Latest Updates
-
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും!
ദിനവും കഴിക്കണം കശുവണ്ടിപ്പരിപ്പ്: തടി കുറയ്ക്കാനും രോഗപ്രതിരോധത്തിനും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കശുവണ്ടിപ്പരിപ്പ് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴംു രോഗപ്രതിരോധം ഉള്‍പ്പടെയുള്ള ഗുണങ്ങളാണ് കശുവണ്ടിപ്പരിപ്പ് നല്‍കുന്നത്. ഇത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും എന്നത് മാത്രമല്ല അമിതവണ്ണം പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. പലപ്പോഴും കഴിക്കുന്ന കശുവണ്ടിയുടെ എണ്ണം മാത്രം പലരേയും അത്ഭുതപ്പെടുത്തുന്നു. എത്ര കഴിക്കണം എന്തൊക്കെ ശ്രദ്ധിക്കണം എന്നത് നിസ്സാരമല്ല.
പ്രത്യേകിച്ച് തണുപ്പ് കാലത്ത് ശരീരത്തിന് ഊര്‍ജ്ജവും പ്രതിരോധ ശേഷിയും നല്‍കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് കശുവണ്ടി. എന്നാല്‍ ഇത് എത്രത്തോളം സഹായിക്കുന്നു എന്നത് നിസ്സാരമല്ല. പലപ്പോഴും ഏറെ സ്വാദുള്ള ലഘുഭക്ഷണങ്ങളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നതും. ചിലര്‍ ഇതില്‍ ഉപ്പോ എരിവോ മിക്സ് ചെയ്ത് കഴിക്കുന്നു. എന്നാല്‍ എത്ര എണ്ണം എന്നത് അവിടേയും ശ്രദ്ധിക്കേണ്ട കാര്യമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈലേഖനം വായിക്കാം.

കൂടുതല്‍ കഴിക്കുന്നു
പലപ്പോഴും കശുവണ്ടിക്ക് സ്വാദ് കൂടുതലായതിനാല്‍ പലപ്പോഴും പലരും ഇത് കൂടുതല്‍ കഴിക്കുന്നു. എന്നാല്‍ അമിതമായാല്‍ ആരോഗ്യത്തിന് ഗുണമെന്ന പോലെ തന്നെ ധാരാളം ദോഷഫലങ്ങളും നല്കുന്നു. പലപ്പോഴും ഇത് കഴിക്കുന്നതിലെ എണ്ണക്കൂടുതല്‍ ആരോഗ്യത്തെ അല്പം മോശമായി ബാധിക്കാം. എന്നാല്‍ കൃത്യമായ രീതിയില്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും മുതിര്‍ന്നവര്‍ക്ക് ദിനവും 3-4 കശുവണ്ടി ദിനവും കഴിക്കാം. കുട്ടികള്‍ക്ക് രണ്ടെണ്ണം വരെയാണ് കഴിക്കാന്‍ ആവുന്നത്. എന്നാല്‍ കൂടുതല്‍ കശുവണ്ടി ഇഷ്ടപ്പെടുന്നവര്‍ക്ക് 4-5 എണ്ണം വരെ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ വിശപ്പിനെയും നിയന്ത്രിക്കുന്നു.
കുട്ടികള്‍ക്ക് നല്കുമ്പോള്
ആരോഗ്യത്തിന് വേണ്ടി കശുവണ്ടി നല്കുമ്പോള് അത് പച്ചക്ക് കഴിക്കാമെങ്കിലും ഇതിനോടൊപ്പം അല്പം തേനും ചേര്‍ത്ത് നല്‍കുന്നത് കുടലിന്റെ ആരോഗ്യത്തിനും മികച്ച ദഹനത്തിനും നല്ലതാണ്. ഇത് കുട്ടികളില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും ആന്റി ഓക്സിഡന്റുകളും കശുവണ്ടിയില്‍ ധാരാളമുണ്ട്.
രോഗപ്രതിരോധത്തിന് അത്യുത്തമം
രോഗപ്രതിരോധത്തിന് ഏറ്റവും ഉത്തമമാണ് കശുവണ്ടി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അത് വഴി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. അത് മാത്രമല്ല മിതമായി കഴിക്കുന്നത് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ എണ്ണം അധികമായാല്‍ അത് കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ചര്‍മ്മത്തിനും ദഹന പ്രക്രിയ എളുപ്പമാക്കുന്നതിനും സഹായിക്കുന്നു കശുവണ്ടി.

എല്ലുകള്‍ക്കും പല്ലുകള്‍ക്കും
എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കശുവണ്ടി വളരെയധികം സഹായിക്കുന്നു. ഇതിലുള്ള കാല്‍സ്യം, മഗ്നീഷ്യം എന്നിവയാണ് കശുവണ്ടിയെ മികച്ചതാക്കുന്നത്. അത് മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ചതാണ് കശുവണ്ടി എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് കൂടാതെ ധാരാളം പ്രോട്ടീന്‍ ഇതില്‍ ഉണ്ട്. അതോടൊപ്പം തന്നെ ആരോഗ്യകരമായ കൊഴുപ്പുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യും.
പാര്‍ശ്വഫലങ്ങള്‍
എന്നാല്‍ കശുവണ്ടി അധികമായി കഴിക്കുന്നതും അല്പം ശ്രദ്ധിച്ച് വേണം. പലപ്പോഴും ഉയര്‍ന്ന കലോറി ഉള്ളതിനാല്‍ ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കും. എന്നാല്‍ അമിതമായി കഴിക്കുമ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. കൂടാതെ കൂടുതല്‍ കഴിക്കുന്നതിന്റെ ഫലമായി പലപ്പോഴും ദഹന പ്രശ്നങ്ങളും വയറിളക്കവും വയറ് വീര്‍ക്കല്‍, വയറ് വേദന പോലുള്ള പ്രശ്നങ്ങളും ഉണ്ടാവാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അതുപോലെ തന്നെ ആദ്യമായി കഴിക്കുന്നവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications