ക് കാരണമാകും. ഒമേഗ-6 കൂടുതലുള്ള ഹൈഡ്രജനേറ്റഡ് വെജിറ്റബിള്‍ ഓയില്‍, സോയാബീന്‍ ഓയില്‍ എന്നിവയ്ക്ക് പകരം ഒലിവ് ഓയില്‍, വെളിച്ചെണ്ണ, അവോക്കാഡോ ഓയില്‍ എന്നിവ ഉപയോഗിക്കുക. ഇത് ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല നിങ്ങളുടെ ഹൃദയാരോഗ്യവും സംരക്ഷിക്കും.

ഭക്ഷണം ഗ്രില്‍ ചെയ്ത് കഴിക്കുക
ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പാചകരീതികളില്‍ ഒന്നാണ് ഇന്ത്യന്‍ പാചകരീതി. ഭക്ഷണം ഫ്രൈ ചെയ്യുന്നത് രുചി വര്‍ദ്ധിപ്പിക്കും, എന്നാല്‍ പൊണ്ണത്തടിയും പെട്ടെന്ന് വര്‍ദ്ധിക്കുന്നു. അതിനാല്‍ ഫ്രൈ ചെയ്യുന്നതിന് പകരം ഗ്രില്ലിംഗ് പരീക്ഷിക്കുക. തടി കുറക്കാന്‍ പരിശ്രമിക്കുന്നവര്‍ ഫ്രൈ ചെയ്ത ഭക്ഷണം കഴിക്കുന്നത് പരമാവധി കുറയ്ക്കുക.

ഉപ്പ് കുറയ്ക്കുക
ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ഉപ്പ് ചേര്‍ക്കുന്നു. എന്നാല്‍ അമിതമായി ഉപ്പ് കഴിക്കരുത്. ഇത് ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ആരോഗ്യത്തിന് ഹാനികരമാകുന്ന ടേബിള്‍ സാള്‍ട്ടിന് പകരം കറുവാപ്പട്ട, ജാതിക്ക, തുളസി, ഉപ്പ് എന്നിവ ഉപയോഗിച്ച് ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുക.

പച്ചക്കറികള്‍ ആവിയില്‍ വേവിക്കുക
കൊഴുപ്പ് എരിച്ചു കളയുന്ന പ്രക്രിയയില്‍ ശരീരത്തിന് പോഷകങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഭക്ഷണത്തില്‍ കഴിയുന്നത്ര പോഷകങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ട്. പച്ചക്കറികള്‍ തിളപ്പിക്കുന്നതിനു പകരം ആവിയില്‍ വേവിക്കുക. ഇത് അവയുടെ പോഷകങ്ങള്‍ നശിക്കാതെ നിങ്ങളുടെ ശരീരത്തിലെത്തിക്കും. അമിത ഭാരം നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്നു.

പച്ചക്കറികള്‍ തൊലി കളയാതെ കഴിക്കുക
പല പച്ചക്കറികളുടെയും തൊലികളില്‍ പോഷകങ്ങള്‍, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരഭാരം കുറയ്ക്കാനുള്ള പ്രക്രിയ വേഗത്തിലാക്കാനും ഇവ സഹായിക്കുന്നു. തൊലി കളയാതെ കഴിക്കാന്‍ പറ്റുന്ന പച്ചക്കറികള്‍ അതേപടി കഴിക്കുക. മധുരക്കിഴങ്ങ്, കിഴങ്ങ്, വഴുതന, കുക്കുമ്പര്‍ എന്നിവയുടെ തൊലികളില്‍ ധാരാളം പോഷകങ്ങളും ആന്റിഓക്സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

പഞ്ചസാര കുറയ്ക്കുക
ഏറ്റവും പ്രധാനമായി, പാചകത്തില്‍ നിന്ന് പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുക. പഞ്ചസാര ഉപേക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജിമ്മില്‍ പോകാതെ തന്നെ അധികഭാരം കുറയ്ക്കാന്‍ കഴിയും. പാചകത്തില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രം പഞ്ചസാര ഉപയോഗിക്കുക.

പ്ലാസ്റ്റിക് പാത്രം വേണ്ട
ഭൂരിഭാഗം ആളുകളും ഭക്ഷണം സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നു. അത്തരം പാത്രങ്ങളില്‍ ബിപിഎ (ബിസ്ഫെനോള്‍ എ) ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഇന്‍സുലിന്‍ പ്രതിരോധം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വന്ധ്യത, ശരീരഭാരം എന്നിവയ്ക്ക് കാരണമാകും. ഇന്‍സുലിന്‍ പോലുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബിപിഎ മാറ്റുകയും ഇന്‍സുലിന്‍ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇന്‍സുലിന്‍ ഒരു ഹോര്‍മോണാണ്. അത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും കൊഴുപ്പ് സംഭരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്കുകളിലും ടിന്നിലടച്ച ഭക്ഷണങ്ങളിലും ബിപിഎ കാണപ്പെടുന്നു. അതിനാല്‍ ഭക്ഷണ സാധനങ്ങള്‍ നിങ്ങള്‍ കഴിയുന്നത്ര പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിക്കാതിരിക്കുക. ഭക്ഷണം സൂക്ഷിക്കാന്‍ ഗ്ലാസ്, സ്റ്റീല്‍ അല്ലെങ്കില്‍ ബിപിഎ രഹിത പാത്രങ്ങള്‍ ഉപയോഗിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
