Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
India–UK FTA: ലോകശ്രദ്ധയോടൊപ്പം ആരോഗ്യവും ഉറപ്പ് നല്‍കും ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍
India-UK FTA: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് അംഗീകാരമായത് കഴിഞ്ഞ ദിവസമാണ്. ചരിത്രപരമായ ദിവസം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ദിനത്തെക്കുറിച്ച് പറഞ്ഞത്. ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്ന കരാറാണ് ഇതെന്ന് ബ്രിട്ടണ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ പറഞ്ഞു. അത് മാത്രമല്ല ഇത് വഴി ഇന്ത്യയില്‍ നിന്ന് യുകെയിലേക്കുള്ള 99% ഉത്പ്പ്ന്നങ്ങള്ക്കും ടാക്സ് ഒഴിവാകുമെന്നും ഇത് മികച്ച മാറ്റമാണ് വ്യാപാര രംഗത്ത് ഉണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആരോഗ്യ രംഗത്തും വളരെയധികം മാറ്റങ്ങളാണ് ഇത് വഴി സംഭവിക്കുന്നത്. ഇന്ത്യന്‍ വിപണി അടക്കി ഭരിച്ചിരുന്ന പല വസ്തുക്കളും ഇനി മുതല്‍ യുകെ വിപണികളിലും അതിന്റെ ആരോഗ്യ ഗുണത്തില്‍ മുന്നിലെത്തുന്നു. അതിലൂടെ നമ്മുടെ ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ ഖ്യാതി ലോകമെങ്ങും പകരുന്നു. ചില ഇന്ത്യന്‍ ഉത്പ്പന്നങ്ങളെക്കുറിച്ചും അത് നല്കുന്ന ഗുണങ്ങളെക്കുറിച്ചും നമുക്ക് നോക്കാം.

മില്ലറ്റ്സ്
2023 അന്താരാഷ്ട്ര മില്ലറ്റ്സ് വര്‍ഷമായി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതോടെ തന്നെ ഇത് ലോകശ്രദ്ധ പിടിച്ച് പറ്റി എന്നതില്‍ സംശയം വേണ്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, വിറ്റാമിന്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയെല്ലാം ഇത് വഴി ലഭിക്കുന്നു. അത് മാത്രമല്ല പ്രമേഹ രോഗികള്‍ക്ക് ഏറ്റവും മികച്ച ഉത്പ്പന്നമാണ് എന്നതില്‍ സംശയം വേണ്ട. സര്‍വ്വ ഗുണങ്ങള്‍ നല്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് മില്ലറ്റ്സ്. പലരും ഇന്നത്തെ ജീവിത ശൈലിയില്‍ ആദ്യം തിരഞ്ഞെടുക്കുന്നത് മില്ലറ്റ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇതിന്റെ കയറ്റുമതി തീരുവ ഇല്ലാതാവുന്നതോടെ ആ ഗുണങ്ങളും കൂടുതലായി ലഭിക്കുന്നു. ഇത് വിപണിയിലേക്ക് എത്തിക്കുന്നത് എളുപ്പത്തിലാക്കുന്നു.
മുരിങ്ങ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് മുരിങ്ങ. ആഗോള തലത്തില്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങളും ഒട്ടും കുറവല്ല എന്നതും മുരിങ്ങയെ എല്ലാവര്ക്കും പ്രിയപ്പെട്ടതാക്കുന്നു. ആന്റിഓക്സിഡന്റുകള്‍, കാല്‍സ്യം, ഇരുമ്പ്, വിറ്റാമിന്‍ സി എന്നിവ ധാരാളം മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് സ്മൂത്തിയായി തയ്യാറാക്കുന്നതോടൊപ്പം തന്നെ ചായക്കും മറ്റ് തരത്തിലും ഉപയോഗിക്കാവുന്നതാണ്. മുരിങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ വഴി കൊളസ്ട്രോള്‍ പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.

നെയ്യ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നെയ്യ് വളരെ മികച്ചതാണ്. ഇത് ആയുര്‍വ്വേദത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍, കുടല് പ്രശ്നങ്ങള്‍, മറ്റ് പ്രതിസന്ധികള്‍ എന്നിവക്ക് പരിഹാരം കാണാവുന്നതാണ്. ശുദ്ധമായ ഭക്ഷണക്രമവും പ്രകൃതിദത്ത കൊഴുപ്പും എല്ലാം ഇത് ആരോഗ്യഗുണങ്ങളാല്‍ വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല നെയ്യിന്റെ ഉപയോഗം ആരോഗ്യത്തിലൂടെ കൂടുതല്‍ മാറ്റങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
കുരുമുളക്, മഞ്ഞള്‍, പരമ്പരാഗത സുഗന്ധവ്യഞ്ജനങ്ങള്‍
കുരുമുളക്, മഞ്ഞള്‍, ജീരകം, ഏലം തുടങ്ങിയ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ അവയുടെ ചികിത്സാ ഗുണങ്ങള്‍ക്ക് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. വ്യാപാര കരാര്‍ വന്നതോടെ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ലോകമെങ്ങും പ്രചരിക്കുന്നു. ഇത് മാത്രമല്ല ദഹന പ്രശ്നങ്ങള്‍, അമിതവണ്ണം, കൊളസ്ട്രോള്‍ മറ്റ് അസ്വസ്ഥതകള്‍ എന്നിവയ്ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യവും.
എന്തുകൊണ്ട് ഇത് പ്രധാനപ്പെട്ടത്?
ഇന്ത്യ-യുകെ എഫ്ടിഎ വ്യാപാരം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ആഗോളതലത്തില്‍ ഇന്ത്യയുടെ പരമ്പരാഗത ഭക്ഷ്യ വസ്തുക്കളുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമ്മളെ ബോധവാന്മാരാക്കുകയും ചെയ്യുന്നു.ആരോഗ്യം, സസ്യാധിഷ്ഠിത ഭക്ഷണക്രമം, സുസ്ഥിര കൃഷി എന്നിവയെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും എത്തിക്കുന്നതിനും ഇത് വഴി സാധിക്കുന്നു. കൂടാതെ ഇന്ത്യന്‍ ഉത്പ്പന്നങ്ങളും അവ നല്കുന്ന ആരോഗ്യവും മികച്ചതാണെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കുന്നതിനും സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications