Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
നിര്‍ബന്ധമാണ് ഈ പരിശോധനകള്‍; അറിയേണ്ടതും മനസ്സിലാക്കേണ്ടതും ഇക്കാര്യങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ശരീരത്തിലെ പരിശോധനകള്‍. ഓരോ സമയത്തും നിര്‍ബന്ധമായും നടേേത്തണ്ട ചില പരിശോധനകള്‍ ഉണ്ട്. പലപ്പോഴും അതിനെ വേണ്ട രീതിയില്‍ ഗൗനിക്കാത്തതാണ് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഓരോ സമയത്തും നാം അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. വ്യായാമവും പോഷകസമൃദ്ധമായ ഭക്ഷണവും മാത്രം പോരാ ആരോഗ്യകരമായ ജീവിതത്തിന്. അതോടൊപ്പം തന്നെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
പ്രത്യേകിച്ച് മുപ്പത് വയസ്സിന് മുകളിലുള്ളവര്‍ ഇനി പറയുന്ന പരിശോധനകള്‍ ശ്രദ്ധിക്കണം. രോഗങ്ങളെ നേരത്തെ തിരിച്ചറിയുന്നത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും രോഗലക്ഷണങ്ങളെ തിരിച്ചറിയുന്നതിനും വേണ്ടി നമുക്ക് ചില പരിശോധനകള്‍ നടത്തേണ്ടതായുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ഏകദേശം 7.7 കോടി ജനങ്ങള്‍ പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. ഇവര്‍ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില പരിശോധനകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

സമ്പൂര്‍ണ രക്തപരിശോധന
സമ്പൂര്‍ണ രക്ത പരിശോധനയാണ് ആദ്യത്തെ കാര്യം. ഇത് ശരീരത്തിന്റെ പൊതുവായ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കും. അത് മാത്രമല്ല ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍, ഹീമോഗ്ലോബിന്‍ നില, പ്ലേറ്റ്ലെറ്റുകള് എന്നിവയുടെ അളവെല്ലാം നമുക്ക് ഇത് വഴി മനസ്സിലാക്കാന്‍ സാധിക്കുന്നു. അത് കൂടാതെ നിങ്ങളില്‍ വിളര്‍ച്ച, അണുബാധ അല്ലെങ്കില്‍ ശാരീരിക വീക്കം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയെ മനസ്സിലാക്കാവുന്നതാണ്. പലപ്പോഴും ഇത് ഇത്തരം പ്രശ്നങ്ങളെല്ലാം മുന്‍കൂട്ടി മനസ്സിലാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കും.
പ്രമേഹ പരിശോധന
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അനിവാര്യമായിട്ടുള്ളതാണ് പ്രമേഹ പരിശോധന. ഭക്ഷണത്തിന് മുന്‍പും ശേഷവുമുള്ള പഞ്ചസാരയുടെ നില കൃത്യമായി മനസ്സിലാക്കണം. അത് കൂടാതെ ഇത് പ്രമേഹപൂര്‍വ്വ അവസ്ഥയും പ്രമേഹവും നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിനും കൃത്യമായി ഗ്ലൂക്കോസ് നില മനസ്സിലാക്കുന്നതിനും എല്ലാം സഹായിക്കുന്നു. അതുകൊണ്ട് നിര്‍ബന്ധമായും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
വിറ്റാമിന്‍ ഡി, ബി12
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രക്തത്തിലെ വിറ്റാമിന്‍ ഡി, ബി12 എന്നിവയുടെ അളവ് നിരീക്ഷിക്കാന്‍ ഈ പരിശോധന അനിവാര്യമാണ്. അത് മാത്രമല്ല വിറ്റാമിന്‍ ബി12 ന്റെ കുറവ് നേരത്തെ കണ്ടെത്തിയാല്‍ നാഡീ സംബന്ധമായ തകരാറുകള്‍, തലച്ചോറിന്റെ ആരോഗ്യം, വിളര്‍ച്ച എന്നിവയെ പ്രതിരോധിക്കുന്നതിനും സാധിക്കും. കൂടാതെ നിങ്ങളില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് എല്ലുകളുടെ ബലക്ഷയം, ദുര്‍ബലമായ പ്രതിരോധശേഷി, ക്ഷീണം എന്നിവയിലേക്കും നയിക്കും. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

തൈറോയ്ഡ് പരിശോധന
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ തൈറോയ്ഡ് പരിശോധന നടത്തുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് സ്ത്രീകള്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും ഇത്തരം പരിശോധനകള്‍ നടത്തേണ്ടതാണ്. തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (ടി.എസ്.എച്ച്), ടി3, ടി4 എന്നിവയുടെ അളവ് രക്തത്തില്‍ നിന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കും. അത് മാത്രമല്ല ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തിരിച്ചറിയാനും തൈറോയ്ഡ് ലക്ഷണങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും ഈ പരിശോധന മികച്ചതാണ്.
ലിപിഡ് പ്രൊഫൈല്‍ പരിശോധന
ഓരോ പ്രായത്തിലും കൊളസ്ട്രോളിന്റെ അളവ് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളില്‍ മോശം കൊളസ്ട്രോള്‍ അല്ലെങ്കില്‍ നല്ല കൊളസ്ട്രോള്‍ എന്നീ അവസ്ഥകള്‍ കൃത്യമായി മനസ്സിലാക്കുന്നതിന് സഹായിക്കും. അത് മാത്രമല്ല ട്രൈഗ്ലിസറൈഡുകള്‍, മൊത്തം കൊളസ്ട്രോള്‍ എന്നിവയുടെ അളവുകള്‍ മനസ്സിലാക്കുന്നതിനും ഇത് സഹായിക്കും. അത് കൂടാതെ നിങ്ങളില്‍ ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഹൃദയസംബന്ധമായ അവസ്ഥകള്‍ക്കുള്ള സാധ്യതയെ മനസ്സിലാക്കുന്നതിനും സഹായിക്കും. അത് കൂടാതെ മോശം ഭക്ഷണക്രമം, സമ്മര്‍ദ്ദം, വ്യായാമമില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ട് അമിത കൊളസ്ട്രോള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയേയും മനസ്സിലാക്കും. പലപ്പോഴും ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി 6-12 മാസം കൂടുമ്പോള്‍ ഈ പരിശോധന നടത്തേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications