Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
Karnataka Election 2023: വീറും വാശിയുമേറിയ കന്നടപ്പോര്: വോട്ടെണ്ണല്‍ ദിനത്തിലെ സമ്മര്‍ദ്ദമകറ്റാന്‍
കര്‍ണാടകത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന ജനകീയ വിധിയെഴുത്ത് അവസാനിച്ചു. എന്നാല്‍ മെയ് 13- ശനിയാഴ്ച നടക്കുന്ന വോട്ടെണ്ണല്‍ ദിനത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തകരും അണികളും. ഓരോ പാര്‍ട്ടിയും ആശ്വാസം കണ്ടെത്തുന്നതും പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങളിലൂടെയാണ്. എന്നാല്‍ എക്സിറ്റ് പോളില്‍ ആശ്വാസം കണ്ടെത്താനാവാത്തവര്‍ പ്രവചനങ്ങള്‍ വെറും പ്രവചനങ്ങളായി മാത്രം കണ്ടാല്‍ മതിയെന്ന ആത്മവിശ്വാസത്തിലും മുന്നോട്ട് പോവുന്നു.
മെയ് 10-ന് നടന്ന തിരഞ്ഞെടുപ്പില്‍ 65.45 % പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഔദ്യോഗിക കണക്കുകളാണ്. 224 അംഗ കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷം തികക്കുന്നതിന് വേണ്ടത് 113 സീറ്റുകളാണ്. എന്നാല്‍ 140-ല്‍ കുറയാത്ത സീറ്റുകള്‍ സ്വന്തമാക്കി അധികാരത്തില്‍ എത്തുമന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടുള്ളത്. എന്നാല്‍ അധികാരത്തില്‍ തുടരുമെന്ന് തന്നെയാണ് ബിജെപി നേതൃത്വവും വ്യക്തമാക്കിയിട്ടുള്ളത്.

കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ചൂടിനിടയില്‍ രാഷ്ട്രീയ നേതാക്കള്‍ മാത്രമല്ല അണികളും വളരെയധികം സമ്മര്‍ദ്ദത്തില്‍ തന്നെയാണ്. നാളെ എന്ത് നടക്കും എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ ലോകം. ഈ സമ്മര്‍ദ്ദവും ഉത്കണ്ഠയും ലഘൂകരിക്കാനും സമ്മര്‍ദ്ദ രഹിതമായ ഒരു വോട്ടെണ്ണലിലേക്കും എത്തുന്നതിന് വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ നോക്കാം. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.
ഹെര്‍ബല്‍ ടീ കുടിക്കുക
എത്ര വലിയ സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് ഹെര്‍ബല്‍ ടീ. തിരഞ്ഞെടുപ്പ് ഫലത്തിന്റെ സമ്മര്‍ദ്ദത്തെ ലഘൂകരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഉത്കണ്ഠ കുറക്കുന്നതിനും എല്ലാം മികച്ച ഒരു ഓപ്ഷനാണ് ഹെര്‍ബല്‍ ടീ കുടിക്കുക എന്നതില്‍ സംശയം വേണ്ട. അശ്വഗന്ധ പോലുള്ള ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ മാനസിക ആരോഗ്യവും കരുത്തും നമുക്ക് വീണ്ടെടുക്കാന്‍ സാധിക്കുന്നു.

സ്വയം മസാജ് ചെയ്യുക
വളരെയധികം സമ്മര്‍ദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങള്‍ എന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സ്വയം ഒന്ന് മസ്സാജ് ചെയ്ത് നോക്കൂ.. ഇത് നിങ്ങള്‍ക്ക് വളരെയധികം ആശ്വാസം നല്കുന്നു. തോളുകള്‍, കഴുത്ത്, തല എന്നിവയിലെ മസ്സാജ് നിങ്ങളുടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും ലഘൂകരിക്കുന്നതിന് സഹായിക്കുന്നു. സ്ഥിരമായി ചെയ്യുന്നതും ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
വായിക്കുക
തിരഞ്ഞെടുപ്പിന്റെ ഫലം ആകാംഷയോടെ നോക്കിക്കൊണ്ടിരിക്കുന്ന വ്യക്തിയെങ്കില്‍ അതിനെ എപ്പോഴും വീക്ഷിച്ച് കൊണ്ടിരിക്കുക. ഇത് ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുകയല്ല, കുറക്കുകയാണ് ചെയ്യുക എന്നതാണ് സത്യം. കാരണം കൃത്യമായ വിവരങ്ങള്‍ സമഗ്രമായി കണ്ടെത്തി അതിനെക്കുറിച്ച് വിശകലനം ചെയ്യുകയും വായിക്കുകയും കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ നോട്ടില്‍ കുറിച്ച് വെക്കുന്നതും സമ്മര്‍ദ്ദവും ഉത്കണ്ഠയും ലഘൂകരിക്കും എന്നതില്‍ സംശയം വേണ്ട.

എണ്ണുന്നത് നല്ലതാണ്
ഏറ്റവും എളുപ്പത്തില്‍ ഇത്തരം സമ്മര്‍ദ്ദങ്ങളെ മറികടക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം എന്ന് പറയുന്നത് സംഖ്യകള്‍ എണ്ണുക എന്നതാണ്. ഒന്ന് മുതല്‍ പത്ത് വരേയും പത്ത് മുതല്‍ ഒന്ന് വരേയും പതുക്കെ തിരിച്ചും മറിച്ചും എണ്ണുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ കഠിന സമ്മര്‍ദ്ദത്തിനും ഉത്കണ്ഠക്കും ആശ്വാസം ലഭിക്കുന്നു. യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും നിങ്ങള്‍ അഭിമുഖീകരിക്കേണ്ടിയും വരുന്നില്ല.
അരോമാതെറാപ്പി പരീക്ഷിക്കുക
ശാന്തമായ സസ്യ എണ്ണകള്‍ ശ്വസിക്കുന്നതിലൂടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാവുന്നതാണ് എന്നത് ശാസ്ത്രീയമായി പരീക്ഷിച്ചതാണ്. ഇത്തരം വ്യത്യസ്ത സാധ്യതകള്‍ പരീക്ഷിക്കുന്നത് പരിഗണിക്കുക. കാരണം ചില സുഗന്ധങ്ങള്‍ മറ്റുള്ളവരെക്കാള്‍ ഫലപ്രദമായി ചിലരില്‍ പ്രവര്‍ത്തിക്കുന്നു. ഉത്കണ്ഠാ പ്രശ്നങ്ങള്‍ ചികിത്സിക്കുന്നതില്‍ ലാവെന്‍ഡര്‍ വളരെയധികം ഗുണം ചെയ്യുന്നു.

മെഡിറ്റേഷന്‍
മെഡിറ്റേഷന്‍ എന്നത് നമ്മുടെ ശാരീരികവും മാനസികവുമായ ഉയര്‍ച്ചക്ക് സഹായിക്കുന്നതാണ്. എല്ലാ ചിന്തകളേയും ഉത്കണ്ഠകളേയും സമ്മര്‍ദ്ദത്തേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് മെഡിറ്റേഷന്‍. തിരഞ്ഞെടുപ്പ് ഫലത്തിന്റെ എല്ലാ ടെന്‍ഷനും ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്നതിന് മികച്ചതാണ് മെഡിറ്റേഷന്‍ എന്നതില്‍ സംശയമേ വേണ്ട. അതുകൊണ്ട് ഇത്തരം മാര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ പരീക്ഷിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

