Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
ശരീരാകൃതിയും നല്ല രൂപഭംഗിയും 6 യോഗാസനങ്ങള് വീട്ടില് ചെയ്യാം
നമ്മുടെ ശരീരത്തിന്റെ ആകൃതിയും രൂപഭംഗിയും എല്ലാം വളരെയധികം പ്രധാനപ്പെട്ടതാണ്. കൊഴുപ്പും തടിയും ഇല്ലാതെ ആരോഗ്യത്തോടെയുള്ള ശരീരമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പലപ്പോഴും ശരീരാകൃതിക്ക വെല്ലുവിളി ഉയര്ത്തുന്നത് നമ്മുടെ തന്നെ ശീലങ്ങളാണ്. അതില് ഇരിക്കുന്നതും കിടക്കുന്നതും എല്ലാം ഉള്പ്പെടുന്നു. പലപ്പോഴും നിവര്ന്ന് ഇരിക്കാത്തതും, കുനിഞ്ഞ് ഇരിക്കുന്നതും എല്ലാം നമ്മുടെ ശരീരത്തിന്റെ ആകൃതിയില് കോട്ടം തട്ടിക്കുന്ന ചിലത് തന്നെയാണ്.
എന്നാല് ഇനി ആരോഗ്യവും ശരീരത്തിന്റെ ആകൃതിയും രൂപഭംഗിയും തിരിച്ച് പിടിക്കുന്നതിന് വേണ്ടി നമുക്ക് ചില യോഗാസനങ്ങള് ശീലമാക്കാവുന്നതാണ്. പലപ്പോഴും വീട്ടില് ഇരുന്ന് സ്ഥിരമായി ജോലി ചെയ്യുന്നവരില് ഇത്തരം പ്രശ്നങ്ങള് വര്ദ്ധിക്കുന്നു. ഇത് മോശം ആകൃതിയുണ്ടാക്കുന്നു. കൂടാതെ കൊഴുപ്പ് അടിഞ്ഞ് കൂടി ശരീരം തടിക്കുന്നതിലേക്കും എത്തിക്കുന്നു. കൂടാതെ ഇത് പുറം വേദന, കഴുത്ത് വേദന, തോളില് വേദന തുടങ്ങിയ പ്രശ്നങ്ങളും വര്ദ്ധിപ്പിക്കും.

ശരീരത്തിന്റെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. അതിന് നിങ്ങളെ സഹായിക്കുന്നതാണ് യോഗ. യോഗ ചെയ്യുന്നതിലൂടെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിനും അതോടൊപ്പം തന്നെ തന്നെ രക്തചംക്രമണം വര്ദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം പോലുള്ള പ്രതിസന്ധികളില് നിന്ന് മോചനവും നല്കുന്നു. ഏതൊക്കെ യോഗാസനങ്ങളാണ് എന്ന് നോക്കാം.
ഭുജംഗാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് ഭുജംഗാസനം വളരെയധികം മാറ്റങ്ങള് കൊണ്ട് വരുന്നതാണ്. ഇത് ശരീരത്തെ മൊത്തത്തില് മെച്ചപ്പെടുത്തുന്നു. കൂടാതെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തചംക്രമണം എത്തിക്കുകയും പുറം ഭാഗത്തെ ശക്തിപ്പെടുത്തുകയും രൂപഭംഗി തിരിച്ച് പിടിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം വര്ദ്ധിപ്പിക്കുന്ന കാര്യത്തില് എന്തുകൊണ്ടും സഹായിക്കുന്നതാണ് ഭുജംഗാസനം.

ബാലസനം
ബാലാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം വളരെയധികം മെച്ചപ്പെടുന്നു. ഇത് ശരീരം സ്ട്രെച്ച് ചെയ്യുന്നതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. മാത്രമല്ല പുറം ഭാഗവും തോളുകളും കരുത്തുള്ളതും ശാരീരിക മാറ്റങ്ങളിലൂടെ അത്ഭുതം കാണിക്കുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലും ആരോഗ്യത്തിന് മാറ്റം വരുത്തുന്നതിന് ഈ യോഗാസനത്തിലൂടെ സാധിക്കുന്നു.
ചക്രവാകാസനം
ഏറ്റവും എളുപ്പത്തില് ആര്ക്കും ചെയ്യാവുന്ന യോഗാസനമാണ് ഇത്. ഇതിലൂടെ നിങ്ങളുടെ ശരീരത്തില് കാല്മുട്ടുകള് ഇടുപ്പ് തോള് എന്നീ ഭാഗങ്ങള്ക്ക് ശക്തി ലഭിക്കുന്നു. കൂടാതെ നിങ്ങളുടെ ആരോഗ്യം മികച്ചതാവുകയും ശാരീരിക പ്രത്യേകതകള് വര്ദ്ധിക്കുകയും ചെയ്യുന്നു. അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കി ശരീരത്തിന്റെ ആകൃതി നിലനിര്ത്തുന്നതിനും മികച്ചതാണ് ചക്രവാകാസനം. ഇതിലൂടെ ആരോഗയം മെച്ചപ്പെടുന്നു.

ധനുരാസനം
ധനുരാസനം ചെയ്യുന്നതിലൂടെ അത് നിങ്ങള്ക്ക് മികച്ച മാറ്റങ്ങള് കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ഇത് മാത്രമല്ല ദഹനപ്രക്രിയ മികച്ചതാക്കുന്നതിനും മലബന്ധം ആര്ത്തവ വേദന എന്നിവയെ പ്രതിരോധിക്കുന്നതിനും ധനുരാസനം സഹായിക്കുന്നു. നെഞ്ചിനും ഇടുപ്പിനും ആരോഗ്യവും കരുത്തും നല്കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ ആകൃതി നിലനിര്ത്തുന്നതിന് വേണ്ടി ഈ യോഗാസനം നിങ്ങളെ സഹായിക്കുന്നു.
സേതു ബന്ധാസനം
സേതു ബന്ധാസനം ചെയ്യുന്നതിന്റെ ഫലമായി നിങ്ങള്ക്ക് പല വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നു. ഇത് ശരീരത്തിന്റെ ബാലന്സ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളില് ശരീരാകൃതി നിലനിര്ത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. മാത്രമല്ല കൈകള്ക്കും കാലിനും നല്ല ബലവും കരുത്തും ലഭിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ദിനവും ഇത് ചെയ്യുന്നതിലൂടെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിന് നിങ്ങള്ക്ക് സാധിക്കും.

വൃക്ഷാസനം
ശരീരത്തിന്റെ ബാലന്സ് നിലനിര്ത്തുന്ന കാര്യത്തില് എന്തുകൊണ്ടും മികച്ചതാണ് ഇത്തരം യോഗാസനങ്ങള്. ഇത് നിങ്ങളുടെ രക്തചംക്രമണം വര്ദ്ധിപ്പിക്കുകയും ശരീരം സ്ട്രെച്ച് ആക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിന്റെ ആകാരം നിലനിര്ത്തുന്നതൊടൊപ്പം തന്നെ മാനസിക സമ്മര്ദ്ദത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ നിതംബത്തിന്റെ രൂപഭംഗിക്കും സഹായിക്കുന്നു. ദിനവും വൃക്ഷാസനം ചെയ്യുന്നതിലൂടെ ആരോഗ്യം വര്ദ്ധിക്കും എന്ന കാര്യത്തില് സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

