Latest Updates
-
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍
തൈറോയ്ഡ് കാരണം 3 മാസം കൊണ്ട് കൂടിയത് 17 കിലോ; ജീവിതം തിരിച്ചുപിടിക്കാന്‍ ജൂഹി പര്‍മര്‍ ചെയ്തത്
ഇന്നത്തെക്കാലത്ത് മൂന്നിലൊന്ന് സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് തൈറോയിഡ്. യുവതികളില്‍ തൈറോയിഡിന്റെ പ്രശ്നം കണ്ടുവരുമ്പോള്‍ സംഗതി അല്‍പ്പം ഗൗരവമുള്ളതാണ്. എപ്പോഴും ഫിറ്റായി കാണുന്ന ആളുകള്‍ക്കു പോലും ഈ അസുഖം വന്നാല്‍ ശരീരം വളരെയേറെ മാറും. ടെലിവിഷന്‍ താരമായ ജൂഹി പര്‍മര്‍ അടുത്തിടെ തന്റെ കഥ വിശദീകരിച്ചിരുന്നു.
അടുത്തിടെ ഒരു അഭിമുഖത്തില്‍, താന്‍ തൈറോയിഡിന്റെ ഇരയാണെന്ന് ജൂഹി പറഞ്ഞു. ഇത് കാരണം അവര്‍ക്ക് വളരെയധികം ഭാരം വര്‍ദ്ധിച്ചു. 2-3 മാസങ്ങള്‍ക്കുള്ളില്‍ ജൂഹിയുടെ ഭാരം 15 മുതല്‍ 17 കിലോഗ്രാം വരെ വര്‍ദ്ധിച്ചു. തടി കൂടുന്നതിനൊപ്പം നീര്‍വീക്കം തുടങ്ങിയ പ്രശ്നങ്ങളും ജൂഹിക്ക് നേരിടേണ്ടി വന്നിരുന്നു.
കഴിഞ്ഞ 10 വര്‍ഷമായി തൈറോയിഡിന്റെ ഇരയാണ് ജൂഹി. തൈറോയ്ഡ് ബാധിച്ച മറ്റ് സ്ത്രീകളെ ബോധവല്‍ക്കരിക്കാന്‍, അവള്‍ സോഷ്യല്‍ മീഡിയയില്‍ തൈറോയ്ഡ് പോരാട്ടത്തിന്റെ കഥ പറഞ്ഞു. ജൂഹി പര്‍മര്‍ എങ്ങനെ തൈറോയിഡിനെ പ്രതിരോധിക്കുകയും അത് നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കുകയും ചെയ്തുവെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

എപ്പോഴാണ് തൈറോയ്ഡ് കണ്ടെത്തിയത്
പ്രാരംഭ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതുവരെ തൈറോയ്ഡ് രോഗത്തെക്കുറിച്ചോ അതിന്റെ ലക്ഷണങ്ങളെക്കുറിച്ചോ തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് ജൂഹി പര്‍മര്‍ പറയുന്നു. വളരെ വേഗത്തില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങി. 2-3 മാസത്തിനുള്ളില്‍ ഞാന്‍ 15-17 കിലോ വര്‍ദ്ധിച്ചു. ഇത് ഒരു സാധാരണ ഭാരമല്ല, അല്‍പ്പം വിചിത്രമായിരുന്നു. ഇത് വയറിനും വീക്കത്തിനും കാരണമായി. എന്റെ മുഖം തിരിച്ചറിയാന്‍ കഴിയാത്തത്ര തടി വച്ചു.
ഇതോടൊപ്പം ദേഷ്യവും മാനസികാവസ്ഥയും വര്‍ദ്ധിച്ചു, എനിക്ക് എപ്പോഴും ക്ഷീണം തോന്നി, പ്രധാന കാര്യം എന്തെന്നാല്‍ എന്റെ ശബ്ദം മാറി. എന്റെ ശബ്ദം അല്‍പ്പം പരുക്കന്‍ ആയി. അമ്മയാണ് എന്റെ തൈറോയ്ഡ് പരിശോധിക്കാന്‍ ഉപദേശിച്ചത്. ഒരു ലളിതമായ രക്തപരിശോധനയാണ് ഇത്. പരിശോധനയില്‍ എനിക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടെന്ന് കണ്ടെത്തി.- ജൂഹി പറയുന്നു.

തൈറോയ്ഡ് എങ്ങനെ നിയന്ത്രിക്കാം
തനിക്ക് തൈറോയിഡ് ഉണ്ടെന്ന് കണ്ടെത്തിയപ്പോള്‍ തന്നെ ഭയപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഉടന്‍ തന്നെ താന്‍ സത്യം അംഗീകരിച്ച് ചികിത്സ ആരംഭിച്ചെന്നും ജൂഹി പറയുന്നു. ഡോക്ടറുടെ അടുത്ത് പോകുമ്പോള്‍, ഡോക്ടര്‍ നിങ്ങളുടെ തൈറോയ്ഡ് ലെവലിന് അനുസരിച്ച് മരുന്നുകള്‍ നല്‍കുന്നു. രാവിലെ നിങ്ങള്‍ വെറും വയറ്റില്‍ 1 മരുന്ന് കഴിക്കണം. മരുന്ന് കഴിച്ച് ദിവസം ആരംഭിക്കുന്നത് നല്ലതല്ല, പക്ഷേ ഈ മരുന്ന് നിങ്ങളുടെ തൈറോയിഡിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഞാന്‍ എല്ലാ ദിവസവും കൃത്യസമയത്ത് മരുന്ന് കഴിക്കുമായിരുന്നു. -ജൂഹി പറയുന്നു.

പതിവായുള്ള രക്തപരിശോധന വളരെ പ്രധാനം
തൈറോയ്ഡിന്റെ അളവ് എത്രയധികം വര്‍ദ്ധിച്ചുവെന്നോ കുറഞ്ഞുവെന്നോ നിരീക്ഷിക്കാന്‍ പതിവായി രക്തപരിശോധന നടത്തുന്നത് വളരെ പ്രധാനമാണ്. ജൂഹി വിശദീകരിക്കുന്നു- ഓരോ 3-4 മാസം കൂടുമ്പോഴും നിങ്ങളുടെ രക്തപരിശോധന നടത്തണം. അതുവഴി നിങ്ങളുടെ തൈറോയ്ഡ് നില അറിയാന്‍ സാധിക്കും. തൈറോയ്ഡ് നിലയനുസരിച്ച് മരുന്നുകളുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണം.

ഗര്‍ഭാവസ്ഥയിലെ തൈറോയ്ഡ് പ്രശ്‌നം
ചില സ്ത്രീകള്‍ക്ക് അവരുടെ ജീവിതകാലത്ത് തൈറോയ്ഡ് ഇല്ലെങ്കിലും ഗര്‍ഭാവസ്ഥയില്‍ അവര്‍ അതിന്റെ ഇരയാകുന്നു. അതുകൊണ്ട് സ്ത്രീകള്‍ പതിവായി ചെക്കപ്പുകള്‍ ചെയ്യുന്നത് നല്ലതാണ്. ഇതിനകം തൈറോയ്ഡ് ഉള്ളവരില്‍, ഗര്‍ഭകാലത്ത് അവരുടെ തൈറോയിഡിന്റെ അളവ് കൂടുകയും കുറയുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ സമയത്ത് നിങ്ങള്‍ പതിവായി രക്തപരിശോധന നടത്തേണ്ടതാണ്.

ശരീരഭാരം എങ്ങനെ കുറയ്ക്കാം
തൈറോയ്ഡ് നിയന്ത്രിക്കാന്‍ വ്യായാമം വളരെ പ്രധാനമാണ്. ജൂഹി പറയുന്നതനുസരിച്ച്, 'ഞാന്‍ വ്യായാമം ചെയ്യാന്‍ തുടങ്ങി. എന്നാല്‍ നിങ്ങള്‍ ഹൈപ്പോതൈറോയിഡിസം മാറ്റാനായി വ്യായാമം ചെയ്യുമ്പോള്‍, പതിവായി വ്യായാമം ചെയ്യുന്ന ഗുണം ലഭിക്കണമെന്നില്ല. കാരണം നിങ്ങളുടെ മെറ്റബോളിസം ദുര്‍ബലമാകും. എങ്കിലും പതിവായി വ്യായാമം ചെയ്തുകൊണ്ടിരുന്നു.' ശാരീരികമായി സജീവമാകുന്നത് തൈറോയിഡിനെ നിയന്ത്രണത്തിലാക്കും.

തൈറോയ് നിയന്ത്രിക്കാന്‍ ഭക്ഷണക്രമം
തൈറോയ്ഡ് പ്രശ്‌നം പരിഹരിക്കാനായി ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍, വെണ്ണ, ബ്രൊക്കോളി, കാബേജ്, കാബേജ്, സോയാബീന്‍, ടോഫു തുടങ്ങിയവ കഴിക്കരുത്. ഇതുകൂടാതെ, നിങ്ങള്‍ ഗ്ലൂറ്റന്‍ ഫ്രീ ഡയറ്റ് ആയിരിക്കണം പിന്തുടരേണ്ടത്.

സമ്മര്‍ദ്ദം ഒഴിവാക്കുക
സമ്മര്‍ദം എന്നത് തൈറോയിഡിനെ വളര്‍ത്തുന്ന ഒരു ശത്രുവാണെന്നും അതിനാല്‍ സന്തോഷവതിയിരിക്കാന്‍ ശ്രമിക്കണമെന്നും ജൂഹി പറയുന്നു. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ നിങ്ങള്‍ക്ക് ധ്യാനം പരിശീലിക്കാം. ഇത് തൈറോയ്ഡ് നിയന്ത്രിക്കാന്‍ ഏറെ നല്ലതാണ്. അതിനൊപ്പം, കൃത്യസമയത്ത് മരുന്നുകള്‍ കഴിക്കാനും ജൂഹി ഉപദേശിക്കുന്നു.

സ്വകാര്യജീവിതം
ഹിന്ദി ടെലിവിഷന്‍ രംഗത്തെ ഏറ്റവും ജനപ്രിയമായ പേരുകളിലൊന്നാണ് ജൂഹി പര്‍മര്‍. 1998ല്‍ 'വോ' എന്ന ഷോയിലൂടെയാണ് അവര്‍ ടെലിവിഷന്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചൂടിയാന്‍, ഷഹീന്‍, യേ ജീവന്‍ ഹേ, രിഷ്തേ തുടങ്ങിയ ഷോകളില്‍ പ്രത്യക്ഷപ്പെട്ടു. 2002ല്‍ കുംകം-ഏക് പ്യാര സ ബന്ധന്‍ എന്ന ഷോയില്‍ 'കുങ്കം' എന്ന ടൈറ്റില്‍ റോള്‍ അവതരിപ്പിച്ച് ജൂഹി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.
2012ല്‍ ബിഗ് ബോസ് സീസണ്‍ 5 റിയാലിറ്റി ഷോയിലും അവര്‍ മത്സരിച്ച് വിജയിച്ചിരുന്നു. 2009ല്‍ നടന്‍ സച്ചിന്‍ ഷ്രോഫിനെ ജൂഹി പര്‍മര്‍ വിവാഹം കഴിച്ചു. ഇരുവര്‍ക്കും 2013ല്‍ സമൈറ എന്ന പെണ്‍കുഞ്ഞ് പിറന്നു. എന്നിരുന്നാലും, ജൂഹിയും സച്ചിനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന്, ദമ്പതികള്‍ 2018ല്‍ വിവാഹമോചിതരായി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












