Latest Updates
-
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ഹോര്‍മോണ്‍ തകരാറുകള്‍ക്ക് കാരണക്കാരാവുന്ന ശീലങ്ങള്‍
ഹോര്‍മോണ്‍ എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. പലപ്പോഴുംു പല തരത്തിലുള്ള ഹോര്‍മോണുകള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ട് എന്ന് നമുക്കറിയാം. എന്നാല്‍ ഇവ പലപ്പോഴും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനേയും, ഉറക്കത്തേയും നമ്മുടെ മാനസികാരോഗ്യത്തേയും എല്ലാം ബാധിക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? സത്യത്തില്‍ ആരോഗ്യത്തെ വളരെയധികം വെല്ലുവിളികളിലേക്ക് എത്തിക്കുന്ന അവസ്ഥകള്‍ ഹോര്മോണ്ഡ മാറ്റങ്ങളിലൂടെ ഉണ്ടാവുന്നു.
നമ്മുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ ചെയ്യുന്നതിന് എല്ലാം ഹോര്‍മോണ്‍ അത്യാവശ്യമാണ്. ഹോര്‍മോണിന്റെ അളവിനെ പക്ഷേ താളം തെറ്റിക്കുന്ന ചില ശീലങ്ങളും ഉണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പലരും നിസ്സാരമായി കണക്കാക്കുമ്പോള്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ എന്തൊക്കെയാണ് ഇത്തരത്തില്‍ ഒഴിവാക്കേണ്ട ശീലങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ശരീരത്തിലെ ഓരോ മാറ്റങ്ങളും ഹോര്‍മോണ്‍ അടിസ്ഥാനമാക്കിയാണ് സംഭവിക്കുന്നത്. എന്നാല്‍ അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്പോള്‍ അത് ശാരീരികമായും മാനസികമായും നമ്മളെ ബാധിക്കുന്നു. എന്നാല്‍ ഇത്തരം മാറ്റങ്ങളെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണ് കാര്യങ്ങള്‍ ഗുരുതരമാക്കുന്നത്. ഈ അവസ്ഥയില്‍ നാം ചെയ്യുന്ന ചില ദൈനംദിന കാര്യങ്ങള്‍ പോലും വളരെയധികം വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇവയെല്ലാം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കണം.
കഫീന്‍
കഫീന്‍ ചേര്‍ന്ന പാനീയങ്ങള്‍ കഴിക്കുന്നവരാണ് പലരും. എന്നാല്‍ ഇത് നിങ്ങളുടെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് കാരണമാകുന്നു എന്നതാണ് സത്യം. കാരണം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉത്പാദനത്തിന് ഇത് പലപ്പോഴും കാരണമാകുന്നു. അുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. .ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നു. കോര്‍ട്ടിസോള്‍ നിയന്ത്രണമില്ലാതെ വര്‍ദ്ധിക്കുന്നത് പലപ്പോഴും ശരീരത്തെ ബാധിക്കുന്നു.
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കൃത്യമായ ഉറക്കം ശാരീരിക മാനസികാരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം വര്‍ദ്ദിപ്പിക്കുന്നതിന് വേണ്ടി നല്ല ഉറക്കം അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥയില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാവുന്നു. ഇത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ഭക്ഷണം കഴിക്കാതിരിക്കുന്നത്
പലരുടേയും ശീലങ്ങളില്‍ പ്രധാനപ്പെട്ടതാണ് പലപ്പോഴും കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത്. ഇതതിന്റെ ഫലമായും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാവുന്നു. പലരും കാപ്പിയിലും ബിസ്ക്കറ്റിലും മാത്രം ഭക്ഷണം ഒതുക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകകള് അല്പം ഗുരുതരമായ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നു. ഇത് ആരോഗ്യത്തിന്റെ മൊത്തത്തിലുള്ള പ്രശ്നത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

വര്‍ക്കൗട്ട് കൂടുന്നത്
വര്‍ക്കൗട്ട് വര്‍ദ്ധിക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ആരോഗ്യമെന്ന് കരുതി പലപ്പോഴും വര്‍ക്കൗട്ടിന് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നവരാണോ നിങ്ങള്‍ എന്നാല്‍ അത് നിങ്ങളില്‍ അസ്വസ്ഥതയും ഹോര്‍മോണ്‍ ഇംബാലന്‍സും ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വര്‍ക്കൗട്ടുകള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ ഒരിക്കലും നിസ്സാരമാക്കരുത്.
എന്‍ഡോക്രൈന്‍ സംവിധാനത്തിന് പ്രശ്നം
നിങ്ങളുടെ എന്‍ഡോക്രൈന്‍ സംവിധാനത്തിന് പ്രശ്നമുണ്ടാക്കുന്ന തരത്തിലുള്ള രാസവസ്തുക്കള്‍ അടങ്ങിയ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കരുത്. പ്ലാസ്റ്റിക് കുപ്പികള്‍, അലുമിനിയം കാനുകള്‍, ചില സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവയെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇതെല്ലാം നിങ്ങളില്‍ എന്‍ഡോക്രൈന്‍ സംവിധാനത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത് ഹോര്‍മോണ്‍ സംവിധാനത്തെ തകരാറിലാക്കുന്നു. ഇത് ശരീരത്തിലെ പ്രവര്‍ത്തനത്തെ പൂര്‍ണമായും തകരാറിലാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications