Latest Updates
-
ജൂലൈ 8: അതിഗണ്ഡ യോഗം മാറി സുകർമ്മ യോഗം; സാമ്പത്തിക ഇടപാടുകൾക്ക് ശ്രദ്ധിക്കേണ്ട സമയം! -
മുംബൈ മഴയിൽ പുറത്തിറങ്ങാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് ഫിറ്റ്നസ് നിലനിർത്താൻ ഇതാ എളുപ്പവഴികൾ! -
ചാടാതെ വയറിലെ കൊഴുപ്പ് കളയാം; മലൈക അറോറയുടെ 10 മിനിറ്റ് വർക്കൗട്ട് രഹസ്യം ഇതാ! -
നൈക 7/7 മൺസൂൺ സെയിൽ: മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം! -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്! -
വർക്കൗട്ടിന് മുൻപ് ഡാർക്ക് ചോക്ലേറ്റ് കഴിക്കാമോ? പുരുഷന്മാർ അറിയേണ്ട ആരോഗ്യ രഹസ്യങ്ങൾ -
മുംബൈയിൽ കനത്ത മഴ; ഗർഭിണികളും സ്ത്രീകളും ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം! -
ഫ്ലിപ്കാർട്ട് ഗോട്ട് സെയിൽ: 999 രൂപയിൽ താഴെ മികച്ച ഫിറ്റ്നസ് ഗിയറുകൾ; വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്? -
മുംബൈ മഴക്കാലം: കുട്ടികളുടെ ആരോഗ്യത്തിന് ഈ കരുതൽ അത്യാവശ്യം, അണുബാധകളെ അകറ്റാം -
ജിമ്മിൽ പോകണ്ട, എട്ടു മാസം കൊണ്ട് ഗ്രേസ് ആന്റണി മാറിയത് ഇങ്ങനെ; ആ ഫിറ്റ്നസ് രഹസ്യം ഇതാ!
തൈറോയ്ഡ് പ്രശ്നങ്ങള്‍ നിരന്തരം ബുദ്ധിമുട്ടിക്കുന്നോ? ഭക്ഷണത്തില്‍ ചേര്‍ക്കേണ്ടത് ഇതെല്ലാം
ഹൈപ്പോതൈറോയ്ഡിസം എന്ന അവസ്ഥ പലരിലും കാണപ്പെടുന്ന ഒന്നാണ്. പലപ്പോഴും ശരീരത്തില്‍ ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാതിരിക്കുമ്പോഴാണ് ഹൈപ്പോതൈറോയ്ഡിസം എന്ന അവസ്ഥയുണ്ടാവുന്നത്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തുന്നു. സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍, അമിതവണ്ണം, അമിത രോമ വളര്‍ച്ച, മുഖത്തും കാലുകലിലും എല്ലാം നീര്‍ക്കെട്ട് പോലുള്ള അവസ്ഥകളുണ്ടാവുന്നു. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
എന്നാല്‍ ഹൈപ്പോതൈറോയ്ഡിസം ഉള്ളവരെങ്കില്‍ അത് എന്തൊക്കെ മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നു എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചില ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതും പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. എന്തൊക്തെയാണ് ആരോഗ്യത്തിന് ഗുണകരമാവുന്ന ഇത്തരം ഭക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സംസ്കരിച്ച ഭക്ഷണങ്ങളായ സ്നാക്സ്, സോഡ, ചിപ്സ്, അമിതമധുരം ചേര്‍ന്ന മറ്റ് ഭക്ഷണങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇവ പലപ്പോഴും ശരീരത്തില്‍ നീര്‍ക്കെട്ടും ഓക്സിഡേറ്റീവ് സ്ട്രെസും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത ഭക്ഷണങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
ഗ്ലൂട്ടന്‍ അടങ്ങിയവ
പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം കാര്യങ്ങള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. ഗോതമ്പ്, ബാര്‍ലി, തുടങ്ങിയവയില്‍ ഗ്ലൂട്ടന്‍ അടങ്ങിയിട്ടുണ്ട്. പലപ്പോഴും ഇത് നിങ്ങളുടെ ഓട്ടോ ഇമ്മ്യൂണ്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അത് വഴി ദഹന പ്രശ്നങ്ങളുണ്ടാക്കുകയും പലപ്പോഴും ശരീരത്തിലേക്ക് പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനുള്ള കഴിവിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യത്തിന് പോഷകങ്ങള്‍ ഇല്ലാത്തത് പലപ്പോഴും ഹൈപ്പോതൈറോയ്ഡിസം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

ഗോയിട്രോജനുകള്‍
പലപ്പോഴും ശരീരത്തില്‍ ഗോയിട്രോജനുകള്‍ എത്തുന്നത് ശരീരത്തില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. സോയ, കാബേജ്, ബ്രസല്‍സ് മുളപ്പിച്ചത് എന്നിവയെല്ലാം പലപ്പോഴും ഗ്യോയിട്രോജനുകള് കൂടുതലുള്ളതാണ്. ഇത് കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലാവുന്നു. ഇത് ഹൈപ്പോതൈറോയ്ഡിസം വര്‍ദ്ധിപ്പിക്കുകയും വളരെയധികം പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എന്നാല്‍ ഹൈപ്പോതൈറോയ്ഡിസം ഉള്ളവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതില്‍ തന്നെ സ്ഥിരമായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്കും പ്രശ്നങ്ങളിലേക്കും എത്തിക്കും. ശരീരത്തില്‍ ഒരു കാരണവശാലും നിര്‍ജ്ജലീകരണം പാടില്ല, അത് മാത്രമല്ല കൃത്യമായ ഒരു മെറ്റബോളിസം നിലനിര്‍ത്തുന്നതിനും ശ്രദ്ധിക്കണം. നട്സ്, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നത് നല്ലതാണ്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കണം.
ലക്ഷണങ്ങള്‍
നിങ്ങളില്‍ ഹൈപ്പോതൈറോയ്ഡിസം ഉണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. പലപ്പോഴും അത് നിങ്ങളില്‍ സ്ഥിരമായ ക്ഷീണവും ഊര്‍ജ്ജക്കുറവും കാണിക്കും. അത് മാത്രമല്ല ശരീരഭാരം കൂടുന്നതിനും കാരണമാകുന്നു. അതോടൊപ്പം വരണ്ട ചര്‍മ്മവും മുടി കൊഴിച്ചിലും വിട്ടുമാറാതെ നില്ക്കുന്നു. ശരീരത്തില്‍ എപ്പോഴും തണുപ്പ് കൂടുതലായിരിക്കും. മലബന്ധം വര്‍ദ്ധിക്കുന്നു, ദഹന പ്രശ്നത്തിനും ഇത് കാരണമാകും. മുഖം വീര്‍ത്തതോ കൈകാലുകളില്‍ വീക്കമോ കാണപ്പെടുകയും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ വിഷാദം അല്ലെങ്കില്‍ ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങള്‍ വിട്ടുമാറാതെ നില്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications