Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ശരീരഭാരം കുറയ്ക്കാന്‍ ഇഡ്ഡലി ഇങ്ങനെ പതിവാക്കൂ!
നല്ല ആരോഗ്യകരമായിട്ടുള്ള പ്രാതലാണ് ഇഡ്ഡലി. പല ഗൃഹങ്ങളിലും രാവിലെയും, ചിലപ്പോള്‍ രാത്രിയിലും ഇഡ്ഡലി തയ്യാറാക്കാറുണ്ട്. അരിയും ഉഴുന്നും ചേര്‍ത്ത് തയ്യാറാക്കുന്നതിനാല്‍, ഇതില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, ആവിയില്‍ വേവിച്ച് കഴിക്കുന്നതിനാല്‍, ആരോഗ്യത്തിനും നിരവധി ഗുണങ്ങളാണ് നല്‍കുന്നത്.

നല്ല ആരോഗ്യത്തിന് മാത്രമല്ല, ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താനും ഇഡ്ഡലി നല്ലതാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പക്ഷേ, ശരീരഭാരം കുറയ്ക്കാന്‍ ഇഡ്ഡലി കഴിക്കേണ്ട ശരിയായ വിധമുണ്ട്. അത് എന്തെല്ലാമെന്ന് നോക്കാം.
ഇഡ്ഡലിയുടെ ഗുണങ്ങള്‍
അമിതമായി കൊഴുപ്പടങ്ങാത്ത ആഹാരമാണ് ഇഡ്ഡലി. അതിനാല്‍ തന്നെ ഏത് പ്രായക്കാര്‍ക്കും ഇഡ്ഡലി ഒരുപോലെ കഴിക്കാം. കൂടാതെ, ഇതില്‍ അരി ചേര്‍ത്തിരിക്കുന്നതിനാല്‍, ശരീരത്തിന് ആഴശഅയമായ ഊര്‍ജം ഇതില്‍ നിന്നും ലഭിക്കുന്നു. കൂടാതെ ഉഴുന്നില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍, പ്രോട്ടീന്‍, മിനറല്‍സ്, അയേണ്‍ എന്നിവ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്.
തികച്ചും പ്രകൃതിദത്തമായ രീതിയില്‍ പുളിപ്പിച്ചെടുക്കുന്ന മാവാണ് ഇഡ്ഡലി തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ ദഹന പ്രശ്നങ്ങള്‍ കുറവായിരിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാന്‍
ശരീരഭാരം കുറയ്ക്കാന്‍ ഇഡ്ഡലി കഴിക്കേണ്ട ശരിയായ വിധമുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
പച്ചക്കറികള്‍
ഇഡ്ഡലിയുടെ കൂടെ ധാരാളം പച്ചക്കറികള്‍ അടങ്ങിയത്, അല്ലെങ്കില്‍ പ്രോട്ടീന്‍ അടങ്ങിയ കറികള്‍ ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ, ശരീരത്തില്‍ നാരുകളും പ്രോട്ടീനും, പോഷകങ്ങളും എത്തുന്നതിന് ഇത് സഹായിക്കുന്നു. പ്രോട്ടീന്‍ ശരീരത്തിലെ പേശികളൈ ബലപ്പെടുത്തുന്നു. അതുപോലെ, നാരുകള്‍ വിശപ്പ് കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍, ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാന്‍ ഇത് സഹായിക്കുന്നു.
എണ്ണമയം
ഇഡ്ഡലി തയ്യാറാക്കുമ്പോള്‍ അമിതമായി എണ്ണ, നെയ്യ് എന്നിവ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ചിലര്‍ ഇഡ്ഡലി പൊടിയും നെയ്യും ചേര്‍ത്ത് കഴിക്കാറുണ്ട്. ഇത്തരത്തില്‍ കഴിക്കുമ്പോള്‍ നെയ്യ് അമിതമായി ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. അതുപോലെ അമിതമായി എണ്ണമയമുള്ള കറികള്‍ ചേര്‍ത്ത് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
അമിതമായി
ഇഡ്ഡലി അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. അമിതമായി ഏത് ആഹാരം കഴിച്ചാലും അത് ആരോഗ്യത്തിന് നല്ലതല്ല. പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഇവ നയിക്കാം. അതിനാല്‍, ഇഡ്ഡലി കുറവും കറികളിലെ പച്ചക്കറികളും, മറ്റും കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കാം. അതുപോലെ, പ്രോട്ടീന്‍ റിച്ചായിട്ടുള്ള ആഹാരങ്ങള്‍ ചേര്‍ക്കുന്നതും വളരെ നല്ലതാണ്. ഇത്തരത്തില്‍ ഇഡ്ഡലി കഴിച്ചാല്‍ ശരീരഭാരം കുറച്ചെടുക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
