Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
അനിയന്ത്രിത പ്രമേഹം വരുത്തും ഗുരുതര ഭവിഷ്യത്ത്; ബ്ലഡ് ഷുഗര്‍ കുറയ്ക്കുന്ന 7 സുഗന്ധവ്യഞ്ജനങ്ങള്‍
പ്രമേഹ രോഗികള്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് പല പ്രശ്നങ്ങളും നിങ്ങളുടെ ശരീരത്തിലുണ്ടാക്കും. ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കാനായി, ദൈനംദിന ഭക്ഷണത്തില്‍ ചേര്‍ക്കാവുന്ന ചില ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമുണ്ട്. ഈ ഔഷധസസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ആരോഗ്യഗുണങ്ങള്‍ വളരെ വലുതാണ്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. നിങ്ങള്‍ ഒരു പ്രമേഹരോഗിയാണെങ്കില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ ഇവ കൂടി ഉള്‍പ്പെടുത്തുക.

കറുവപ്പട്ട
ഇന്ത്യന്‍ പാചകരീതികളില്‍ കറുവപ്പട്ട വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കറുവപ്പട്ട ഇന്ത്യന്‍ അടുക്കളയിലെ ഏറ്റവും സര്‍വ്വവ്യാപിയായ സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി, കറുവപ്പട്ട പരമ്പരാഗത മരുന്നുകളിലും ഉപയോഗിക്കുന്നു, കാരണം ഇത് നിരവധി ആരോഗ്യ ഗുണങ്ങളുള്ള ആന്റിഓക്സിഡന്റുകളാല്‍ നിറഞ്ഞതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും കറുവപ്പട്ട സഹായിക്കും.
ഗ്രാമ്പൂ
രുചിക്കും മണത്തിനും പേരുകേട്ട ഗ്രാമ്പൂ ഇന്ത്യന്‍ അടുക്കളകളില്‍ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ്. നൂറ്റാണ്ടുകളായി ഗ്രാമ്പൂ പല പരമ്പരാഗത ഔഷധങ്ങളിലും ഉപയോഗിച്ചുവരുന്നുണ്ട്. ഗ്രാമ്പൂ സത്തില്‍ അടങ്ങിയിരിക്കുന്ന നൈജറിസിന്‍ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുമെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മഞ്ഞള്‍
ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ മിക്ക ആളുകളും മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഭക്ഷണത്തിന് സ്വര്‍ണ്ണ നിറവും തീവ്രമായ രുചിയും സൂക്ഷ്മമായ സൌരഭ്യവും നല്കുന്നു. ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും ഉള്ളതിനാല്‍ നൂറ്റാണ്ടുകളായി ആയുര്‍വേദ വിദഗ്ധര്‍ പരമ്പരാഗത മരുന്നുകളിലും മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. മഞ്ഞളിന്റെ സജീവ സംയുക്തമായ കുര്ക്കുമിന് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇഞ്ചി
വയറുവേദനയും തൊണ്ടവേദനയും ശമിപ്പിക്കുന്നതിനു പുറമേ, പ്രമേഹത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനും ഇഞ്ചി ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വാഭാവിക ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുമുള്ള ഇഞ്ചി, രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയ്ക്കാന്‍ സഹായിക്കും.

ഉലുവ
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ഗ്ലൂക്കോസ് ടോളറന്‍സ് മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് പ്രമേഹത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ ഉലുവ നിങ്ങളെ സഹായിക്കും. ഉലുവയില്‍ ലയിക്കുന്ന നാരുകള്‍ കൂടുതലായതിനാല്‍, ദഹനം മന്ദഗതിയിലാക്കാനും കാര്‍ബോഹൈഡ്രേറ്റ് ആഗിരണം ചെയ്യാനും അവ സഹായിക്കുന്നു. ഇത് ഫാസ്റ്റിങ് ബ്ലഡ് ഷുഗര്‍ അളവ് കുറയ്ക്കാനും ഗ്ലൂക്കോസ് ടോളറന്‍സ് മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും.
ജീരകം
മിക്ക ഇന്ത്യന്‍ വിഭവങ്ങളിലും ജീരകം ചേര്‍ക്കാറുണ്ട്. പരമ്പരാഗതമായി, ദഹനം വര്‍ധിപ്പിക്കുന്നതിന് പേരുകേട്ട ജീരകം, പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളും തടയുന്നു. കണ്ണുകള്‍, വൃക്കകള്‍, ഞരമ്പുകള്‍, ചെറിയ രക്തക്കുഴലുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ വരുന്നതിന് ചെറുക്കാനും ജീരകം സഹായിക്കുന്നു.
തുളസി
വൈവിധ്യമാര്‍ന്ന ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ട സസ്യമാണ് തുളസി. നൂറ്റാണ്ടുകളായി ആയുര്‍വേദ മരുന്നുകളില്‍ ഇത് ഉപയോഗിച്ചുവരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങള്‍ തുളസിയിലുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകള്‍ തടയാന്‍ ഇത് സഹായിക്കുന്നു. തുളസിയില കഴിക്കുകയോ കുറച്ച് തുളസി ഇലകള്‍ തിളപ്പിച്ച് വെള്ളം കുടിക്കുകയോ ചെയ്യാം. തുളസിയില രാത്രി മുഴുവന്‍ കുതിര്‍ത്ത് രാവിലെ ആ വെള്ളം കുടിക്കുന്നതും ഗുണം ചെയ്യും.
നിങ്ങള്‍ ഒരു പ്രമേഹരോഗിയാണെങ്കില്‍, കുറഞ്ഞ ഗ്ലൈസെമിക് സൂചനയുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ആരോഗ്യകരമായ ഭക്ഷരീതി പിന്തുടരുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമായി നിലനിര്‍ത്താന്‍ പതിവായി വ്യായാമം ചെയ്യുകയും ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

