Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
തുടക്കത്തില്‍ 68 കിലോ; വെറും മൂന്ന് മാസം കൊണ്ട് ആലിയ ഭട്ട് 16 കിലോ കുറച്ചത് ഇങ്ങനെ
സിനിമാ ജീവിതം ആരംഭിക്കുന്നതിന് മുന്‍പ് അമിതമായിട്ടുള്ള ശരീരഭാരം മൂലം ബുദ്ധിമുട്ടിയ ഒരു താരമായിരുന്നു ആലിയ ഭട്ട്. പല സംവിധായകരും തന്റെ അമിത വണ്ണത്തിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിച്ച് തുടങ്ങിയപ്പോഴാണ് ആലിയ ഭട്ട് തന്റെ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിക്കുന്നത്. തുടക്കത്തില്‍ താരത്തിന് 68 കിലോ ആയിരുന്നു ഭാരം. മൂന്ന് മാസം കൊണ്ടാണ് 16 കിലോ കുറച്ചെടുത്തത്.

ശരീരഭാരം കുറയ്ക്കുന്നതിനായി ആലിയ ഭട്ട് പിന്തുടര്‍ന്ന വ്യായാമവും ഡയറ്റ് രീതികളും എന്തെല്ലാമെന്ന് നോക്കാം.
ഓര്‍ഗാനിക്
ഡയറ്റില്‍ പൊതുവില്‍ ഓര്‍ഗാനിക് പ്രോഡക്ട്‌സ് മാത്രം ഉപയോഗിക്കുന്ന താരമാണ് ആലിയ ഭട്ട്. പരമാവധി താന്‍ കഴിക്കുന്ന ഓരോ ആഹാരവും ശരീരത്തിന് ഗുണം നല്‍കുന്ന, നല്ല ഹെല്‍ത്തി ആഹാരങ്ങള്‍ തിരഞ്ഞെടുക്കാന്‍ താരം എല്ലായ്‌പ്പോഴും ശ്രദ്ധിക്കും. ഹെല്‍ത്തി ഫുഡ് എന്ന് കരുതുമ്പോള്‍ മധുരം തീരെ ഉപേക്ഷിച്ചുള്ള ഡയറ്റാണെന്ന് വിചാരിക്കണ്ട. നല്ല കേക്കും പാസ്ട്രീസും കഴിക്കാന്‍ ഇഷ്ടമുള്ള വ്യക്തി കൂടിയാണ് ആലിയ. നല്ല ഡയറ്റിനിടയിലും ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട ആഹാരങ്ങള്‍ മിതമായ രീതിയില്‍ ആസ്വദിച്ച് കാഴിക്കാന്‍ താരം മറക്കാറില്ല.
ഡയറ്റ് പ്ലാന്‍
സാധാരണ നമ്മള്‍ മൂന്ന് നേരം മാത്രമാണ് ആഹാരം കഴിക്കുന്നതെങ്കില്‍ താരം, 6, അല്ലെങ്കില്‍ 8 നേരമായാണ് ആഹാരം കഴിക്കുക. ഓരോ നേരം കഴിക്കുന്ന ആഹാരങ്ങള്‍ക്കും, അതിന്റെ അളവിലും വ്യത്യാസവും അതുപോലെ തന്നെ പ്രത്യേകതകളും ഉണ്ട്.
പ്രഭാത ഭക്ഷണം
രാവിലെ എഴുന്നേറ്റ ഉടനെ ഒരു കപ്പ് ഹെര്‍ബല്‍ ടീ അല്ലെങ്കില്‍ മധുരം ചേര്‍ക്കാത്ത കാപ്പി കുടിക്കും. അതിനുശേഷം ഒരു ബൗള്‍ നിറയെ പച്ചക്കറികള്‍ ചേര്‍ത്ത പോഹ (അവല്‍ ചേര്‍ത്ത ഒരു നോര്‍ത്ത് ഇന്ത്യന്‍ വിഭവമാണിത്), അതുപോലെ എഗ്ഗ് വൈറ്റ് സാന്‍ഡ്വിച്ച് എന്നിവ കഴിക്കും.
11 മണിക്ക്
ഏകദേശം ഒരു 11 മണിയാകുമ്പോള്‍ ഒരു ബൗള്‍ നിറയെ പഴങ്ങള്‍ കഴിക്കും. മിക്കതും പപ്പായ ആയിരിക്കും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക. പഴങ്ങള്‍ അല്ലെങ്കില്‍, ഒരു ഇഡ്ഡലി സാമ്പാറും ചേര്‍ത്ത് കഴിക്കും.
ഉച്ചയ്ക്ക്
ഉച്ചയ്ക്ക് നെയ്യ് ചേര്‍ക്കാത്ത ഒരു റൊട്ടിയും, ഇതിന്റെ കൂടെ ധാരാളം പച്ചക്കറികള്‍, ഒരു കപ്പ് പരിപ്പുകറി, അതുപോലെ, തൈര്, അല്ലെങ്കില്‍ ക്വിനോവയില്‍ പച്ചക്കറികളും ചിക്കനും ചേര്‍ത്ത് കഴിക്കും.
വൈകീട്ട്
വൈകുന്നേരങ്ങളില്‍ മധുരം ചേര്‍ക്കാത്ത ചായ, അല്ലെങ്കില്‍ കാപ്പി കുടിക്കും. ഒപ്പം ഒരു ഇഡ്ഡലിയും സാമ്പാറും കഴിക്കും.
രാത്രി
രാത്രിയില്‍ നെയ്യ് ചേര്‍ക്കാത്ത റൊട്ടിയും, ഇതിന്റെ കൂടെ പച്ചക്കറികള്‍, തൈര്, അതുമല്ലെങ്കില്‍ ഗ്രീല്‍ ചെയ്ത ചിക്കന്‍ ബ്രെസ്റ്റ് എന്നിവയാണ് കഴിക്കുക.

വ്യായാമം
- ഡയറ്റ് മാത്രമല്ല, ഡയറ്റിന്റെ കൂടെ നല്ല വ്യായാമവും ചെയ്യുന്ന വ്യക്തിയാണ് ആലിയ ഭട്ട്. യോഗയും മെഷീന്‍ വര്‍ക്കൗട്ടും ഇടവിട്ടാണ് താരം ചെയ്യാറുള്ളത്.
- വാം അപ്പ് ചെയ്തുകൊണ്ട് വ്യായാമം ആരംഭിക്കും. 10 മിനിറ്റ് ട്രെഡ്മില്‍ ഉപയോഗിക്കും. അതിനുശേഷം പുഷ് അപ്പ് ചെയ്യും. മൂന്ന് സെറ്റ് ലാറ്റ് പുള്‍ ഡൗണ്‍, മൂന്ന് സെറ്റ് ട്രൈസെപ്‌സ് പുഷ് ഡൗണ്‍, 3 സെറ്റ് ഡംബല്‍ റെയ്‌സ്, മൂന്ന് സെറ്റ് ബൈസെപ് കേള്‍സ് എന്നിവയാണ് ആദ്യ ദിവസം ചെയ്യുന്നത്.
- രണ്ടാം ദിവസം വാം അപ്പ് ചെയ്തതിനുശേഷം യോഗയാണ് ചെയ്യുക. മൂന്നാം ദിവസം മൂന്ന് സെറ്റ് ഏബി ക്രഞ്ചസ്സ്, ബൈസിക്കിള്‍ ക്രഞ്ചസ്സ് മൂന്ന് സെറ്റ്, റിവേഴ്‌സ് ക്രഞ്ചസ്സ് മൂന്ന് സെറ്റ്, ബാക്ക് എക്‌സ്റ്റന്‍ഷന്‍ മൂന്ന് സെറ്റ് എന്നിങ്ങനെ ചെയ്യും.
- നാലാം ദിവസം വ്യായാമം ചെയ്യാതെ റെസ്റ്റ് എടുക്കും.
- അഞ്ചാം ദിവസം 5 മിനിറ്റ് വാം അപ്പ് ചെയ്യും. 10 മിനിറ്റ് ട്രെഡ്മില്‍ ഉപയോഗിക്കും. മൂന്ന് സെറ്റ് സ്‌ക്വാട്‌സ്, മൂന്ന് സെറ്റ് ഫോര്‍വാര്‍ഡ് ലഞ്ചസ്സ് ചെയ്യും. മൂന്ന് സെറ്റ് ബാക്ക്വാര്‍ഡ് ലഞ്ചസ്സ് ചെയ്യും. മൂന്ന് സെറ്റ് വെയ്റ്റഡ് ലഞ്ചസ്സും ചെയ്യും.
- ആറാം ദിവസം വാം അപ്പ് ചെയ്തതിനുശേഷം യോഗയാണ് ചെയ്യുക.
- ഏഴാം ദിവസം താരം വ്യായാമം ചെയ്യാതെ വിശ്രമിക്കും.
- ഈ ശീലങ്ങള്‍ ഇന്നും പിന്തുടരുന്നതിനാലാണ് പ്രസവശേഷവും താരം ഇന്നും ശരീരഭാരം നിയന്ത്രിച്ച് സുന്ദരിയായിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications