Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
എരിവുള്ള ഭക്ഷണം കഴിച്ചാല് വയറെരിച്ചിലുണ്ടോ? ഉടനടി ആശ്വാസത്തിന് ചെയ്യേണ്ടത് ഇത്
ഇന്ത്യന് ഭക്ഷണശീലത്തില് സുഗന്ധവ്യഞ്ജനങ്ങള്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. മിക്കവരും അവരുടെ ഭക്ഷണത്തില് രുചിയും മണവും കൂട്ടാനായി മസാലകള് ചേര്ക്കുന്നു. മസാലക്കായി ചേര്ക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്ക്ക് ധാരാളം ഔഷധഗുണങ്ങളുണ്ട്. എന്നിരുന്നാലും അധികമായി മസാല അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ വയറിന് നല്ലതല്ലെന്നും പറയുന്നു.
എരിവുള്ളതോ മസാല അധികമായതോ ആയ ഭക്ഷണം കഴിച്ചതിന് ശേഷം പലര്ക്കും വയറിന് അസ്വസ്ഥതയും എരിച്ചിലും അനുഭവപ്പെടാറുണ്ട്. ആമാശയത്തിലെ അള്സറിനും അസിഡിറ്റിക്കും സുഗന്ധവ്യഞ്ജനങ്ങള് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. മസാലകള് ചിലപ്പോള് വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നതിനുള്ള ചില കാരണങ്ങള് ഇതാ. അതില് നിന്ന രക്ഷ നേടാനായി എന്തുചെയ്യണമെന്നും ഇവിടെ നിങ്ങള്ക്ക് വായിച്ചറിയാം.

എരിവുള്ള ഭക്ഷണം കഴിച്ചാല്
മുളകില് കാണപ്പെടുന്ന ഒരു സംയുക്തമാണ് കാപ്സൈസിന്. ഇത് കടുത്ത ചൂടിന് കാരണമാകുന്നു. ഇത് ആമാശയ പാളിയെ പ്രകോപിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. പലര്ക്കും എരിവുള്ള ഭക്ഷണം കഴിച്ചാല് വയറ് അസ്വസ്ഥമാകുന്നതിന് കാരണം ഇതാണ്.
അസിഡിറ്റി
എരിവുള്ള ഭക്ഷണം ചില വ്യക്തികളില് ആസിഡ് റിഫ്ലക്സ് അല്ലെങ്കില് ഗ്യാസ്ട്രോ ഈസോഫേഷ്യല് റിഫ്ളക്സ് ഡിസീസ് ലക്ഷണങ്ങളെ ഉണര്ത്തുകയോ വഷളാക്കുകയോ ചെയ്യും. ഇത് നെഞ്ചെരിച്ചിലോ കത്തുന്ന സംവേദനത്തിന് കാരണമാകുന്നു.
ഗ്യാസ്ട്രിക് പ്രശ്നങ്ങള്
പ്രത്യേകിച്ച് അമിതമായ അളവില് മസാല ചേര്ത്ത ഭക്ഷണം കഴിച്ചാല് ആമാശയത്തിന്റെ ആവരണത്തെ അത് നേരിട്ട് പ്രകോപിപ്പിക്കും. ഇത് വയറെരിച്ചിലിന് കാരണമാകുന്നു. ഇതുകാരണം ദഹനക്കേട്, അള്സര്, വയറില് അസ്വസ്ഥത, റിഫ്ളക്സ് ലക്ഷണങ്ങള് എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സുഗന്ധവ്യഞ്ജനങ്ങളിലെ എരിവും ക്യാപ്സൈസിനും ഇതില് ഏറ്റവും കൂടുതല് സ്വാധീനം ചെലുത്തുന്നു.
ഒരാള്ക്ക് നെഞ്ചെരിച്ചിലോ നെഞ്ചില് അസ്വസ്ഥതയോ ഉണ്ടെങ്കില്, അതിനെ റിട്രോസ്റ്റെര്ണല് ബേണ് അല്ലെങ്കില് റിഫ്ളക്സ് രോഗം എന്ന് വിളിക്കുന്നു. തണുത്ത പാല്, ആന്റാസിഡുകള്, ചവച്ച് കഴിക്കാവുന്ന ആന്റാസിഡ് ഗുളികകള് അല്ലെങ്കില് ഡൈജെന് സിറപ്പ് പോലുള്ള ചില പദാര്ത്ഥങ്ങള് കഴിച്ചാല് ഇതില് നിന്ന് ഉടനടി ആശ്വാസം ലഭിക്കും. രോഗലക്ഷണങ്ങളെ ഉടനടി ചെറുക്കാന് ഇവ സഹായകരമാണ്.

വയറെരിച്ചില് തടയാന്
എരിവുള്ള ഭക്ഷണം കഴിച്ചതിന് ശേഷം നിങ്ങള്ക്ക് വയറ്റില് കത്തുന്ന സംവേദനമോ അസ്വസ്ഥതയോ അനുഭവപ്പെടുകയാണെങ്കില്.
* മസാലകള് കഴിക്കുന്നത് ഒഴിവാക്കുക
* ഭക്ഷണത്തിലെ മസാലയുടെ അളവ് കുറയ്ക്കുക
* ഒഴിഞ്ഞ വയറ്റില് എരിവുള്ള ഭക്ഷണം കഴിക്കാതിരിക്കുക
* പാല് അല്ലെങ്കില് തൈര് കുടിക്കുക. പാത്രങ്ങള് വൃത്തിയാക്കുമ്പോള് ഗ്രീസ് കണങ്ങളെ സോപ്പ് അലിയിക്കുന്നതുപോലെയാണ് ഇത് പ്രവര്ത്തിക്കുന്നത്. പാല് അലിഞ്ഞുചേരുകയും റിയാക്ടീവ് ഏരിയയില് നിന്ന് ക്യാപ്സൈസിന് നീക്കം ചെയ്യുകയും ചെയ്യും.
* ഒലിവ് ഓയില്, അല്ലെങ്കില് പീനട്ട് ബട്ടര് കഴിക്കുക. രണ്ട് ഉല്പ്പന്നങ്ങളിലും കൊഴുപ്പും എണ്ണയും കൂടുതലാണ്, ഇത് എരിവ് എളുപ്പത്തില് നീക്കം ചെയ്യാന് സഹായിക്കും.
പെരുംജീരക വെള്ളം
വളരെ നാളായി അസിഡിറ്റി കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെങ്കില് നിങ്ങള്ക്ക് പെരുംജീരകം വെള്ളം കുടിക്കാവുന്നതാണ്. പെരുംജീരകം വെള്ളം കുടിക്കുന്നത് അസിഡിറ്റി പ്രശ്നം കുറയ്ക്കുന്നു. 1 ടീസ്പൂണ് പെരുംജീരകം 1 ഗ്ലാസ് വെള്ളത്തില് ഇട്ട് ഫ്രിഡ്ജില് വയ്ക്കുക. ഏകദേശം 30 മിനിറ്റിനു ശേഷം ഫ്രിഡ്ജില് വച്ച വെള്ളം തണുത്തു കഴിയുമ്പോള് കുടിക്കുക.

പുതിന ഇല
അസിഡിറ്റി, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്ക്ക് പുതിനയിലകള് ഒരു ഔഷധമായി കണക്കാക്കപ്പെടുന്നു. നിങ്ങള്ക്ക് അസിഡിറ്റി പ്രശ്നമുണ്ടെങ്കില് പുതിനയില ചവച്ചരച്ച് കഴിക്കുക.
മോര് കുടിക്കുക
മെച്ചപ്പെട്ട ദഹനം നിലനിര്ത്താന് സഹായിക്കുന്ന ലാക്റ്റിക് ആസിഡ് മോരില് അടങ്ങിയിട്ടുണ്ട്. മോര് കഴിക്കുന്നത് വയറിലെ ചൂട് ശമിപ്പിക്കും. അസിഡിറ്റി അകറ്റാന് മോരില് കുരുമുളകും മല്ലിയിലയും ചേര്ത്ത് കുടിക്കുന്നത് വലിയ ആശ്വാസം നല്കും.
വാഴപ്പഴം കഴിക്കുക
വാഴപ്പഴം കഴിക്കുന്നത് വയറ്റിലെ എരിച്ചിലിന് ആശ്വാസം നല്കുന്നു. നിങ്ങള്ക്ക് വളരെക്കാലം അസിഡിറ്റി ഉണ്ടെങ്കില്, തണുത്ത പാലിനൊപ്പം വാഴപ്പഴം കഴിക്കുക.

പപ്പായ
പപ്പായ ഗ്യാസ്ട്രിക് ആസിഡ് സ്രവണം കുറയ്ക്കുകയും അസിഡിറ്റി ഇല്ലാതാക്കാന് സഹായിക്കുകയും ചെയ്യുന്നു. പപ്പായയില് പപ്പെയ്ന് എന്ന എന്സൈം അടങ്ങിയിട്ടുണ്ട്. ഇത് ദീര്ഘകാലാടിസ്ഥാനത്തില് നിങ്ങളുടെ അസിഡിറ്റി കുറയ്ക്കും.
സെലറി
സെലറി കഴിക്കുന്നതിലൂടെ അസിഡിറ്റി, ഗ്യാസ് പ്രശ്നം എന്നിവ ഇല്ലാതാകുന്നു. ഒരു ആന്റി-ആസിഡ് ഏജന്റ് എന്നതിലുപരി, ഇത് ദഹനത്തിനും മികച്ചതായി കണക്കാക്കപ്പെടുന്നു.
തണുത്ത പാല് കുടിക്കുക
അസിഡിറ്റിയില് നിന്ന് ആശ്വാസം ലഭിക്കാന് ദിവസവും ഒരു ഗ്ലാസ് തണുത്ത പാല് കുടിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് അസിഡിറ്റിയില് നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

