Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Hug Day 2025: നിര്‍ബന്ധം ഒരു ആലിംഗനം, ആയുസ്സിലേക്കുള്ള വാതിലാണ്
Hug Day 2025: ഇന്നത്തെ ദിവസത്തെ പ്രത്യേകത പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്ന എല്ലാവര്ക്കും അറിയാം. ഇന്നാണ് ഹഗ്ഗ് ഡേ അഥവാ ആലിംഗന ദിനം. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതും ഓരോ ആലിംഗനത്തിലും ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് കൂടിയാണ്. ആലിംഗനത്തിലൂടെ നമ്മുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടുകയും ഡിപ്രഷന് പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഇത് പേശികളുടെ ആരോഗ്യത്തിനും മികച്ചതാണ് എന്നതാണ് സത്യം.
ഇന്നൊരു ദിവസം മാത്രമല്ല പ്രിയപ്പെട്ടവരെ എല്ലാ ദിവസവും ഒരു സെക്കന്റ് നേരത്തെക്കെങ്കിലും ആലിംഗനം ചെയ്യൂ. അത് നിങ്ങള്‍ക്കും അവര്‍ക്കും നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. പ്രിയപ്പെട്ടവോടുള്ള സ്നേഹവും കരുതലും എല്ലാം പ്രകടമാക്കുന്നതിനോടൊപ്പം തന്നെ നിങ്ങള്‍ക്ക് ആരോഗ്യത്തോടെയുള്ള കരുതലും ഇവര്‍ക്ക് നല്‍കാം. ഒരു ആലിംഗനം ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്കുന്നു എന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി കൂടുന്നു
നിങ്ങളുടെ രോഗപ്രതിരോധ ശേഷി കൂടുന്നതിന് സഹായിക്കുന്നു ഒരു ആലിംഗനം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം കാണും. എന്നാല്‍ ഈ അടുത്ത കാലത്ത് നടത്തിയ പഠനത്തില്‍ ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി പറയുന്നു. ശാരീരിക സ്പര്‍ശനം രോഗത്തെ പരത്തുന്നതോടൊപ്പം അതിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു എന്നാണ് ഈ പഠനം പറയുന്നത്.
സമ്മര്‍ദ്ദത്തിന് പരിഹാരം
ഇന്നത്തെ കാലത്ത് സമ്മര്‍ദ്ദം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇത് വഴി ഉണ്ടാവുന്നു. എന്നാല്‍ ഒരു ആലിംഗനത്തിലൂടെ നിങ്ങള്‍ക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ സാധിക്കും. അതിന് കാരണം ആലിംഗനം ചെയ്യുമ്പോള്‍ പലപ്പോഴും രക്തത്തിലെ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയ്ക്കുന്നു. പലപ്പോഴും ഇത് കൂടുന്നതാണ് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് പങ്കാളിക്കോ പ്രിയപ്പെട്ടവര്‍ക്കോ ഒരു ആലിംഗനം നല്‍കാവുന്നതാണ്.
ഹൃദയാരോഗ്യം മികച്ചതാവുന്നു
ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ചെറിയ ഒരു ആലിംഗനം നല്കുന്നു എന്നതാണ് സത്യം. പലപ്പോഴും പതിവായി ആലിംഗനം ചെയ്യുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗാവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കുറവാണ് എന്നാണ് പല പഠനങ്ങളും പറയുന്നത്. അതുകൊണ്ട് തന്നെ സ്ഥിരമായി ഒരു ആലിംഗനം ഇനി മുതലെങ്കിലും ചെയ്യുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്.
വേദന കുറയ്ക്കാന്‍
അത്ഭുതപ്പെടേണ്ട, പലപ്പോഴും വേദന കുറയ്ക്കുന്നതിന് ഒരു ആലിംഗനത്തിന് കഴിയും എന്നാണ് പറയുന്നത്. കാരണം ഒരു വ്യക്തിക്ക് വേദനയെടുക്കുമ്പോള്‍ പലപ്പോഴും അവരുടെ പേശികള്‍ മുറുകുകയാണ് ചെയ്യുന്നത്. ഇത് പരിഹരിക്കുന്നതിന് അവരെ ആലിംഗനം ചെയ്യുന്നത് വഴി പലപ്പോഴും രക്തചംക്രമണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാവുകയും വേദനകള്‍ കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇനി മുതല്‍ വേദനയുള്ളവരെ ഒന്ന് ആലിംഗനം ചെയ്ത് നോക്കൂ.
വിഷാദരോഗത്തിന് പരിഹാരം
നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ നശിപ്പിക്കുന്നതാണ് വിഷാദ രോഗം എന്നതില്‍ സംശയം വേണ്ട. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ആലിംഗനം ചെയ്യുന്നത് നല്ലതാണ്. ഇത് ഓക്സിടോസിന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുകയും വിഷാദത്തെ പുറന്തള്ളുകയും ചെയ്യുന്നു. ഇത് വഴി നിങ്ങള്‍ക്ക് പങ്കാളിയ്ക്ക് മാനസിക പിന്തുണയും നല്കാന് സാധിക്കും. ഇതെല്ലാം തന്നെ ഇവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഒരു വ്യക്തിയുടെ ആരോഗ്യ മാനസിക നിലയില്‍ അത്രയേറെ മാറ്റം വരുത്തുന്നതിന് സഹായിക്കുന്നതാണ് ഓരോ ആലിംഗനവും
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
