കര്‍ക്കിടക കഞ്ഞി അത്ര നിസ്സാരനല്ല, വരുന്ന ഒരു വര്‍ഷം തട്ടലില്ലാതെ ആരോഗ്യത്തിന്

കര്‍ക്കിടക മാസം എന്ന് പറയുന്നത് എപ്പോഴും വളരെയധികം പ്രാധാന്യം ആയുര്‍വ്വേദത്തിനും സുഖചികിത്സക്കും നല്‍കുന്ന ഒരു കാലം കൂടിയാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ പരിഹരിക്കുന്നതിന് വേണ്ടി ചികിത്സയാരംഭിക്കേണ്ട മാസമാണ് കര്‍ക്കിടക മാസം. ഈ ഒരു മാസ ചികിത്സയിലൂടെ അടുത്ത വര്‍ഷത്തേക്ക് ആരോഗ്യം അല്ലലില്ലാതെ മുന്നോട്ട് പോവുന്നു. എണ്ണ തേച്ച് കുളി പോലെ തന്നെ കര്‍ക്കിടകക്കഞ്ഞിയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുതാണ്. കര്‍ക്കിടക മാസത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ് കര്‍ക്കിടകക്കഞ്ഞി.

ഗുണത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങളാണ് ഇത് വഴി ലഭിക്കുന്നത്. കര്‍ക്കിടക മാസത്തില്‍ വീട്ടില്‍ തന്നെ നമുക്ക് കഞ്ഞി തയ്യാറാക്കാവുന്നതാണ്. അതിനായി ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. വളരെ എളുപ്പത്തിലും ഗുണത്തിലും തന്നെ നമുക്ക് ഇത് ചെയ്യാവുന്നതാണ്. എന്തൊക്കെയാണ് കര്‍ക്കിടകക്കഞ്ഞിയുടെ ഗുണങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് മാറ്റങ്ങള്‍, എന്തൊക്കെ അറിഞ്ഞിരിക്കണം എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം.

Karkidaka Kanji

ആവശ്യമുള്ള ചേരുവകള്‍
ഞവര അരി/ ഉണക്കല്ലരി - അരക്കപ്പ്
കടുക്, എള്ള്, ഉലുവ, ജീരകം - ഓരോ ടീസ്പൂണ്‍ വീതം
മഞ്ഞള്‍പ്പൊടി - കാല്‍ ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍ - അരക്കപ്പ്
മാവില- 3 എണ്ണം
പ്ലാവില - മൂന്നെണ്ണം
ഉപ്പ്- ആവശ്യമെങ്കില്‍ ചേര്‍ക്കാം

തയ്യാറാക്കുന്ന വിധം:
ആ്ദ്യം തന്നെ അരി നല്ലതുപോലെ കഴുകിയതിന് ശേഷം അരമണിക്കൂര്‍ കുതിര്‍ത്ത് വെക്കണം. അത് കഴിഞ്ഞ് കടുക്, എള്ള്, ഉലുവ. ജീരകം എന്നിവ കഴുകി വൃത്തിയാക്കി അരമണിക്കൂര്‍ കുതിര്‍ക്കണം. അതിന് ശേഷം ഇവ എല്ലാം നല്ലതുപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. പിന്നീട് ഒരു മണ്‍കലം എടുത്ത് അതിലേക്ക് കുതിര്‍ത്ത് വെച്ചിരിക്കുന്ന അരി ഇട്ട് അരച്ചെ വെച്ച പേസ്റ്റും ചേര്‍ക്കാവുന്നതാണ്. പിന്നീട് മഞ്ഞള്‍പ്പൊടിയും എടുത്ത് വെച്ചിരിക്കുന്ന മാവിലയും പ്ലാവിലയും ചേര്‍ക്കുക. അല്‍പം നെയ്യും ചേര്‍ത്ത് അടച്ച് വെക്കുക.

ശേഷം നല്ലതുപോലെ വേവിച്ച വറ്റിച്ചെടുക്കാവുന്നതാണ്. കഞ്ഞി നല്ലതുപോലെ വെന്തെന്ന് ഉറപ്പായാല്‍ അതിലേക്ക തേങ്ങാപ്പാല്‍ ചേര്‍ത്ത് വേവിച്ചെടുക്കാം. ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ക്കാവുന്നതാണ്. ഇത് ഔഷധഗുണങ്ങളുടെ കാര്യത്തില്‍ വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കര്‍ക്കിടക മാസം കഴിയുന്നത് വരെ നിങ്ങള്‍ക്ക് ഇത് കഴിക്കാവുന്നതാണ്. എന്തൊക്കെയാണ് ഗുണങ്ങളെന്ന് നോക്കാം.

kARKIDAKA kANJI

രോഗപ്രതിരോധ ശേഷി
മഴക്കാലമാണ് കര്‍ക്കിടക മാസം അതുകൊണ്ട് തന്നെ പല വിധത്തിലുള്ള രോഗാവസ്ഥകള്‍ വിടാതെ പിന്തുടരുന്നു. അതിനെയെല്ലാം പ്രതിരോധിക്കുന്നതിനും മികച്ച രോഗപ്രതിരോധത്തിനും സഹായിക്കുന്നതാണ് ഈ കഞ്ഞി. കര്‍ക്കിടകത്തിലെ ആദ്യത്തെ ഏഴ് ദിവസമാണ് കഞ്ഞി കുടിക്കേണ്ടത്. ശരീരത്തിലെ മോശം അവസ്ഥയില്‍ പരിഹാരം കാണുന്നതിനും ശരീരത്തിന് രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മികച്ച ദഹനം
ദഹനത്തിന് ഏറെ പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു സമയമാണ് പലപ്പോഴും ഈ കാലത്ത് അനുഭവിക്കുന്നത്. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെയുള്ള ദഹനത്തിനും കര്‍ക്കിടകക്കഞ്ഞി അത്യുത്തമമാണ്. അത് മാത്രമല്ല പല വിധത്തിലുള്ള വയറിന്റെ അസ്വസ്ഥതതകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് കര്‍ക്കിടകക്കഞ്ഞി. സ്ഥിരമാക്കിയാല്‍ അത്രയും ഗുണങ്ങളാണ് ലഭിക്കുക എന്നത് മനസ്സിലാക്കണം. ശരീരത്തിന്റെ എല്ലാ പ്രശ്‌നങ്ങളേയും നിയന്ത്രിക്കുന്നതിനും ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ശാരീരികോര്‍ജ്ജം
ശരീരം ദുര്‍ബലമാവുന്ന സമയമാണ് എപ്പോഴും കര്‍ക്കിടക മാസം. അതിന് പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നതാണ് കര്‍ക്കിടകക്കഞ്ഞി. ഇത് അടുത്ത വര്‍ഷം വരെ നില്‍ക്കുന്ന രോഗപ്രതിരോധവും ഊര്‍ജ്ജവും ഉത്സാഹവും എല്ലാം ശരീരത്തിന് നല്‍കുന്നു. അത്രയധികം ആയുര്‍വ്വേദ ഗുണങ്ങളാണ് കഞ്ഞിയിലുള്ളത്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കര്‍ക്കിടക സമയത്ത് ലഭ്യമാവുന്ന ആയുര്‍വ്വേദ മരുന്നുകളും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇതില്‍ ചേര്‍ക്കാവുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion