Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
അമിതവണ്ണത്തെ കുറക്കാന്‍ വെള്ളം തന്നെ ധാരാളം :സ്ഥിരമാക്കണം ഇപ്രകാരം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ നേരിടുന്ന ഒന്നാണ് അമിതവണ്ണം. പല വിധത്തിലുള്ള രോഗാവസ്ഥകളും ഇതിന് പിന്നിലുണ്ടാവുന്നു. ജലാംശം നിലനിര്‍ത്തുന്നതിന്റെ ആവശ്യകത വളരെയധികം കൂടുതലാണ് നമ്മുടെ ശരീരത്തില്‍. എന്നാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് വഴി പലപ്പോഴും അത് ആരോഗ്യത്തെ വളരെ പ്രശ്നത്തിലാക്കുന്നു. ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്തുന്നതിനും സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യാനും ദഹനത്തെ സഹായിക്കാനും എല്ലാം വെള്ളം അനിവാര്യമാണ്.
കൂടാതെ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അതോടൊപ്പം തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും വേണ്ടി വെള്ളം അനിവാര്യമാണ്. ശരീരത്തിലെ അവയവങ്ങള്‍ എല്ലാം തന്നെ ശരിയായി പ്രവര്‍ത്തിക്കുന്നതിനും വളരെയധികം സഹായിക്കുന്നു ശരീരത്തിലെ ജലാംശം. അമിതവണ്ണത്തെ കുറക്കുന്നതിനും മികച്ചതാണ് വെള്ളം. എപ്രകാരം എന്ന് നമുക്ക് നോക്കാം.

ജലാംശം ശരീരഭാരം കുറക്കുന്നതെങ്ങനെ?
ശരീരഭാരം കുറക്കുന്നതിന് വേണ്ടി എപ്രകാരം വെള്ളം സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. അതിനായി ഭക്ഷണത്തിന് മുന്‍പായി അല്പം വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. വിശപ്പ് നിയന്ത്രിക്കുന്നതിന് വേണ്ടി ഇത് നല്ലതാണ്. ഇത് വഴി ശരീരത്തിലെ കലോറി ഉപഭോഗം കുറയുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിലെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും കലോറി കൂടുതല്‍ കത്തിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
എത്ര ഗ്ലാസ്സ് വെള്ളം കുടിക്കണം
ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുന്നതിന് വേണ്ടി സ്ഥിരമായി ദിനവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കണം. പതിവായി കുടിക്കാന്‍ ഓര്‍മ്മിക്കുന്ന തരത്തില്‍ വെള്ളക്കുപ്പി കരുതുന്നതിന് ശ്രദ്ധിക്കുക. പഴങ്ങളും പച്ചക്കറികളും പോലുള്ള ജലസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുന്നതിന് വേണ്ടി എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ഇവയെല്ലാം എന്നതാണ് സത്യം.
ശരീരത്തില്‍ കാണുന്ന ലക്ഷണങ്ങള്‍
ശരീരത്തില്‍ നിര്‍ജ്ജലീകരണം പോലുള്ള ലക്ഷണങ്ങള്‍ കാണുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വരണ്ട വായ, മൂത്രത്തിന്റെ ഇരുണ്ട നിറം, തലകറക്കം എന്നിവയാണ് നിര്‍ജ്ജലീകരണത്തിന്റെ സാധാരണ ലക്ഷണങ്ങള്‍ എന്ന് പറയുന്നത്. ഇവ കണ്ടാല്‍ തന്നെ ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ വെള്ളം കുടിച്ചാലും മാറിയില്ലെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിലേക്ക് എത്തുന്നു.
വെള്ളം കുടിക്കുന്നത് നിസ്സാരമല്ല
ശരിയായ ജലാംശം നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി വെള്ളം കുടിക്കാവുന്നതാണ്. അത് മാത്രമല്ല ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിലും വെള്ളത്തിന്റെ പങ്ക് നിസ്സാരമല്ല. ഇത് ശരീരത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ഫിറ്റ്നസിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അല്ലാത്ത പക്ഷം അമിതവണ്ണവും കൊളസ്ട്രോളും നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
