Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദിനവും ചെയ്യണം ഒരു മിനിറ്റ് പ്ലാങ്ക് പോസ്: കുടവയര്‍ ഫ്ളാറ്റ് ആവും, ആരോഗ്യവും കരുത്തും
അമിതവണ്ണം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ഇത് പലപ്പോഴും കുടവയറിന്റെ രൂപത്തിലും നിങ്ങളില്‍ കാണപ്പെടുന്നു. എന്തൊക്കെ ചെയ്താലും എത്രയൊക്കെ ചെയ്താലും പലപ്പോഴും തടി കുറയുമെങ്കിലും കുടവയര്‍ പലര്‍ക്കും കുറയണം എന്നില്ല. അതിനായി വളരെയധികം കഷ്ടപ്പെട്ട് ആഹാര നിയന്ത്രണം നടത്തുന്നതിനും അതുപോലെ തന്നെ വിവിധ കഠിന വ്യായാമങ്ങളെക്കുറിച്ചും പലരും ചിന്തിക്കുന്നു. എന്നാല്‍ ഇതെല്ലാം പലപ്പോഴും നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു.
എന്നാല്‍ ജിമ്മില്‍ പോയി തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണെങ്കിലും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി പല വ്യായാമങ്ങളും പലരും ചെയ്യുന്നു. എന്നാല്‍ ഇനി ജിമ്മില്‍ പോവാതെ തന്നെ നമുക്ക് കുടവയറിനെ കുറയ്ക്കാവുന്നതാണ്. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും പേശികളെ ബലപ്പെടുത്തുന്നതിനും വേണ്ടി പ്ലാങ്ക് ശീലിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പ്രധാനം വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍
പലപ്പോഴും വയറിലെ കൊഴുപ്പാണ് എത്രയൊക്കെ ശ്രമിച്ചാലും കൈകാര്യം ചെയ്യാന്‍ സാധിക്കാത്തത്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും പേശികളെ ബലപ്പെടുത്തുന്നതിനും വേണ്ടി അല്പ സമയം പ്ലാങ്ക് പോസ് ശീലിക്കാവുന്നതാണ്. ഇത് വളരെയധികം ഫലപ്രദമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് എപ്രകാരം അമിതവണ്ണം കുറച്ച് തടി ഒതുക്കി മുന്നോട്ട് പോവാം എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.
ചെയ്യേണ്ട വിധം
വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് വേണ്ടി ആദ്യം തന്നെ ഒരു മാറ്റില്‍ കമിഴ്ന്ന് കിടക്കേണ്ടതാണ്. പിന്നീട് കൈപ്പത്തിയിലും കൈമുട്ടിലും ശരീരഭാരം താങ്ങി നിര്‍ത്തുന്നത് വഴി പതുക്കെ തറയില്‍ നിന്ന് ശരീരം പൊക്കുക. പിന്നീട് കാല്‍മുട്ടുകള്‍ തറയില്‍ തട്ടുന്നില്ലെന്ന് ഉറപ്പ് വരുത്തി നിവര്‍ത്തി വെക്കുക. നിങ്ങളുടെ ശരീരഭാരം മുഴുവന്‍ കാലുകളിലും കൈകളിലും താങ്ങി നിര്‍ത്തേണ്ടതാണ്. അത് മാത്രമല്ല വയര്‍ ഉള്ളിലേക്ക് വലിച്ച് പിടിക്കേണ്ടതാണ്. എപ്പോഴും അരക്കെട്ടും ഇടുപ്പും തോളും ഒരേ ലൈനില്‍ വന്ന് നിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട കാര്യം
പ്ലാങ്ക് ചെയ്യുമ്പോള്‍ കാല് മുട്ടുകളും അരക്കെട്ടും തറയില്‍ തട്ടുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അത് മാത്രമല്ല പത്ത് സെക്കന്റ് എങ്കിലും പ്ലാങ്ക് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് പതിയെ പതിയെ മുപ്പത് സെക്കന്റ് എങ്കിലും ചെയ്യുന്നതിന് ശ്രദ്ധിക്കണം. പോകപ്പോകെ ഒരു മിനിറ്റ് വരെയെങ്കിലും പ്ലാങ്ക് പോസിലേക്ക് ശരീരം നിര്‍ത്തണം. ഇത് നിങ്ങളുടെ വയറിലെ പേശികള്‍ക്ക് കരുത്ത് നല്‍കുകയും അതുകൂടാതെ കുടവയറിനെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. ഇത് കൂടാതെ പ്ലാങ്ക് ചെയ്യുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന മറ്റ് ചില ഗുണങ്ങള്‍ നോക്കാം.

ശരീരത്തിന്റെ പോസ്റ്റര്‍ മെച്ചപ്പെടുന്നു
ശരീരത്തിന്റെ പോസ്റ്റര്‍ മെച്ചപ്പെടുത്തുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ഇത് പുറം പേശികളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. കൂടാതെ നട്ടെല്ലകളുടെ ആരോഗ്യത്തിനും അവയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. നിങ്ങളുടെ നടുവേദനക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ നടുവേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കും.
ശരീരത്തിന് വഴക്കം
ശരീരത്തിന് വഴക്കം നല്‍കുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും പ്ലാങ്ക് ചെയ്യുന്നത്. ഇത് കൂടാതെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും അത് വഴി കലോറി കത്തിക്കുന്നതിനും സഹായിക്കും. കൂടാതെ പാദങ്ങളിലേയും കൈയ്യിലേയും എല്ലാം പേശികള്‍ക്ക് കരുത്തും അത് വഴിനല്ല സ്ട്രെച്ചം നല്‍കുന്നതിനും സഹായിക്കുന്നു. കൂടാതെ മാനസികാരോഗ്യത്തിനും സഹായിക്കുന്നതാണ് പ്ലാങ്ക് ചെയ്യുന്നത്. മാനസികാരോഗ്യത്തിനും ഓര്‍മ്മശക്തിക്കും എല്ലാം സഹായിക്കുന്നു സ്ഥിരമായി പ്ലാങ്ക് ചെയ്യുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
