Latest Updates
-
2026-ലെ ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 4-നോ? ആശയക്കുഴപ്പം വേണ്ട, കൃത്യമായ തീയതിയും പൂജാ സമയവും അറിയാം -
ജന്മാഷ്ടമിക്ക് അമ്പാടിക്കണ്ണനെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
ഓണം കഴിഞ്ഞു; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, തട്ടിപ്പുകളിൽ വീഴാതെ ശ്രദ്ധിക്കാം -
പ്രോട്ടീൻ ഷെയ്ക്കുകൾ വേണ്ട! 9 കിലോ കുറയ്ക്കാൻ കീർത്തി സുരേഷ് പിന്തുടരുന്ന ആ 'നാടൻ' ഡയറ്റ് ഇതാ -
പഞ്ചകം അവസാനിക്കുന്നു: പുലർച്ചെ 3:23-ന് ശേഷം ഭാഗ്യം തെളിയുന്ന സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 2: ശുക്രൻ തുലാം രാശിയിലേക്ക്; മാളവ്യയോഗം ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ അറിയാം -
ഹേരംഭ സങ്കഷ്ടി ചതുർത്ഥി 2026: കേരളത്തിലെ ചന്ദ്രോദയ സമയം ഇതാ, ഈ 5 രാശിക്കാർക്ക് ഇന്ന് ധനയോഗം -
ഓഗസ്റ്റ് 31 രാശിഫലം: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത, ഈ നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം -
ശൂല യോഗം ഇന്ന്: വലിയ സാമ്പത്തിക തീരുമാനങ്ങൾ വേണ്ട, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നഷ്ടം ഒഴിവാക്കാം -
മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം! അണുബാധയേൽക്കാതെ പാദങ്ങൾ സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി
സ്ഥിരം ഡയറ്റില്‍ വേണം പയര്‍ വര്‍ഗ്ഗങ്ങള്‍: ക്യാന്‍സറും കൊളസ്ട്രോളും പടിക്ക് പുറത്ത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ്. അതില്‍ തന്നെ പ്രധാനമാണ് കാലാവസ്ഥാ മാറ്റങ്ങള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെര മോശമായ രീതിയിലാണ് ബാധിക്കുന്നത്. എന്നാല്‍ കാലാവസ്ഥാ മാറ്റങ്ങള്‍ അനുസരിച്ച് നോക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ആദ്യം മാറ്റം വരുത്തിയാല്‍ അത് ആരോഗ്യത്തെ സംരക്ഷിക്കുന്നു. അതില്‍ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ടതാണ് പയര്‍വര്‍ഗ്ഗങ്ങള്‍. ഇത് പണ്ട് മുതല്‍ തന്നെ നമ്മള് ഉപയോഗിക്കുന്നതാണ്. എന്നാല്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ എപ്രകാരം ഗുണം നല്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല.
ഉയര്‍ന്ന പ്രോട്ടീനും, നാരുകളും ഉള്ള പയര്‍വര്‍ഗ്ഗങ്ങള്‍ ഇരുമ്പ്, സിങ്ക്, ഫോളേറ്റ്, മഗ്നീഷ്യം എന്നിവയുള്‍പ്പെടെ ആവശ്യമായ എല്ലാ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയധികം ആരോഗ്യ ഗുണങ്ങള്‍ ഇതിലുണ്ട് എന്നത് തന്നെയാണ് പണ്ടുള്ളവര്‍ ഇവ ഉപയോഗിക്കാന്‍ കാരണം. വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് പയര്‍വര്‍ഗ്ഗങ്ങള്‍ സഹായിക്കുന്നു. ഇവ നേരിട്ടാണ് ആരോഗ്യത്തില്‍ സ്വാധീനം ചെലുത്തുന്നതും. എന്തുകൊണ്ടാണ് ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തണം എന്ന് പറയുന്നതെന്ന് നോക്കാം.

പ്രമേഹനിയന്ത്രണത്തിന് അനിവാര്യം
പ്രമേഹ നിയന്ത്രണം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ്. പയര്‍വര്‍ഗ്ഗങ്ങളില്‍ നാരുകള്‍ അഥവാ ഫൈബര്‍ കൂടുതലും കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്സും ആണ് അടങ്ങിയിട്ടുള്ളത്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റേയും ഇന്‍സുലിന്റേയും അളവിനെ കുറക്കുന്നതിന് സഹായിക്കുന്നു. സ്ഥിരമായി പയര്‍ വേവിച്ചോ മുളപ്പിച്ചോ കഴിക്കുന്നത് പ്രമേഹമെന്ന വില്ലനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലും ആരോഗ്യത്തിന് ഉതകുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു.
ക്യാന്‍സര്‍ പ്രതിരോധം
ഇന്നത്തെ കാലത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നതാണ് ക്യാന്‍സര്‍ എന്ന മഹാമാരി. എന്നാല്‍ ഭക്ഷണത്തിലെ മാറ്റം നിമിത്തം ഇത്തരം രോഗങ്ങള്‍ വരുന്നത് തടയുന്നതിന് നമുക്ക് സാധിക്കുന്നു. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള ക്യാന്‍സറുകള്‍ നിങ്ങളെ ബാധിക്കാതിരിക്കുന്നതിനും ആരോഗ്യത്തോടെയുള്ള ജീവിതവുമായി മുന്നോട്ട് പോവുന്നതിനും പയര്‍വര്‍ഗ്ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഫൈറ്റോ ഈസ്ട്രജന് പയര്‍വര്‍ഗ്ഗങ്ങളില്‍ ഉണ്ട്.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും നമുക്ക് പയര്‍വര്‍ഗ്ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കാരണം ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും ഉയര്‍ന്നതാണ്, അതായത് അവ സാവധാനത്തില്‍ ദഹിപ്പിക്കപ്പെടുകയും വയറ് നിറഞ്ഞതിന് സഹായിക്കുകയും ചെയ്യുന്നു. പയറുവര്‍ഗ്ഗങ്ങള്‍ സ്ഥിരവും സാവധാനത്തില്‍ എരിച്ച് കളയുന്ന തരത്തിലുള്ള കലോറിയെയാണ് ഉത്പാദിപ്പിക്കുന്നത്. അതേ സമയം ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാല്‍ ഇത് രക്തത്തിലെ ഓക്സിജന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വഴി ആക്കം കൂട്ടുന്നു.
കൊളസ്ട്രോള്‍ കുറക്കാന്‍
കൊളസ്ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ എപ്പോഴും അല്പം ശ്രദ്ധ ഭക്ഷണത്തിന്റെ കാര്യത്തില്‍ നല്‍കണം. പലപ്പോഴും ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി പയര്‍ വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് മാത്രമല്ല കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും പയര്‍വര്‍ഗ്ഗങ്ങള്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് പയര്‍ വര്‍ഗ്ഗങ്ങള്‍ സഹായിക്കുന്നു. ദിനവും പയര്‍ വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

അമിതവണ്ണത്തെ കുറക്കുന്നു
ഇന്നത്തെ കാലത്ത് പലരും അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുകയാണ്. എന്നാല്‍ ഇതിനെ എപ്രകാരം പ്രതിരോധിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. എത്രയൊക്കെയെങ്കിലും ഭക്ഷണ നിയന്ത്രണത്തിലൂടെ നമുക്ക് അമിതവണ്ണത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. അമിതവണ്ണമെന്ന പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് വേണ്ടി പയര്‍വര്‍ഗ്ഗങ്ങള്‍ നമുക്ക് ശീലമാക്കാം. ഇത് സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വഴി അമിതവണ്ണവും കൊഴുപ്പും ഇല്ലാതാവുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും ആരോഗ്യ പ്രശ്നങ്ങളേയും പ്രതിരോധിക്കാനും സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
