Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രക്തത്തിലെ പഞ്ചസാര കുതിച്ചുയരും, പ്രമേഹം നിയന്തിക്കാനാകില്ല; ഈ തെറ്റ് ഒരിക്കലും ചെയ്യരുത്
ഇന്നത്തെ കാലത്ത് മിക്കവരെയും ബാധിക്കുന്ന ഏറ്റവും സാധാരണമായ ഒരു രോഗാവസ്ഥയാണ് പ്രമേഹം. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവരും പ്രമേഹത്തിന്റെ പിടിയിലാകുന്നു. പ്രമേഹം എന്നത് പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ കഴിയാത്ത ഒരു രോഗമാണ്. പ്രമേഹം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടത് പ്രധാനമാണ്.
അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഡയബറ്റിക് റെറ്റിനോപ്പതി, ഹൃദ്രോഗം തുടങ്ങിയ പ്രമേഹത്തിന്റെ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. അതുകൊണ്ടുതന്നെ രോഗികള്‍ അവരുടെ ഭക്ഷണക്രമവും ജീവിതശൈലിയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ ജീവിതശൈലിയും ശീലങ്ങളും സ്വീകരിക്കുന്നതിലൂടെ പ്രമേഹം നിങ്ങള്‍ക്ക് നിയന്ത്രിച്ച് നിര്‍ത്താനാകും. എന്നാല്‍, നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ചില അനാരോഗ്യകരമായ ശീലങ്ങളുണ്ട്. പ്രമേഹ രോഗികള്‍ പലപ്പോഴും ചെയ്യുന്ന ഇത്തരം തെറ്റുകള്‍ കാരണം പഞ്ചസാരയുടെ അളവ് കുറയുന്നതിന് പകരം വര്‍ദ്ധിക്കുന്നു. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ നിങ്ങള്‍ ഒഴിവാക്കേണ്ട ചില തെറ്റുകള്‍ ഇതാ.

വ്യായാമം ചെയ്യാതിരിക്കല്
പ്രമേഹ രോഗികള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് വ്യായമം ചെയ്യാതിരിക്കുന്നത്. വ്യായാമം ചെയ്യാതെ നിങ്ങളുടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സാധിക്കില്ല. പ്രമേഹ രോഗികള്‍ അവരുടെ ജീവിതശൈലിയില്‍ വ്യായാമത്തിന് പ്രഥമ പരിഗണന നല്‍കണം. വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന്റെ വഴക്കം നിലനിര്‍ത്തുകയും നിങ്ങളെ സജീവമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു. വ്യായാമത്തിലൂടെ നിങ്ങള്‍ക്ക് വഴക്കം, ശക്തി, സഹിഷ്ണുത എന്നിവ കൈവരുന്നു. അതിനാല്‍, പ്രമേഹരോഗികള്‍ യോഗ, പേശി പരിശീലനം, കാര്‍ഡിയോ വ്യായാമം എന്നിവ ചെയ്യണം.

പഞ്ചസാരയുടെ അളവ് പരിശോധിക്കാതിരിക്കല്‍
കഠിനമായ പ്രമേഹം ബാധിച്ച രോഗികള്‍ രാവിലെ ഉറക്കമുണര്‍ന്നശേഷം, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്ക് ശേഷം ദിവസവും നാല് തവണ പഞ്ചസാരയുടെ അളവ് പരിശോധിക്കണം. ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് പഞ്ചസാരയുടെ അളവ് പരിശോധിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ രോഗത്തിന്റെ കൃത്യമായ അവസ്ഥ മനസിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല.

പഴങ്ങള്‍ കഴിക്കാതിരിക്കല്‍
പ്രമേഹ രോഗികള്‍ മധുരം കഴിക്കുന്നത് അപകടമാണ്. എന്നാല്‍ നിങ്ങള്‍ പഴങ്ങളും കഴിക്കരുതെന്നല്ല ഇതിനര്‍ത്ഥം. ചില പഴങ്ങള്‍ പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടില്ല. എന്നാല്‍ ഷുഗര്‍ രോഗികള്‍ക്ക് ഗുണം ചെയ്യുന്ന ചില പഴങ്ങളുണ്ട്. പേരക്ക, ഓറഞ്ച്, കിവി, ആപ്പിള്‍, പിയര്‍, പപ്പായ തുടങ്ങിയവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഉത്തമമായ പഴങ്ങളാണ്.

പല്ലിന്റെ ആരോഗ്യം ശ്രദ്ധിക്കാതിരിക്കല്
നിങ്ങളുടെ ദന്താരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു. മോണയുടെ മോശം ആരോഗ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ടൈപ്പ്-2 പ്രമേഹത്തിന്റെ സങ്കീര്‍ണതയാണ് മോണരോഗങ്ങള്‍. ഒരു പ്രമേഹ രോഗി അവരുടെ മോണകള്‍ പതിവായി പരിശോധിക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനായി പ്രമേഹ രോഗികള്‍ വായ ശുചിത്വം പാലിക്കുക.

ശരിയായ ഭക്ഷണം കഴിക്കാതിരിക്കല്‍
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നു. നിങ്ങള്‍ ഒരു പ്രമേഹരോഗിയാണെങ്കില്‍, നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം കൃത്യമായി ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ വലിയ ഏറ്റക്കുറച്ചിലുകള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുക. പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രമേഹ സൗഹൃദ ഭക്ഷണങ്ങള്‍ കഴിക്കുക.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്
മിക്ക ആളുകളും പ്രഭാതഭക്ഷണം ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. പ്രഭാതഭക്ഷണമാണ് ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. പ്രഭാതഭക്ഷണം കഴിക്കാത്തത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പ്രമേഹ രോഗികള്‍ പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കും. അതിനാല്‍ ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണം എപ്പോഴും കഴിക്കാന്‍ ശ്രദ്ധിക്കുക.

പട്ടിണി കിടക്കുന്ന ശീലം
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, പ്രമേഹ രോഗികള്‍ ഒരിക്കലും പട്ടിണി കിടക്കരുത്. സമയാസമയം അവര്‍ ഭക്ഷണം എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കണം. വയറ് കാഞ്ഞ് അധികനേരം ഇരിക്കരുത്. 4 മണിക്കൂര്‍ ഇടവേളകളില്‍ നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. പ്രമേഹ രോഗികള്‍ അധികസമയം വയറ് ഒഴിഞ്ഞിരുന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനോ കൂടാനോ സാധ്യതയുണ്ട്.

വളരെയധികം സമ്മര്‍ദ്ദം
ഇന്നത്തെക്കാലത്ത് ആളുകള്‍ അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തെ സന്തുലിതമാക്കാന്‍ അമിതമായി സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് അവരുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. പഠനങ്ങള്‍ പറയുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വര്‍ദ്ധിക്കുന്നതിന് സമ്മര്‍ദ്ദം ഒരു കാരണമാണ് എന്നാണ്. പ്രമേഹ രോഗികള്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് അവരുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ മാനസിക സന്തോഷം നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കണം.

ഉറക്കമില്ലായ്മ
നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍, നിങ്ങളുടെ ഉറക്കത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. നിങ്ങളുടെ ഉറക്കത്തില്‍ നിങ്ങള്‍ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്താല്‍, അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും നിങ്ങളുടെ രോഗം കുറയുന്നതിന് പകരം വര്‍ദ്ധിക്കുകയും ചെയ്യും. അതിനാല്‍ പ്രമേഹ രോഗികള്‍ ദിനവും കൃത്യമായി ഉറങ്ങുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

