Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
നാല്‍പ്പതിലും ഇരുപതിന്റെ തിളക്കം, കരീനയെ സുന്ദരിയും ഫിറ്റും ആക്കുന്നത് ഈ ഒരു കാര്യം മാത്രം
Kareena Kapoor Weight Loss: 25 വര്‍ഷമായി ബോളിവുഡ് സിനിമാലോകത്ത് തിളങ്ങുന്ന നക്ഷത്രമാണ് കരീന കപൂര്‍. പക്ഷേ, 2001-ലെ കബി ഖുഷി കബി ഗം സിനിമ മുതല്‍, തലാശ്, ചമേലി, ജബ് വി മെറ്റ് മുതല്‍, ഇപ്പോഴത്തെ ക്രൂ, ബക്കിംഗ്ഹാം മര്‍ഡര്‍ വരെ ഏത് സിനിമ എടുത്ത് നോക്കിയാലും അന്നും ഇന്നും കരീന ഒരുപോലെ. ഓരോ സിനിമയിലും നടി കൂടുതല്‍ കൂടുതല്‍ ഭംഗിയാകുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. തന്റെ എവര്‍ഗ്രീന്‍ ലുക്കിന്റെ രഹസ്യം കഴിഞ്ഞിടെ കരീനവെളിപ്പെടുത്തിയിരുന്നു, എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുന്നതും ചര്‍മ്മ സംരക്ഷണവും ബോടോക്സുമാണ് തന്റെ രഹസ്യമെന്ന് അന്ന് നടി പറഞ്ഞു.

ഇപ്പോഴിതാ നാല്‍പ്പതിലും ഇരുപതിന്റെ തിളക്കം കാത്തുസൂക്ഷിക്കുന്ന കരീനയുടെ ദിനചര്യകളില്‍ നിന്നും മറ്റുള്ളവര്‍ മാതൃകയാക്കേണ്ട ചില കാര്യങ്ങള്‍ നടിയുടെ യോഗ പരിശീലകയായ അനുഷ്ക പര്‍വാണി വെളിപ്പെടുത്തിയിരിക്കുന്നു.
വണ്ണം കുറയ്ക്കുകയല്ല ലക്ഷ്യം
മറ്റ് പലരെയും പോലെ വണ്ണം കുറയ്ക്കല്‍ അല്ല യോഗയിലൂടെയും മറ്റ് വ്യായാമങ്ങളിലൂടെയും കരീന ലക്ഷ്യമിടുന്നത് എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. തന്റെ ശരീരത്തെ വളരെ നന്നായി മനസ്സിലാക്കിയിട്ടുള്ള ഒരാളാണ് കരീന, എന്താണ് ശരീരത്തിന് വേണ്ടതെന്നും എപ്പോഴാണ്് വര്‍ക്കൗട്ടില്‍ മാറ്റം വരുത്തേണ്ടതെന്നും കുറച്ചുകൂടി അധ്വാനിക്കേണ്ടത് എപ്പോഴാണെന്നും ശ്വസനക്രിയയില്‍ ശ്രദ്ധ കൊടുക്കേണ്ടത് എപ്പോഴാണെന്നുമെല്ലാം അവര്‍ക്ക് തന്നെ മനസ്സിലാകുമെന്ന് പത്ത് വര്‍ഷമായി കരീനയ്ക്ക് യോഗ പരിശീലനം നല്കുന്ന അനുഷ്ക പറയുന്നു.
എന്തൊക്കെയാണ് ചെയ്യുന്നത്
വളരെ സന്തുലിതമായ രീതിയിലാണ് കരീന യോഗ അടക്കമുള്ള പരിശീലനങ്ങള്‍ നടത്തുന്നത്. ശരീരത്തിന് ബലം നല്കുന്ന വ്യായാമങ്ങളാണ് നടി കൂടുതലായും ചെയ്യുന്നത്. കാര്‍ഡിയോ, വാസ്കുലാര്‍ രീതികളിലുള്ള വ്യായാമങ്ങളും ചെയ്യാറുണ്ട്. അല്ലാതെ വണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ഒന്നും കരീന ചെയ്യാറില്ലെന്ന് അനുഷ്ക പറയുന്നു.
യോഗയിലെ ബാലന്‍സിംഗ് ആസനങ്ങള്‍ കരീനയ്ക്ക് വലിയ ഇഷ്ടമുള്ളവയല്ല. വൃക്ഷാസനം പോലുള്ളവ ചെയ്യുമ്പോഴാണ് നടിക്ക് ബോറടിക്കാറുള്ളതെന്നും സൂര്യ നമസ്കാരമാണ് നടിയുടെ ഏറ്റവും പ്രിയപ്പെട്ട യോഗാസനമെന്നും അനുഷ്ക പറയുന്നു.
85ലും വ്യായാമം ചെയ്യണം
85 വയസ്സിലും ജീവിതം മുഴുവനും വ്യായാമം ചെയ്യാന്‍ സാധിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പേരക്കുട്ടികളെ കുനിഞ്ഞ് എടുക്കാനാകണമെന്നും കരീന പറഞ്ഞിട്ടുണ്ട്. പ്രായം വെറും സംഖ്യ മാത്രമാണെന്നും ഏതുപ്രായത്തിലും ഫിറ്റ് ആയിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറയുന്നു. അതിനായി ശരിയായി ആഹാരം കഴിക്കുകയും വ്യായാമം ചെയ്യുകയും വേണമെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കാണാന്‍ എങ്ങനെ എന്നതല്ല, എനിക്ക് എങ്ങനെ തോന്നുന്നു എന്നതാണ് തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമെന്നും കരീന വ്യക്തമാക്കിയിട്ടുണ്ട്.
വളരെ ലളിതമായ, ആരോഗ്യകരമായ ഭക്ഷണം
നെയ്യ്, കിച്ചടി, പോലെ വളരെ ലളിതവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയുമാണ് ഫിറ്റ് ആയിരിക്കാന്‍ കരീന ചെയ്യുന്നത്. ശരീര ബലം വര്‍ധിപ്പിക്കുന്നതിനുള്ള വ്യായാമവും നടത്തവും സൂര്യ നമസ്കാരവും സ്വന്തമായി ചില ജോലികള്‍ ചെയ്യുന്നതുമാണ് തന്റെ ദിനചര്യകളില്‍ ചിലതെന്നും കരീന വെളിപ്പെടുത്തിയിട്ടുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
