Latest Updates
-
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വാഭാവിക രീതിയില്‍ ആരോഗ്യം നേടാം
നല്ല ആരോഗ്യമുള്ള ഒരാളായി മാറാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ ക്രമാനുഗതമായി ഏറെ മാറ്റങ്ങള്‍ നിങ്ങള്‍ ജീവിതത്തില്‍ വരുത്തേണ്ടതുണ്ട്. കാന്‍സറുകളുടെയും മറ്റ് രോഗങ്ങളുടെയും സാധ്യത കുറക്കാനും, തടികുറക്കാനും അങ്ങനെ ദീര്‍ഘകാലം സന്തോഷത്തോടെ ജീവിക്കാനും ഇനി പറയുന്ന നിര്‍ദ്ദേശങ്ങള്‍ നിങ്ങളെ സഹായിക്കും.

സ്വാഭാവിക രീതിയില്‍ ആരോഗ്യം നേടാം
ധാരാളം ഉറങ്ങുക എന്നത് ആരോഗ്യമുള്ള ശരീരത്തിന് ഏറെ പ്രധാനമായ ഒന്നാണ്. ദിവവും എട്ട്, പത്ത് മണിക്കൂറുകള്‍ ഉറങ്ങുക. ഇത് നിങ്ങളുടെ ശ്രദ്ധയും, കാര്യക്ഷമതയും കൂട്ടുകയും, ഉന്മേഷം കിട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന കാപ്പിയും, പഞ്ചസാര ചേര്‍ത്ത എനര്‍ജി ഡ്രിങ്കുകളും ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

സ്വാഭാവിക രീതിയില്‍ ആരോഗ്യം നേടാം
ചിരിക്കാനും, പുഞ്ചിരിക്കാനും മറക്കാതിരിക്കുക. നിങ്ങള്‍ ഏറെ പുഞ്ചിരിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ മുഖത്തെ കൂടുതല്‍ ചെറുപ്പമാക്കും. അതുപോലെ ധാരാളം ചിരിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സ്വാഭാവിക രീതിയില്‍ ആരോഗ്യം നേടാം
ഒന്നും ചെയ്യാതെ പത്തുമിനിട്ടോളം ഇരുണ്ട, ശാന്തമായ ഒരിടത്ത് അലോസരപ്പെടുത്തുന്ന ചിന്തകളൊന്നുമില്ലാതെ ഇരിക്കുക. പത്തുമിനുട്ട് ഇങ്ങനെയിരുന്നാല് നിങ്ങള്‍ക്ക് ഉന്മേഷം അനുഭവപ്പെടും. ദിവസം രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്താല്‍ ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാം.

സ്വാഭാവിക രീതിയില്‍ ആരോഗ്യം നേടാം
പച്ചക്കറികളും, പഴങ്ങളും കൂടുതല്‍ കഴിക്കുക. ആരോഗ്യദായകമായ ഒരു ഭക്ഷണ ക്രമത്തില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വളരെ പ്രധാന്യമുണ്ട്. ദിവസം അഞ്ച് മുതല്‍ ഒമ്പത് തവണ വരെ ഇവ കഴിക്കുക.

സ്വാഭാവിക രീതിയില്‍ ആരോഗ്യം നേടാം
വെള്ളം ധാരാളമായി കുടിക്കുക. ശുദ്ധജലം ഏറെ കുടിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായിരിക്കാന്‍ സഹായിക്കും. എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാല്‍ തലവേദന, മുഖക്കുരു, തുടങ്ങിയവക്കും ശരീരത്തില്‍ നിന്ന് ജലശോഷണത്തിനും കാരണമാകും.

സ്വാഭാവിക രീതിയില്‍ ആരോഗ്യം നേടാം
സ്ട്രെച്ചിങ്ങ് അഥവാ ലഘു വ്യായാമങ്ങള്‍ ഏറെ ഗുണകരമാണ്. ഇവ പേശികള്‍ക്ക് എക്സര്‍സൈസ് നല്‍കുകയും നിങ്ങളുടെ ശരീരം കൂടുതല്‍ വഴക്കമുള്ളതാക്കുകയും ചെയ്യും. സ്ഥിരമായി വ്യയാമങ്ങള്‍ ചെയ്താല്‍ ശരീരത്തിന് നല്ല വഴക്കവും, ഊര്ജ്ജസ്വലതയുമുണ്ടാകും.

സ്വാഭാവിക രീതിയില്‍ ആരോഗ്യം നേടാം
ഓട്ടവും ജോഗിങ്ങും വളരെ അനുയോജ്യമാണ്. ഓട്ടമെന്നതുകൊണ്ട് ഏറെ കിലോമീറ്ററുകള്‍ ഓടണമെന്നര്ത്ഥമില്ല. പത്തുമിനുട്ട് നേരം സൗകര്യപ്രദമായ സ്ഥലത്ത് ഇത് ചെയ്യാം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും പത്ത് മിനുട്ട് വീതം ജോഗിങ്ങ് ചെയ്യുക. ഇത് പേശികള്‍ക്ക് കരുത്ത് നല്‍കുകയും, ശരീരത്തെ ഫിറ്റായി നിര്‍ത്തുകയും ചെയ്യും.

സ്വാഭാവിക രീതിയില്‍ ആരോഗ്യം നേടാം
നിങ്ങള്‍ സ്വയം വെല്ലുവിളിയാവുക. പരമാവധി പത്ത് പുഷ് അപ്പാണ് നിങ്ങളെടുക്കാറെങ്കില് അത് പന്ത്രണ്ടെണ്ണമാക്കാന് നിശ്ചയിക്കുക. ഇത്തരം ചെറിയ മാറ്റങ്ങള്‍ നിങ്ങളെ ആരോഗ്യവാനാക്കാന്‍ ഏറെ സഹായിക്കും.

സ്വാഭാവിക രീതിയില്‍ ആരോഗ്യം നേടാം
നിങ്ങള്‍ക്ക് സ്വന്തം കഴിവിനെ പറ്റി ബോധമുണ്ടാവണം. മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്താതിരിക്കുക. മറ്റുള്ളവരുടെ മേന്മകളല്ല, നിങ്ങളുടെ മികവുകള്‍ കണ്ടെത്തുക.

സ്വാഭാവിക രീതിയില്‍ ആരോഗ്യം നേടാം
ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഓടുകയും പിന്നെ തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വിശ്രമിക്കുകയും ചെയ്യുന്ന രീതി നല്ലതല്ല. ഇത് ശരീരത്തിന് ദോഷം ചെയ്യുകയും പിറ്റന്നത്തെ വ്യായാമം മുടക്കുകയും ചെയ്യും. പതിയെ നടന്നു തുടങ്ങുക. ആ സമയത്ത് ദീര്‍ഘമായി ശ്വാസം ഉള്ളിലേക്കെടുക്കുക. സ്ഥിരമായ ഓട്ടം ജിംനേഷ്യത്തില്‍ പോകുന്ന ഗുണം ചെയ്യും.

സ്വാഭാവിക രീതിയില്‍ ആരോഗ്യം നേടാം
നിങ്ങള്‍ക്കിഷ്ടപ്പെടുന്ന വ്യായാമം നല്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക. അത് പട്ടിയെ കളിപ്പിക്കുകയോ, നീന്തുക, ചാടുക എന്നിവയെന്തുമാകാം. ഇങ്ങനെ നിങ്ങള്‍ക്കിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്നത് മനസിനും സുഖം നല്‍കും. ജോലിസ്ഥലത്ത് ടെന്ഷനായിരുന്നുവെങ്കില് വൈകുന്നേരം ബൈക്കോടിക്കുകയോ, സൈക്ലിങ്ങ് നടത്തുകയോ ചെയ്യുക. അതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ നിങ്ങള്‍ക്ക് റിലാക്സ് ചെയ്യാനാവും. അത്തരം മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് സ്വയം കണ്ടെത്താം.

സ്വാഭാവിക രീതിയില്‍ ആരോഗ്യം നേടാം
എന്തിലെങ്കിലുമൊക്കെ വൈദഗ്ദ്ധ്യം നേടുക. ഇത് നിങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കും. ഉദാഹരണത്തിന് നിങ്ങള്‍ ഒരു പാട്ട് പാടി മറ്റുള്ളവരുടെ അഭിനന്ദനം നേടിയാല്‍ അത് നിങ്ങളെ ഏറെ ആത്മവിശ്വാസമുള്ളവനും, സന്തോഷഭരിതനുമാക്കും.

സ്വാഭാവിക രീതിയില്‍ ആരോഗ്യം നേടാം
ദിവസവും ചെറിയ എക്സര്‍സൈസുകള്‍ ചെയ്യുക. ഇത് നിങ്ങള്‍ക്ക് ആരോഗ്യം മാത്രമല്ല സൗന്ദര്യവും നല്‍കും. ദിവസവും മുഴുവനും നിങ്ങളെ ഊര്‍ജ്ജസ്വലതയോടെയിരിക്കാനും സഹായിക്കും.

സ്വാഭാവിക രീതിയില്‍ ആരോഗ്യം നേടാം
കാര്യങ്ങളെ അമിതാവേശത്തോടെ നേരിടാതെ കൂളായൊരു സമീപനം പുലര്‍ത്തുക. തുറന്ന മനസോടെ കാര്യങ്ങളെ നേരിടുകയും,പുതിയ കാര്യങ്ങളെ ഉള്‍ക്കൊള്ളുകയും, സ്വീകരിക്കുകയും ചെയ്യുക.



Click it and Unblock the Notifications