Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
ഇന്ത്യന്‍ സിനിമയിലെ ഗ്രീക്ക് ദേവന്‍; ഹൃത്വിക് റോഷന്റെ ഫിറ്റനസ്സ് സീക്രട്ട് ഇത്
ഹൃത്വിക് റോഷൻ! ഇന്ത്യൻ സിനിമയിലെ ഗ്രീക്ക് ദേവൻ. ലോക സുന്ദരന്മാരുടെ പട്ടികയിൽ സ്ഥാനം പിടിച്ച ഇന്ത്യക്കാരൻ. കാണാൻ ചർമ്മംകൊണ്ട് മാത്രമല്ല, ഫിറ്റ്നസ്സ് ഫ്രീക്കുകൊണ്ടും ആരാധകരുടെ മനംമയക്കുന്ന താരം കൂടിയാണ് ഹൃത്വിക് റോഷൻ. 51 വയസ്സിൽ എത്തി നിൽക്കുമ്പോഴും, താരത്തിന്റെ ഫിറ്റനസ്സിനും സൗന്ദര്യത്തിനും ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. അത്രയ്ക്കും സൗന്ദര്യം തുളുമ്പുന്നതും, മെയ്വഴക്കം നിലനിർത്തുന്ന താരം കൂടിയാണ് ഹൃത്വിക് റോഷൻ. അദ്ദേഹത്തിന്റെ ഡാൻസിനും, എനർജിയ്ക്ക് മുൻപിലും ഇന്നും പല യുവതാരങ്ങൾക്ക് പോലും പിടിച്ച് നിൽക്കാൻ സാധിക്കുകയില്ല. ഈ പ്രായത്തിലും ആരോഗ്യത്തോടെ ഫിറ്റ്നസ്സ് ഫ്രീക്കായി ഹൃത്വിക് റോഷൻ നിലനിൽക്കുന്നതിനു പിന്നിലെ കാരണങ്ങൾ ഇവയാണ്.

ഭക്ഷണ ശീലങ്ങള്‍
പല തവണ ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ് ഹൃത്വിക് റോഷൻ. ഫൈറ്റർ സിനിമയുടെ ചിത്രീകരണ സമയത്ത് അദ്ദേഹത്തിന്റെ പരിശീലകൻ ഗെഥിൻ വെളിപ്പെടുത്തിയതനുസരിച്ച്, ഹൃത്വിക് ഒരു ദിവസം 6-7 തവണ ഭക്ഷണം കഴിക്കാറുണ്ടെന്ന് പറയുന്നു. ഈ ശീലം അദ്ദേഹത്തിന് ഊർജ്ജം നിലനിർത്താനും പേശികളുടെ വളർച്ചയ്ക്കും വീണ്ടെടുക്കലിനും സഹായിക്കുന്നു. അതുപോലെ, പ്രത്യേക ഭക്ഷണക്രമം പരസ്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഹൃത്വിക് തന്റെ ഫിറ്റ്നസ് ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ലീൻ പ്രോട്ടീനുകൾ, ധാതുക്കളാൽ നിറഞ്ഞ കാർബോഹൈഡ്രേറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള പോഷകാംശമുള്ള ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതെല്ലാം തന്നെ താരത്തിന് ഫിറ്റ്നസ്സ് നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്.
ഫിറ്റ്‌നസ് ദിനചര്യ
ഹൃത്വിക് തന്റെ തീവ്രമായ വർക്ക്ഔട്ട് സെഷനുകൾക്ക് പേരുകേട്ടയാളാണ്. അദ്ദേഹത്തിന്റെ ശരീര സൗന്ദര്യവും ഫിറ്റ്നസ്സും നിലനിർത്താൻ മസിൽ സ്ട്രെംഗ്ത്തനിംഗ് പരിശീലനം, കാർഡിയോ വർക്കൗട്ടുകൾ, അതുപോലെ, മെയ്വഴക്കത്തിനായുള്ള വ്യായാമങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഒരുദിവസത്തെ വ്യായാമം അദ്ദേഹം പ്ലാൻ ചെയ്യുന്നത്. കൂടാതെ, ഈ മെയ്വഴക്കവും, ഫിറ്റ്നസ്സും നിലനിർത്താൻ എല്ലാ ദിവസവും വ്യായാമം ചെയ്യാൻ ശീലിക്കുന്ന വ്യക്തി കൂടിയാണ് ഹൃത്വിക് റോഷൻ. അദ്ദേഹത്തിന്റെ പല ട്രാൻസ്ഫോർമേഷൻ വീഡിയോകളും, വർക്കൗട്ട് വീഡിയോകളും ആരാധകർ ഏറ്റെടുത്തിട്ടും ഉണ്ട്.
ജീവിതശൈലി ശീലങ്ങള്‍
അദ്ദേഹത്തിന്റെ പരിശീലകന്റെ അഭിപ്രായത്തിൽ, ഉറക്കത്തിന് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ഹൃത്വിക് റോഷൻ എന്ന് പറയുന്നു. ഹൃത്വിക് റോഷൻ രാത്രി 9 മണിയോടെ ഉറങ്ങാൻ കിടക്കും. ഇത് ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുന്നതിനും ശരീരത്തെ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.കൂടാതെ, ശരിയായ വിധത്തിൽ ഉറക്കം ലഭിക്കുന്നതിനാൽ, വ്യായാമം ചെയ്യുന്നതുമൂലം പേശികൾക്കുണ്ടാകുന്ന കേടുപാടുകളിൽ നിന്നും മുക്തി ലഭിക്കാനും, ആരോഗ്യം വീണ്ടെടുക്കാനും സാധിക്കുന്നു. ഇവ കൂടാതെ, അച്ചടക്കമുള്ള ഭക്ഷണക്രമം, കഠിനമായ പരിശീലനം, ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെ ഹൃത്വിക് റോഷൻ തന്റെ ശരീരം ശരിയായ വിധത്തിൽ നിലനിർത്തുകയും സിനിമ റോളുകൾക്കനിയോജ്യമായ വിധത്തിൽ ഫിറ്റായിരിക്കുകയും ചെയ്യുന്നു. കൂടാതെ, ചർമ്മത്തിന്റെ ആരോഗ്യവും നിലനിർത്താൻ സാധിക്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
