സമ്മര്‍ദ്ദം കരുതും പോലെ നിസ്സാരമല്ല; ശരീരത്തിന്റെ ഓരോ ഭാഗത്തേയും തകരാറിലാക്കും

സമ്മര്‍ദ്ദം എന്നത് ശാരീരിക മാനസിക ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിക്കുന്ന ഒരു അവസ്ഥയാണ്. എന്നാല്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗത്തേയും എപ്രകാരമാണ് ബാധിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. മാനസിക സമ്മര്‍ദ്ദം അല്ലെങ്കില്‍ ശാരീരിക സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകുമ്പോഴെല്ലാം തന്നെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളേയും അത് ബാധിക്കുന്നു. സമ്മര്‍ദ്ദ ഹോര്‍മോണ്‍ കൂടുന്നതിന്റെ ഫലമായി അത് ശ്വാസോച്ഛ്വാസം വേഗത്തിലാക്കുകയും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ സമ്മര്‍ദ്ദം ശരീരത്തേയും മനസ്സിനേയും എപ്രകാരമാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ദിവസവും സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥകള്‍ നമുക്ക് ചുറ്റും തന്നെ ഉണ്ടാവാം. എന്നാല്‍ അതെങ്ങനെ ശരീരത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാം.

Stress Impacts Your Body

ഹൃദയവും ശ്വാസകോശവും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതാണ് സമ്മര്‍ദ്ദം. പലപ്പോഴും ഉയര്‍ന്ന സമ്മര്‍ദ്ദം നിങ്ങളുടെ ശ്വസന, ഹൃദയ ആരോഗ്യത്തെ വളരെ വലിയ രീതിയില്‍ തന്നെ ബാധിക്കുന്നു. പലപ്പോഴും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ ശരീരത്തിലേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിന് വേണ്ടി വേഗത്തില്‍ ശ്വസിക്കുന്നു. അത് പലപ്പോഴും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ശരീരത്തിനുണ്ടാക്കുന്നു. ആസ്ത്മ പോലുള്ള ശ്വസന പ്രശ്‌നങ്ങളുള്ളവരെങ്കില്‍ പലപ്പോഴും ഇത് കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. നിങ്ങളുടെ ഹൃദയവും രക്തം വേഗത്തില്‍ പമ്പ് ചെയ്യാന്‍ ആരംഭിക്കും. മാത്രമല്ല ഇത് പലപ്പോഴും നിങ്ങളുടെ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും പേശികളിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കുകയും ചെയ്യുന്നു. ഇത് വഴി രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും

വയറും ദഹനാരോഗ്യവും
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ എപ്പോഴും നേരിടുന്ന ഒന്നാണ് വയറ്. പലപ്പോഴും ശരീരഭാരം കുറക്കുന്നതിന് വേണ്ടി പലരും ധാരാളം കലോറികള്‍ കഴിക്കുന്നതും അമിതവണ്ണവും കുടവയറും കൂടുന്നതും കുറയുന്നതും എല്ലാം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പലപ്പോഴും ഈ സമയം വളരെയധികം കോര്‍ട്ടിസോളുകള്‍ പുറത്ത് വിടുന്നു. സ്‌ട്രെസ് ഹോര്‍മോണ്‍, വളരെ വേഗത്തിലാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. വയറിളക്കം, വയറുവേദന എന്നിവയുടെ ലക്ഷണങ്ങളോടൊപ്പം ദഹനപ്രശ്‌നങ്ങള്‍ കൂടുതലായി മാറുന്നു. പലപ്പോഴും വിട്ടുമാറാത്ത സമ്മര്‍ദ്ദം നിങ്ങളില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള രോഗാവസ്ഥകള്‍ ഇതിന്റെ ഫലമായി ഉണ്ടാവുന്നു.

പല്ലുകള്‍
സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് പലപ്പോഴും പല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കും. കാരണം ചിലരില്‍ ഇത് പല്ല് കടിക്കുന്നതിനും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നു. ഇത് സാധാരണയായി ഉറങ്ങുമ്പോഴാണ് സംഭവിക്കുന്നത്. പലപ്പോഴും മുഖത്തെ വീക്കത്തിലേക്ക് നയിക്കുന്ന താടിയെല്ലിന്റെ വേദനക്കോ കാരണമാകാം. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പലപ്പോഴും പല്ലുകള്‍ കടിക്കുകയും പല്ല് പൊടിഞ്ഞ് പോവുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ലൈംഗികതയും പ്രത്യുത്പാദന വ്യവസ്ഥയും
സമ്മര്‍ദ്ദം നിങ്ങളുടെ മനസ്സിന് ക്ഷീണം മാത്രമല്ല, നിങ്ങളുടെ ലൈംഗികാരോഗ്യത്തേയും പ്രത്യുത്പാദന ആരോഗ്യത്തേയും വളരെ മോശമായി ബാധിക്കുന്നു. ഇതിന്റെ ഫലമായി പുരുഷമാര്‍ക്ക് ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറയ്ക്കാന്‍ ഇടയാക്കും, ഇത് ബീജ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും ഉദ്ധാരണക്കുറവ് അല്ലെങ്കില്‍ ബലഹീനത പോലുള്ള അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദം പലപ്പോഴും പ്രോസ്റ്റേറ്റിലും വൃഷണങ്ങളിലും അണുബാധയ്ക്കുള്ള സാധ്യത വരെ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ആര്‍ത്തവ ചക്രത്തില്‍ പ്രശ്‌നങ്ങള്‍
ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാക്കുന്നു പലപ്പോഴും സമ്മര്‍ദ്ദം. സ്ത്രീകൡ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഉണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കും. കൂടാതെ പേശികള്‍ക്ക് വേദനയും അസ്വസ്ഥതയും വര്‍ദ്ധിക്കുന്നു. കഴുത്തിലെ സെര്‍വ്വിക്കല്‍ പേശികളില്‍ പിരിമുറുക്കം വര്‍ദ്ധിക്കുകയും അത് നിരന്തരമായ തലവേദന പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നു.

പരിഹാരം ഇതെല്ലാം
നിരന്തരമായി നിങ്ങളെ ബാധിക്കുന്ന സമ്മര്‍ദ്ദത്തെ കുറക്കുന്നതിന് വേണ്ടി എന്തൊക്കെ വഴികളാണ് ഉള്ളത് എന്ന് നോക്കാം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുക. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക. കഴിവതും വിശ്രമവേളകളില്‍ വിശ്രമിക്കുക. കൂടാതെ ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും ഉപയോഗം പരമാവധി കുറയ്ക്കുക. യോഗ, മസാജ്, ധ്യാനം എന്നിവ സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കണം. കഫീന്‍ കഴിക്കുന്നത് കുറക്കാം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, August 25, 2024, 11:33 [IST]
X
Desktop Bottom Promotion