Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
തടസ്സങ്ങളില്ലാതെ സുഖകരമായ നിദ്ര, ഇനി സ്വപ്നമല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
ആരോഗ്യകരമായ ഉറക്കം എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. അതിനായി പലപ്പോഴും പലര്‍ക്കും സാധിക്കുന്നില്ല. ഉറക്കമില്ലായ്മ പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെയാണ് ഉണ്ടാക്കുന്നത്. അത് ഗുരുതരമായ പ്രതിസന്ധികളായി മാറാന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം. പലപ്പോഴും ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തേയും ഉറക്കം ബാധിക്കുന്നു. മൊത്തത്തിലുള്ള ക്ഷേമത്തിനും ആരോഗ്യത്തിനും അനിവാര്യമാണ് ഉറക്കം. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് പല അവസരങ്ങളിലും പലര്‍ക്കും കൃത്യമായി ഉറക്കം ലഭിക്കുന്നില്ല. ഇത് ആരോഗ്യത്തെ താളം തെറ്റിക്കും.
ശരീരത്തിന്റെ ജൈവഘടികാരത്തില്‍ ഇത് വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കാതിരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് വഴി കൃത്യമായ ഉറക്കം ലഭിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. ശ്രദ്ധാപൂര്‍വ്വമായ ഇത്തരം കാര്യങ്ങള്‍ വഴി നല്ല ഉറക്കം നേടിയെടുക്കുന്നതിനും ആരോഗ്യകരമായ മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ സാധിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

സ്ഥിരമായി ഒരു സമയം കൃത്യമാക്കുക
എല്ലാ ദിവസവും ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായി സമയം കണ്ടെത്തുക. അതിനായി ഒരു സമയം നിശ്ചയിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ജൈവഘടികാരത്തെ സഹായിക്കുന്നു, അത് വഴി നിങ്ങളുടെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടാവുകയും ചെയ്യുന്നു.
ഉറങ്ങുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍
ഉറങ്ങുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. വായന, ലൈറ്റ് സ്ട്രെച്ചിംഗ് അല്ലെങ്കില്‍ ധ്യാനം പോലുള്ള ശാന്തമായ കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. എന്നാല്‍ മൊബൈല്‍, ലാപ്ടോപ് തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ഉറക്ക ഹോര്‍മോണായ മെലറ്റോണിനെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഉറങ്ങാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക
ഉറങ്ങുന്നതിനുള്ള ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ശ്രദ്ധിക്കുക. അതിനായി എപ്പോഴംു ബെഡ്റൂം തണുപ്പും ഇരുണ്ടതും നിശബ്ദവുമായി സൂക്ഷിക്കുക. സുഖപ്രദമായ ഒരു മെത്തയിലും തലയിണയും ഉണ്ടായിരിക്കുക എന്നത് നിര്‍ബന്ധമാണ്. അതുപോലെ തന്നെ കര്‍ട്ടനുകളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തിന് സഹായിക്കുന്നു.

നിങ്ങളുടെ ഭക്ഷണക്രമവും കഫീന്‍ ഉപഭോഗവും
പലപ്പോഴും ഉറങ്ങുന്നതിന് മുന്‍പ് കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ഉറങ്ങുന്നതിന് മുന്‍പ് എന്ത് കഴിക്കണം എന്നതിനാ അശ്രയിച്ചിരിക്കുന്നു പലപ്പോഴും ഉറക്കം. അതുകൊണ്ട് തന്നെ അധികം മസാലയുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കരുത്. അത് മാത്രമല്ല വയറ് നിറയെ ഭക്ഷണം കഴിക്കരുത്. ഇത് ഉറക്കത്തെ ബാധിക്കും. കൂടാതെ കാപ്പി കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. എന്നാല്‍ അതിന് പകരമായി നിങ്ങള്‍ക്ക് മഞ്ഞള്‍ പാല് പോലുള്ള ലഘുവായതും ചൂടുള്ളതുമായ പാനീയം കുടിക്കാവുന്നതാണ്.
പതിവായി വ്യായാമം ചെയ്യുക
സ്ഥിരമായി ആരോഗ്യത്തിനായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും ഇത് മുടക്കാന്‍ പാടുള്ളതല്ല. ഇത്തരം ശീലങ്ങള്‍ ഉണ്ടെങ്കില്‍ അത് രാവിലെ തന്നെ ആരംഭിക്കണം. എന്നാല്‍ ഉറങ്ങുന്നതിന് മുന്‍പായി ഒരിക്കലും കഠിന വ്യായാമം ചെയ്യരുത്. ഇത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. സമ്മര്‍ദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തിനും ഉറക്കമില്ലായ്മക്കും ഒരു വെല്ലുവിളി തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
