Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
തേന്‍ ചേര്‍ത്ത വെള്ളമോ നാരങ്ങ വെള്ളമോ? വെറും വയറ്റില്‍ തടി കുറയ്ക്കാന്‍ ഏതാണ് നല്ലത്?
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് അമിതവണ്ണം. എന്നാല്‍ ഇതിനെ കുറയ്ക്കാന്‍ എന്താണ് ചെയ്യേണ്ടത്, എന്തൊക്കെയാണ് പ്രധാനപ്പെട്ട പരിഹാരം, എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കം. പലപ്പോഴും രാവിലെയുള്ള ചില പാനീയങ്ങള്‍ തടി കുറയ്ക്കും എന്ന് നമ്മള് കേട്ടിട്ടുണ്ടാവും. എന്നാല്‍ അതിന് ഏതൊക്കെയാണ് കഴിക്കേണ്ട പാനീയം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. പലപ്പോഴും ഇത് പലരുടേയും ശീലങ്ങളില്‍ പ്രധാനപ്പെട്ടതായി മാറിയിട്ടുണ്ട്. അമിതവണ്ണത്തെ കുറയ്ക്കാന്‍ പലരും വെറും വയറ്റില്‍ നാരങ്ങ വെള്ളവും തേന്‍ ചേര്‍ത്ത വെള്ളവും എല്ലാം കുടിക്കുന്നു. ആരോഗ്യത്തിന് ഇതില്‍ ഏതാണ് കൂടുതല്‍ ഫലം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.
തേന്‍ ചേര്‍ത്ത വെള്ളമാണെങ്കിലും നാരങ്ങ വെള്ളമാണെങ്കിലും ആരോഗ്യം നല്‍കുന്നതാണ്. എന്നാല്‍ ഇതില്‍ ഏതാണ് ദിനചര്യയില്‍ നിങ്ങള്‍ കൂടെക്കൂട്ടേണ്ടത് എന്ന് നമുക്ക് നോക്കാം. ഗുണാനുഭവങ്ങളെക്കുറിച്ച് കൂടുതല്‍ നോക്കാം. പലപ്പോഴും ഇത് രണ്ടും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണങ്ങള്‍ നല്‍കുമെങ്കിലും ഇതില്‍ എന്തൊക്കെയാണ് ഗുണാനുഭവങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

തേന്‍ വെള്ളത്തിന്റെ ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന് തേന്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. കാരണം ഇത് നിങ്ങള്‍ക്ക് പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയതിനാല്‍ ഊര്‍ജ്ജം മികച്ച് നില്ക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ ഫ്രീറാഡിക്കലുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കും. അത് മാത്രമല്ല തേനിലുള്ള ആന്റിബാക്ടീരിയല്‍, ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ അണുബാധകള്ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിനും സാധിക്കും. എന്നാല്‍ ശ്രദ്ധിക്കേണ്ടത് പ്രമേഹമുള്ളവരും എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളവരും നിര്‍ബന്ധമായും തേന്‍ ഒഴിവാക്കേണ്ടതാണ്.
നാരങ്ങവെള്ളം
ആരോഗ്യത്തിന്റെ കാര്യത്തില്‍ നാരങ്ങ വെള്ളം നല്കുന്ന ഗുണങ്ങളെ ഒട്ടും തന്നെ നിസ്സാരമാക്കേണ്ടതില്ല. ഇതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് നാരങ്ങ വെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരത്തിന് ഒരു ആല്ക്കലൈലിംഗ് സ്വഭാവമാണ് നല്‍കുന്നത്. അത് മാത്രമല്ല മികച്ച ദഹനത്തിനും പിത്തരസത്തിന്റെ ഉത്പാദനത്തിനും സഹായിക്കുന്നതാണ് നാരങ്ങ വെള്ളം. രാവിലെ വെറും വയറ്റില്‍ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് വഴി ആരോഗ്യം മികച്ചതാവുന്നു. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും നാരങ്ങ വെള്ളം സഹായിക്കും. കൂടാതെ കലോറിയും വളരെ കുറവാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഇതിന് അസിഡിക് സ്വഭാവമുള്ളതിനാല്‍ പല്ലിന്റെ ഇനാമലിനെ തകര്‍ക്കുന്നതിലേക്ക് എത്തുന്നു.

തടി കുറയ്ക്കാന്‍ ഏതാണ് നല്ലത്?
അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ഏതാണ് കഴിക്കേണ്ടത് എന്ന കാര്യം നമുക്ക് നോക്കാം. ഇളം ചൂടുള്ള നാരങ്ങ വെള്ളം എന്തുകൊണ്ടും അമിതവണ്ണത്തെ കുറയ്ക്കുന്നു. അതിന് കാരണം ഇതില്‍ കലോറിയില്ല എന്നതാണ്. അത് മാത്രമല്ല വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കും. എന്നാല്‍ മികച്ച ശാരീരികോര്‍ജ്ജത്തിനും ദഹനാരോഗ്യത്തിനും സഹായിക്കുന്നു തേന്‍ വെള്ളം. എന്നാല്‍ കലോറി കുറവുള്ളതിനാല്‍ വെറും വയറ്റില്‍ നാരങ്ങ വെള്ളമാണ് തടി കുറയ്ക്കാന്‍ ഉത്തമം. എങ്കിലും എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ഇവ രണ്ടും ഒഴിവാക്കേണ്ടതാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു.

തേനും നാരങ്ങ നീരും ചേരുമ്പോള്‍
നാരങ്ങ വെള്ളവും തേന്‍ വെള്ളവും ആരോഗ്യത്തിന് നല്ലതെങ്കിലും ഇത് രണ്ടും ചേരുമ്പോള്‍ ആരോഗ്യം മെച്ചപ്പെടും എന്നതില്‍ സംശയം വേണ്ട. ഇത് രണ്ടും ചെറുചൂടുവെള്ളത്തില്‍ മിക്സ് ചെയ്ത് കുടിക്കുന്നത് വഴി അത് രോഗപ്രതിരോധം മികച്ചതാക്കും. അത് കൂടാതെ ജലദോഷത്തിനും തൊണ്ട വേദനക്കും പരിഹാരം കാണുന്നതിനും സാധിക്കും. എന്ത് തന്നെയായാലും തേന്‍ വെള്ളത്തിനും നാരങ്ങാവെള്ളത്തിനും അതിന്റേതായ ആരോഗ്യഗുണങ്ങളുണ്ട്. നിങ്ങളുടെ ജീവിത ശൈലിയുടെ അടിസ്ഥാനത്തിലാണ് ഇതില്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് മനസ്സിലാക്കേണ്ടത്. എന്ത് തന്നെയായാലും സ്ഥിരമാക്കുന്നതിന് മുന്‍പ് നല്ലൊരു ആരോഗ്യ വിദഗ്ധനോട് സംസാരിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
