Latest Updates
-
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ്
കുരുമുളക് ഒരു നുള്ളെങ്കില്‍ തടി ഒതുക്കാം, പരിഹാരം എളുപ്പത്തില്‍ കൈക്കുള്ളില്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് കുരുമുളക്. പല രോഗാവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് കുരുമുളക് സഹായിക്കുന്നു. എന്നാല്‍ ഉപയോഗിക്കുന്ന രീതി വളരെയധികം ശ്രദ്ധേയമായത് തന്നെയാണ്. പലപ്പോഴും ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ കൃത്യമായി മനസ്സിലാക്കാതെ വരെ പലരും ഉപയോഗിക്കുന്നുണ്ട്. രുചി വര്‍ദ്ധിപ്പിക്കുക മാത്രമല്ല ആയുസ്സ് വരെ മികച്ചതാക്കുന്നതിന് കുരുമുളക് സഹായിക്കുന്നു. അമിതവണ്ണം എന്ന പ്രശ്നം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എപ്പോഴും കുരുമുളക് എന്നത് നിങ്ങള്‍ക്കറിയാമോ? എന്നാല്‍ അമിതവണ്ണമെന്ന പ്രശ്നത്തിന് പൂര്‍ണമായും പരിഹരിക്കുന്നതിന് സഹായിക്കുന്നു കുരുമുളക്.
ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പം തന്നെ പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സാധാരണ നമ്മുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനമെങ്കിലും അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് കുരുമുളക്. കൊഴുപ്പ് കത്തിക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തെ മറ്റൊരു തരത്തിലേക്ക് കുരുമുളക് എത്തിക്കുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കും
പലപ്പോഴും നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കുരുമുളക് മികച്ചതാണ്. അതിന് സഹായിക്കുന്നത് കുരുമുളകിലെ പൈപ്പറിന് തെര്‍മോജെനിസിസ് എന്ന ഘടകമാണ്. ഇത് ശരീരത്തിന്റെ താപനിലയെ കൃത്യമാക്കുന്നു. അത് മാത്രമല്ല കലോറി കുറയ്ക്കുന്നതിനും വേഗത്തില്‍ കത്തിക്കുന്നതിനും സഹായിക്കും. കഴിക്കുന്ന ഭക്ഷണത്തോടൊപ്പം അല്പം കുരുമുളക് കൂടി ചേര്‍ക്കാവുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷിക്കും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ പ്രതിരോധിക്കുന്നതാണ് എന്തുകൊണ്ടും കുരുമുളക്.
മികച്ച ദഹനത്തിന്
ദഹനാരോഗ്യത്തിന് സഹായിക്കുന്നു കുരുമുളക് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരത്തിലേക്ക് വേണ്ട പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനോടൊപ്പം തന്നെ ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം ദഹനാരോഗ്യത്തിനും അസിഡിറ്റി വയറു വേദന വയര്‍ വീര്‍ക്കല്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത്രയധികം മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ വയറു സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പൂര്‍ണ പരിഹാരം കാണുന്നതിന് സഹായിക്കും.
കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തടയുന്നു
കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തടയുന്നതിന് സഹായിക്കുന്നതാണ് കുരുമുളക്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും അമിതവണ്ണത്തില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കുരുമുളകിലുള്ള പെപ്പറിന് ആണ് കൊഴുപ്പ് കോശങ്ങളെ പ്രതിരോധിക്കുന്നത്. ഇത് പുതിയ കൊഴുപ്പ് കോശങ്ങള്‍ ഉണ്ടാവുന്നതിനെ തടയുന്നു. ഇത് വഴി നിങ്ങള്‍ക്ക് ശരീരഭാരം നിയന്ത്രിക്കുന്നതിനും സാധിക്കുന്നു. ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് കുരുമുളക് എന്നതില്‍ സംശയം വേണ്ട.
പോഷക ആഗിരണം മെച്ചപ്പെടുത്തുന്നു
മഞ്ഞളിലെ കുര്ക്കുമിന് പോലുള്ള മറ്റ് ഗുണം ചെയ്യുന്ന സംയുക്തങ്ങള്‍ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ശരീരം ആഗിരണം ചെയ്യുന്നതിന് കുരുമുളകിലെ സംയുക്തങ്ങള്‍ സഹായിക്കുന്നതാണ് കുരുമുളക്. അത് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്നതിനും രോഗപ്രതിരോധത്തിനും ഏറ്റവും മികച്ചതാണ് എന്തുകൊണ്ടും സ്ഥിരമായി കുരുമുളക് കഴിക്കുന്നത്.
എപ്രകാരം ഉപയോഗിക്കാം?
കുരുമുളക് എപ്രകാരം ഭക്ഷണത്തില്‍ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. സാലഡുകളും സൂപ്പും മറ്റും തയ്യാറാക്കുമ്പോള്‍ അതില്‍ നിങ്ങള്‍ക്ക് കുരുമുളക് ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് രുചി വര്‍ദ്ധിപ്പിക്കുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കുരുമുളകും നാരങ്ങാവെള്ളവും ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. നാരങ്ങ നീരില്‍ അല്പം കുരുമുളക് ചേര്‍ത്ത് ഇത് ചൂടുവെള്ളത്തില്‍ മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് വഴി നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുന്നു. ചതച്ച കുരുമുളകും അല്പം ഇഞ്ചിയോ നാരങ്ങയോ ചേര്‍ത്ത് തിളപ്പിച്ചും വെള്ളം കുടിക്കാവുന്നതാണ്. ഇത് ദിവസം രണ്ട് തവണയെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











