Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
രാവിലെ കഴിക്കുന്ന രണ്ട് മൂന്ന് ഇഡ്ഡലിയില്‍ ആയുസ്സും ആരോഗ്യവും തീരുമാനിക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് രാവിലെ കഴിക്കുന്ന ഭക്ഷണം. അത് അത്രത്തോളം തന്നെ ഗുണകരമായ ഒന്നാണ് എന്നകാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതിനേക്കാള്‍ അത് നിങ്ങളില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു എന്നതാണ് സത്യം. ആരോഗ്യത്തെ മികച്ചതാക്കുന്നതില്‍ എപ്പോഴും ബ്രേക്ക്ഫാസ്റ്റ് വഹിക്കുന്ന പങ്ക് നിസ്സാരമല്ല. അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും അത് വഴി നേട്ടങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ഇഡ്ഡലി കഴിക്കുന്നതോടെ അത് അതിന്റെ ദഹനക്ഷമതയും പോഷകമൂല്യവും വര്‍ദ്ധിപ്പിക്കുന്നു. പുളിപ്പിക്കല്‍ പ്രക്രിയ പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും ജൈവ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ഇഡ്ഡലിയെ ആരോഗ്യകരമായ പ്രഭാതഭക്ഷണ ഓപ്ഷനാക്കി മാറ്റുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി ഇഡ്ഡലി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ലെന്ന് മനസ്സിലാക്കേണ്ടതാണ്. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.

ഇഡ്ഡലിയുടെ പോഷക ഗുണങ്ങള്‍
കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പന്നമായ ഇഡ്ലി നിങ്ങളുടെ ദിവസം ആരംഭിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം നല്കുന്നു. കലോറിയും കൊഴുപ്പും കുറവായതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അനുയോജ്യമായതാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ, ഇഡ്ലി ഗ്ലൂറ്റന്‍ രഹിതമാണ്, ഗ്ലൂറ്റന്‍ അസഹിഷ്ണുത അല്ലെങ്കില്‍ സീലിയാക് രോഗം ഉള്ള വ്യക്തികള്‍ക്ക് ഇത് അനുയോജ്യമാണ്. ഇതിലെ ഉയര്‍ന്ന നാരുകള്‍ ദഹനത്തെ സഹായിക്കുകയും ആരോഗ്യകരമായ കുടലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇഡ്ഡലി മാവിലെ പുളി
ഇഡ്ഡലി ഉണ്ടാക്കുന്നതില്‍ അത് പുളിക്കുന്നത് ഉള്‍പ്പടെയുള്ള പ്രക്രിയ അതിന്റെ രുചി മെച്ചപ്പെടുത്തുക മാത്രമല്ല, പോഷകഗുണവും വര്‍ദ്ധിപ്പിക്കുന്നു. പുളിപ്പിച്ച ഭക്ഷണങ്ങളില്‍ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പ്രോബയോട്ടിക്കുകള്‍ അടങ്ങിയിട്ടുണ്ടെന്നതാണ് സത്യം. ഈ ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ സന്തുലിതമായ കുടലിനെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു, ഇത് മൊത്തത്തിലുള്ള ക്ഷേമത്തിന് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
ഇഡ്ലിയോടൊപ്പം ചേരുന്നവ
സാമ്പാര്‍, ചട്ണി, പൊടി, തുടങ്ങിയ വിവിധ വിഭവങ്ങളുമായി ഇഡ്ഡലി ചേര്‍ക്കാം, വ്യത്യസ്ത രുചികള്‍ക്ക് അനുയോജ്യമായ രുചികള്‍ ഇത് നല്‍കുന്നതോടൊപ്പം തന്നെ ആരോഗ്യത്തേയും മികച്ചതാക്കുന്നു. വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം എന്നതും ഇതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പോഷകസമൃദ്ധമായ വിഭവത്തിനായി നിങ്ങള്‍ക്ക് മാവില്‍ പച്ചക്കറികള്‍ ചേര്‍ക്കാം അല്ലെങ്കില്‍ റാഗി, തിന തുടങ്ങിയ വ്യത്യസ്ത ധാന്യങ്ങള്‍ ഉപയോഗിച്ചും ആരോഗ്യകരമായ രീതിയില്‍ ഇഡ്ഡലി തയ്യാറാക്കാവുന്നതാണ്. ഇത് രുചിയോടൊപ്പം തന്നെ പോഷകങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
കൊഴുപ്പ് കുറഞ്ഞ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇഡ്ഡലി പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. എണ്ണയുടെ അഭാവം കൊളസ്ട്രോള്‍ കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ, സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകളുടെ സാന്നിധ്യം രാവിലെ മുഴുവന്‍ സ്ഥിരമായ ഊര്‍ജ്ജം ഉറപ്പാക്കുന്നതിന് സഹായിക്കുകയും ചെയ്യും. നിങ്ങളുടെ ഭക്ഷണത്തില്‍ ഇഡ്ഡലി ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു എന്നതാണ് സത്യം. കാര്‍ബോഹൈഡ്രേറ്റുകളുടെ സാവധാനത്തിലുള്ള ദഹനം രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധിക്കുന്നത് തടയുന്നു. മാത്രമല്ല ഇത് പ്രമേഹ രോഗികള്‍ക്ക് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ഇതിലെ ഉയര്‍ന്ന പ്രോട്ടീന്‍ ഉള്ളടക്കം പേശികളുടെ അളവ് വര്‍ദ്ധിപ്പിക്കാനും ടിഷ്യുകള്‍ നന്നാക്കാനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
