Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലുമുണ്ട് ഹോര്‍മോണ്‍ തകരാറ്; ഈ ലക്ഷണങ്ങള്‍ അപകടം
Sign Of Hormonal Imbalance In Men: ശരീരത്തില്‍ ആന്തരികമായ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍, അതിന്റെ ഫലം ശരീരത്തിന് പുറത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. എന്നാല്‍ ബാഹ്യമായി കണ്ടുപിടിക്കപ്പെടാത്ത ചില മാറ്റങ്ങളുണ്ട്. ഈ മാറ്റങ്ങളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ഉള്‍പ്പെടുന്നു. ഒരു വ്യക്തിയില്‍ ഹോര്‍മോണുകളുടെ സ്രവണം വളരെ കൂടുതലോ കുറവോ ആകുമ്പോള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഒരു ചെറിയ മാറ്റം പോലും ശരീരത്തെ മുഴുവന്‍ ഗുരുതരമായി ബാധിക്കും.
സ്ത്രീകളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെക്കുറിച്ച് പലപ്പോഴും സംസാരിക്കാറുണ്ട്. പക്ഷേ, ഈ പ്രശ്നം പുരുഷന്മാരിലും ഉണ്ടാകാം എന്നറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. പുരുഷന്മാരില്, ടെസ്റ്റോസ്റ്റിറോണ്‍, കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍, തൈറോയ്ഡ് ഹോര്‍മോണുകള്‍ തുടങ്ങിയ ഹോര്‍മോണുകളുടെ തകരാറുമൂലം ഇത് സംഭവിക്കാം.
പ്രായം കൂടുന്തോറും ശരീരത്തിലെ ഹോര്‍മോണുകളുടെ അളവ് ഏറ്റക്കുറച്ചില്‍ തുടരുന്നു. ഇതോടൊപ്പം, ഹോര്‍മോണുകളില്‍ അമിതമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ചില അവസ്ഥകളുമുണ്ട്. അതിനാല്‍, ഈ മാറ്റങ്ങള്‍ സമയബന്ധിതമായി കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. പുരുഷന്മാരിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ ചില സൂചനകളും കാരണവും പ്രതിവിധിയും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

പുരുഷന്മാരിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണം
ശരീരത്തിന് ആവശ്യമായ തൈറോയ്ഡ്, കോര്‍ട്ടിസോള്‍, ടെസ്റ്റോസ്റ്റിറോണ്‍, ഇന്‍സുലിന്‍, പാരാതോര്‍മോണ്‍ ഹോര്‍മോണുകള്‍ എന്നിവയില്‍ അസന്തുലിതാവസ്ഥ ഉണ്ടാകാം. ഇതിനുപുറമെ മോശം ഭക്ഷണക്രമം, അമിതമായ സമ്മര്‍ദ്ദം, അമിതഭാരമോ ഭാരക്കുറവോ, ചില ഹോര്‍മോണ്‍ തെറാപ്പി എന്നിവയും പ്രധാന കാരണങ്ങളാകാം.
വിദഗ്ധരുടെ അഭിപ്രായത്തില്‍ സ്റ്റിറോയിഡ് ദുരുപയോഗം, പിറ്റിയൂട്ടറി ട്യൂമര്‍, അയോഡിന്റെ കുറവ് അല്ലെങ്കില്‍ എന്‍ഡോക്രൈന്‍ ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ എന്നിവയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും.

പുരുഷന്മാരില് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങള്‍
* അമിതമായ ശരീരഭാരം അല്ലെങ്കില്‍ ഭാരനഷ്ടം
* കഠിനമായ ക്ഷീണം
* പേശി അല്ലെങ്കില്‍ സന്ധി വേദന
* അമിതമായ വിയര്‍പ്പ്
* ശരീരത്തില്‍ തണുപ്പ് അല്ലെങ്കില്‍ അമിതമായ ചൂട്
* മലബന്ധം അല്ലെങ്കില്‍ വയറിളക്കം
* ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍
* അമിതമായ ദാഹവും വിശപ്പും
* വിഷാദം, ഉത്കണ്ഠ
* കനംകുറഞ്ഞ മുടി
* താടി വളര്‍ച്ച കുറയുന്നു, ശരീരത്തിലെ രോമങ്ങള്‍ വര്‍ദ്ധിക്കുന്നു
* വരണ്ട ചര്‍മ്മവും തിണര്‍പ്പും

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ ചികിത്സ
ഒരു മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കണ്ടെത്താനാകൂ. ഇതിന് രക്തപരിശോധന, എംആര്‍ഐ, അള്‍ട്രാസൗണ്ട് എന്നിവ ആവശ്യമാണ്. ജീവിതശൈലിയില്‍ ആവശ്യമായ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെഈ പ്രശ്നം നിയന്ത്രിക്കാവുന്നതാണ്.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എങ്ങനെ പരിഹരിക്കാം
പുരുഷന്മാര്ക്കുള്ള പുരുഷ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ചികിത്സയെക്കുറിച്ച് പറയുകയാണെങ്കില്‍, അത് രണ്ട് തരത്തിലാകാം. ആദ്യത്തേത് രോഗാവസ്ഥ നോക്കി നടത്തുന്ന ചികിത്സയും രണ്ടാമത്തേത് ജീവിതശൈലി, ഭക്ഷണക്രമം എന്നിവയുടെ സഹായത്തിലൂടെയുള്ള ചികിത്സയും. ടെസ്റ്റോസ്റ്റിറോണ്‍ ചികിത്സ, മരുന്നുകള്‍, വിവിധ ഹോര്‍മോണ്‍ തെറാപ്പി എന്നിവ രോഗാവസ്ഥയെ ആശ്രയിച്ച് നല്കുന്നു. ഭക്ഷണക്രമത്തെയും ജീവിതശൈലിയെയും കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍:
* സമ്മര്‍ദ്ദം കുറയ്ക്കുക.
* വ്യായാമം ചെയ്യുക, ശാരീരികമായി സജീവമായിരിക്കുക.
* പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക.
* ആരോഗ്യകരമായ കൊഴുപ്പ് കഴിക്കുക.
* ഉപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവ കുറയ്ക്കുക
* നല്ല ഉറക്കം നേടുക.
* കൃത്യസമയത്ത് ഉറങ്ങുകയും കൃത്യസമയത്ത് ഉണരുകയും ചെയ്യുക. അധികം ഉറങ്ങരുത്, അധികം ഉണര്‍ന്നിരിക്കരുത്.
ഈ രീതിയില്‍, സന്തുലിതവും ആരോഗ്യകരവുമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും.

നല്ല ശീലങ്ങള്‍
കാര്‍ഡിയോ, സ്ട്രെങ്ത് ട്രെയിനിംഗ് ഉള്‍പ്പെടെ ദിവസേന കുറഞ്ഞത് 30 മിനിറ്റ് ശാരീരിക വ്യായാമം ചെയ്യുന്നത് വളരെ ഫലപ്രദമാണ്. പുകവലിയും മദ്യവും ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. കൂടുതല്‍ ഓര്‍ഗാനിക് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ചൂടാക്കാനും വിളമ്പാനും പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

