Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ചായയില്‍ പഞ്ചസാരയ്ക്ക് പകരം ഇതൊന്ന് ചേര്‍ക്കൂ! ശരീരഭാരം പെട്ടെന്ന് കുറയ്ക്കാം
സ്ത്രീ-പുരുഷ ഭേദമില്ലാതെ ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത വണ്ണം. ഒരു പ്രായം കഴിയുമ്പോള്‍ പലരിലും അമിതവണ്ണം കണ്ട് തുടങ്ങുന്നു. സ്ത്രീകളില്‍ ആണെങ്കില്‍ പ്രസവശേഷം അമിതവണ്ണം വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില അസുഖങ്ങള്‍ മൂലവും തെറ്റായ ജീവിതശൈലി മൂലവും വണ്ണം വര്‍ദ്ധിക്കാം. ഈ അമിതമായിട്ടുള്ള വണ്ണം ഇല്ലാതാക്കാന്‍ ചായ കുടിച്ചാല്‍ മതി. പക്ഷേ, ചായയില്‍ പഞ്ചസാരയ്ക്ക് പകരം ഈ ഒരൊറ്റ സാധനം ചേര്‍ക്കണം എന്നുമാത്രം. അത് ഏതെന്നും, എങ്ങനെ ഉപയോഗിക്കണമെന്നും നോക്കാം.

ശര്‍ക്കര
പഞ്ചസാരയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതലാണ് ശര്‍ക്കരയ്ക്ക്. പ്രത്യേകിച്ച്, അമിതമായി പ്രേസസ്സിംഗ് കഴിയാതെ എത്തുന്നതിനാല്‍ തന്നെ, ധാരാളം അയേണ്‍, ഫൈബര്‍, കാല്‍സ്യം എന്നിവയെല്ലാം ശര്‍ക്കരയില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് വളരെ നല്ലതാണ്. ചായയില്‍ ശര്‍ക്കര ചേര്‍ത്താല്‍, ഇത് എങ്ങനെ ശരീരഭാരം കുറയ്ക്കും എന്ന് നോക്കാം.
ദഹനം
ദഹനക്കേടുകള്‍ അമിതമായിട്ടുള്ളവരില്‍ അമിതവണ്ണവും വയറും കാണാം. ശരീരത്തില്‍ ഇന്ഫ്ലമേഷന് വര്‍ദ്ധിക്കുന്നതിന് ദഹനക്കേട് ഒരു കാരണമാകുന്നു. ഈ ഇന്ഫ്ലമേഷന് വര്‍ദ്ധനവും ശരീരഭാരം അമിതമായി ഉണ്ടാകുന്നതിന് കാരണമാണ്. ശര്‍ക്കരയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ശര്‍ക്കര ചേര്‍ത്ത ചായ കുടിക്കുന്നതിലൂടെ ദഹനം എളുപ്പമാക്കാന്‍ സാധിക്കും. ഇത് ശരീരത്തിലേയ്ക്ക് കൊഴുപ്പ് കൃത്യമായ അളവില്‍ എത്തുന്നതിനും, രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വേഗത്തില്‍ വര്‍ദ്ധിക്കുന്നത് തടയാനും സഹായിക്കുന്നു.
മെറ്റബോളിസം
ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിച്ചാല്‍ മാത്രമേ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കൂ. കൊഴുപ്പിനെ വേഗത്തില്‍ ഉരുക്കി കളയാന്‍ മെറ്റബോളിസം സഹായിക്കും. മെറ്റബോളിസം വര്‍ദ്ധിക്കണമെങ്കില്‍, കൃത്യമായ ദഹനം നടക്കണം. ശര്‍ക്കരയില്‍ ഫൈബറും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്നു.
പോഷകങ്ങള്‍
ശര്‍ക്കരയില്‍ അയേണ്‍ അതുപോലെ, വിറ്റമിന്‍ എ, വിറ്റമിന്‍ ബി, മിനറല്‍സ്, കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇതെല്ലാം മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ, ശരീരഭാരം നിയന്ത്രിച്ച് നിലനിര്‍ത്താനും സഹായിക്കുന്നു.
ശര്‍ക്കര ചായ തയ്യാറാക്കേണ്ട വിധം
വളരെയധികം പോഷകങ്ങള്‍ അടങ്ങിയ ശര്‍ക്കര ചായ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നതിനായി ഒരു ഗ്ലാസ്സ് വെള്ളം അടുപ്പില്‍ വെയ്ക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് ശര്‍ക്കര ചേര്‍ക്കുക. ഒപ്പം, 5 തുളസിയില, 1 കഷഅണം കറുവാപ്പട്ട, കുറച്ച് കുരുമുളക് പൊടി എന്നിവ ചേര്‍ക്കണം. നല്ലപോലെ തിളപ്പിച്ചതിന് ശേഷം ഇത് കുടിക്കാവുന്നതാണ്. ഇത് പതിവാക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
