Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
കളരിയിലൂടെ നേടാം മന:ക്കരുത്തും, മെയ്ക്കരുത്തും ഒരുപോലെ: ഹനീഫ ഗുരുക്കള്‍
കളരി എന്നത് നമുക്കെല്ലാം വളരെയധികം പരിചിതമായ ഒരു ആയോധന കലയാണ്. എന്നാല്‍ കളരിപ്പയറ്റിലൂടെ ആരോഗ്യം എത്രത്തോളം നമുക്ക് ആര്‍ജ്ജിച്ചെടുക്കാം എന്നതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിവില്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എടപ്പാളില്‍ കളരിത്തറയൊരുക്കിയ ഹംസത്തലി ഗുരുക്കളുടെ മകന് ഹനീഫ ഗുരുക്കള്‍ കളരിയെക്കുറിച്ചും അത് നമ്മുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങളെക്കുറിച്ചും മാനസികമായി എത്രത്തോളം കളരി നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും വിവരിക്കുന്നു.
എടപ്പാളിലെ കളരി തറവാടായ കോടിയില്‍ തറവാട്ടില്‍ നിന്ന് ചുവടുറപ്പിച്ച ഹനീഫ ഗുരുക്കളുടെ രണ്ട് പെണ്മക്കളും ഇന്ന് കളരിയില്‍ വളരെയധികം സജീവമാണ്. കഠിനമായ പരിശീലനമുറകളും അങ്കത്താരിയും വായ്ത്താരിയും എല്ലാം ചേര്‍ന്ന ആയോധനകലക്ക് ഒട്ടും തന്നെ വീറ് ചോര്ന്നിട്ടില്ലെന്നതും യഥാര്‍ത്ഥ്യം. കളരിയെക്കുറിച്ചും ഇത് നല്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും മെയ് വഴക്കത്തെക്കുറിച്ചും നമുക്ക് വിശദമായി വായിക്കാം.

കളരിപ്പയറ്റ് ശാരീരുകാരോഗ്യത്തിനും മാനസികാരോഗ്യത്തിനും എങ്ങനെ സഹായിക്കുന്നു?
പണ്ട് കാലങ്ങളില്‍ ഏഴ് വയസ്സ് മുതലാണ് കുട്ടികളില്‍ കളരി പഠനത്തിന് തുടക്കം കുറിയ്ക്കുന്നത്. തിരിച്ചറിവിന്റെ കാലമായത് കൊണ്ടാണ് അത്. കുട്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്തതിന് ശേഷം പ്രാരംഭഘട്ടത്തില്‍ ശരീരത്തിന് ഉതകുന്ന തരത്തിലുള്ള വ്യായാമങ്ങളിലേക്ക് ശ്രദ്ധ നല്‍കും. പിന്നീട് മാനസികമായ മെച്ചപ്പെടലിന് വേണ്ടിയുള്ള ഘട്ടം ഘട്ടമായ കാര്യങ്ങള്‍ കാണിച്ച് കൊടുക്കുന്നു. ഇതിനെ മെയ്ത്താരിയിലെ പ്രാരംഭഘട്ടം എന്നാണ് പറയുന്നത്. മനസ്സിന്റെ കരുത്ത് എന്നതാണ് ഇവിടുത്തെ പ്രധാന ലക്ഷ്യം. ഏതൊരു പ്രതിരോധ ഘട്ടത്തേയും നേരിടാന്‍ തക്ക വണ്ണം അവനെ പ്രാപ്തനാക്കുന്നു. പിന്നീട് കോല്ത്താരിയിലേക്ക് പ്രവേശിക്കുന്നു. ശത്രുവിനെ അകറ്റി നിര്‍ത്തി പ്രവര്‍ത്തിക്കുന്ന രീതിയാണ് വലിയ വടിയിലും അണച്ച് നിര്‍ത്തി ചെയ്യുന്നതാണ് ചെറിയ വടിയുടെ പരിശീലനത്തിലൂടെ ലഭിക്കുന്നത്. ഇത് കണ്ണിന്െ മൂര്‍ച്ചയെയാണ് വര്‍ദ്ധിപ്പിക്കുന്നത്. അടുത്ത ഘട്ടം എന്ന് പറയുന്നത് അങ്കത്താരിയാണ്. അതായത് ആയുധങ്ങളെ ഉപയോഗിച്ച് പരിശീലനം ആരംഭിക്കും. വിവിധ രീതിയിലുള്ള ആയുധപ്പയറ്റ് ചെയ്യുന്നത് വഴി മനസ്സുറപ്പുണ്ടാവുകയും ചെയ്യുന്നു. മാനസിക, ശാരീരിക ദൃഢത ഇത് വഴി ലഭിക്കുന്നു.
കളരിപ്പയറ്റില്‍ ദിവസവും നടത്തുന്ന പരിശീലനം നല്കുന്ന ആരോഗ്യഗുണങ്ങള്‍ എന്തൊക്കെ?
ശരാശരി ഒരു കളരിയില്‍ ശ്വസനം മുതല്‍ നില എന്നിവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. നില്പ്, അതിന് ശേഷം ചലനം എന്നിവ ദിവസവും പരിശീലിക്കുന്നത് വഴി ആരോഗ്യക്ഷമത മാനസികാരോഗ്യം എന്നിവ അവിടെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നു. അതുകൊണ്ട തന്നെ നിത്യവും ഇതെല്ലാം പരിശീലിക്കുന്ന ഒരു അഭ്യാസിയെ രോഗം ഭയപ്പെടുന്നു. ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് പഠനത്തിനായി വന്നാല്‍ ശ്രവണശക്തി, ദൃഷ്ടി എന്നിവയിലെല്ലാം ഏറെക്കുറെ മാറ്റം വരുത്താന്‍ ആ വ്യക്തിക്ക് സാധിക്കുന്നു.
ശരീരത്തെ ആരോഗ്യത്തോടെ ഇരിക്കാന്‍ കളരി എത്രത്തോളം സഹായിക്കുന്നു?
കളരിയുടെ ഗുണം എന്നത് പരിപൂര്‍ണമായും അതായത് 100%ത്തോളം ആരോഗ്യത്തോടെ ഇരിക്കാന്‍ സാധിക്കും എന്നതാണ്. എന്നാല്‍ അതിന് അതിന്റേതായ ശാസ്ത്രീയമായ രീതിയില്‍ വേണം പഠനം നടത്തുന്നതിന്. വാര്‍ദ്ധക്യ സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങളെ മറികടക്കുന്നതിനും ഒരു പരിധി വരെ കളരി സഹായിക്കുന്നു.
കളരി ചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്ന പ്രധാന ആരോഗ്യമാറ്റങ്ങള്‍ എന്തൊക്കെയാണ്?
ഏത് മോശം സാഹചര്യത്തേയും പ്രതിരോധിക്കുന്നതിന് വേണ്ടി കളരിപ്പയറ്റിലൂടെ സാധിക്കുന്നു. ആരോഗ്യത്തിന് ഗുണം നല്കുന്ന തരത്തിലുള്ള ഗുണങ്ങള്‍ കളരി നല്കുന്നു. ചെറിയ ഒരു കുട്ടിയില്‍ എത്രത്തോളം അത് സ്വായത്തമാക്കാന്‍ സാധിക്കുന്നു എന്നതിന് അനുസരിച്ചാണ് ഓരോ ഘട്ടങ്ങളും മുന്നോട്ട് പോവുന്നത്. ശരീരത്തില്‍ ആന്തരികാവയവങ്ങള്‍ ഉള്‍പ്പടെയുള്ളവയെ പരിപോഷിക്കുന്ന തരത്തിലാണ് കളരി ചിട്ടപ്പെടുത്തിയിട്ടുള്ളത്.
പാരമ്പര്യ വൈദ്യ രീതികളില്‍ കളരിപ്പയറ്റിന്റെ പങ്ക് എന്താണ്?
ആയുര്‍വ്വേദമായി കളരിയുടെ വൈദ്യ രീതിയില്‍ യാതൊരു ബന്ധവും ഇല്ല. കളരി പാരമ്പര്യ രീതികള്‍ എന്നത് വളരെയധികം പ്രാധാന്യം നല്‍കുന്നതാണ്. ഇതില്‍ ആദ്യം വരുന്നത് കളരി ഉഴിച്ചിലാണ്. ഇത് മറ്റുള്ളവയില്‍ നിന്ന് വളരെ വ്യത്യാസമുണ്ട്. അത് മാത്രമല്ല ഭക്ഷണ രീതികളിലും മാറ്റമുണ്ട്. ചികിത്സാ രീതിയില്‍ കളരിപ്പയറ്റ് വളരെയധികം പങ്കു വഹിച്ചിട്ടുണ്ട്. കളരി പാരമ്പര്യത്തിന്റെ ചികിത്സാ രീതിക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല ശക്തിയായി ഇന്നും മുന്നില്‍ തന്നെയുണ്ട്. അതില്‍ തന്നെ പ്രധാനമായും തട്ടുമുറകള്, അടങ്കല്‍ മുറകള്‍, ഇളക്കല്‍ മുറകള്‍ എന്നിവ വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്.
സ്ത്രീകള്‍ക്കുള്ള കളരിപ്പയറ്റ് പരിശീലനത്തിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണ്?
ഒരു പുരുഷന് ചെയ്യുന്നതും സ്ത്രീ ചെയ്യുന്നതും രണ്ടും രണ്ട് രീതിയാണ്. മെയ് വഴക്കവും ദൃഢതയും സ്ത്രീകള്‍ക്ക് നല്ലതുപോലെ ഉണ്ടാവുന്നുണ്ട്. അഭ്യാസത്തില്‍ ആകട്ടെ സ്ത്രീകള്‍ ഒരിക്കലും പിന്നിലല്ല. അതില്‍ തന്നെ പ്രധാനപ്പെട്ടത് മാനസികമായ ആരോഗ്യവും ദൃഢതയും ലഭിക്കുന്നു. ഏത് സാഹചര്യത്തേയും അഭിമുഖീകരിക്കുന്നതിനും സ്ത്രീകള്‍ക്ക് കളരി അഭ്യാസത്തിലൂടെ ലഭിക്കുന്നു. ശാരീരികാരോഗ്യത്തേക്കാള്‍ മാനസികാരോഗ്യത്തെയാണ് സ്ത്രീകളില്‍ കളരി കൂടുതല്‍ സ്വാധീനിക്കുന്നത്. സുഖവും ദു:ഖവും എല്ലാം എപ്രകാരം കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായി ഇവര്‍ക്ക് കളരി വഴി സ്വായത്തമാക്കാന്‍ സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications