Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഭക്ഷണത്തില്‍ അല്‍പം നിയന്ത്രണമെങ്കില്‍ പ്രമേഹത്തോടൊപ്പം വയറും വണ്ണവും ഒതുക്കാം
അമിതവണ്ണം എന്നത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ പലരും ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയിലാവുന്നത് ഈ ഘട്ടത്തിലാണ്. പ്രമേഹ രോഗികള്‍ ആണെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും ഒരു ശ്രദ്ധ വേണം. ഇത് അമിതവണ്ണത്തിലേക്ക് കൂടി നയിക്കും എന്നുള്ളതാണ് വെല്ലുവിളി ഉയര്‍ത്തുന്നതും. ചില പഴങ്ങള്‍ കഴിക്കുന്നത് പ്രമേഹത്തെ വര്‍ദ്ധിക്കുന്നത് പോലെ തന്നെ അമിതവണ്ണത്തിലേക്കും നയിക്കുന്നു.
ഇത് ആരോഗ്യത്തിന് ദോഷകരമാണ് എന്ന് നമുക്കറിയാം. എന്ന് മാത്രമല്ല പഴങ്ങളില്‍ സ്വാഭാവികമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചില പഴങ്ങളില്‍ ഇത് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പഴങ്ങള്‍ കഴിക്കുമ്പോള്‍ ഏതൊക്കെ പഴങ്ങളാണ് കഴിക്കേണ്ടത്, എന്തൊക്കെയാണ് അറിയേണ്ടത് എന്ന് നമുക്ക് നോ്ക്കാം.

പഞ്ചസാരയുടെ അളവ് കുറയ്‌ക്കേണ്ടത് എന്തുകൊണ്ട്?
അമിതമായി പഞ്ചസാര കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ് എന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് ഇത് ഏതൊക്കെ പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട് എന്ന കാര്യംവും. പലപ്പോഴും അമിതവണ്ണവും പ്രമേഹവും എല്ലാം നിയന്ത്രിക്കുന്നതിന് നിര്‍ബന്ധമായും ഇനി പറയുന്ന പഴങ്ങള്‍ ഒഴിവാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് രക്തസമ്മര്‍ദ്ദം, വീക്കം, ഹൃദ്രോഗ സാധ്യത, രക്തത്തിലെ കൊഴുപ്പ് എന്നിവ വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
ശരീരഭാരം കൂടാന്‍ സാധ്യത
പഞ്ചസാര കൂടുതലായി അടങ്ങിയ പാനീയങ്ങളും ലഘുഭക്ഷണങ്ങളും ശരീരത്തിന് കൂടുതല്‍ കലോറി ഉണ്ടാക്കുന്നു. അത് മാത്രമല്ല ഇത് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിലേക്കും എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇവ പലപ്പോഴും പൊണ്ണത്തടിയിലേക്ക് എത്തിക്കും. അതിന് കാരണമായി പറയുന്നത് ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയ പഞ്ചസാരകള്‍ ധാരാളമായി അടങ്ങിയ പഴങ്ങളാണ്. ഇത് കൂടാതെ ദന്താരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു.
പ്രമേഹത്തിന്റെ വര്‍ദ്ധനവ്
പ്രമേഹത്തിന്റെ വര്‍ദ്ധനവിനും പലപ്പോഴും ഇത്തരം പഴങ്ങള്‍ കാരണമാകുന്നു. ഇത് കൂടുതല്‍ ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ചില പഴങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനാണ് അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടത്. അവ എന്തൊക്കെയെന്ന് നോക്കാം. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ട പഴങ്ങള്‍ ഇവയാണ്.
1. മുന്തിരി
മുന്തിരിയില്‍ വിറ്റാമിന്‍ സി, കെ, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി ഉണ്ടെന്ന് നമുക്കറിയാം. ഇതാകട്ടെ നിങ്ങളുടെ ഇത് ഹൃദയം, ചര്‍മ്മം, രോഗപ്രതിരോധശേഷി എന്നിവയ്ക്ക് നല്ലതാണ്. എന്നാല്‍, 100 ഗ്രാം മുന്തിരിയില്‍ 16.1 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. എന്നാല്‍ പ്രേമേഹ രോഗമുള്ളവര്‍ ഒരിക്കലും ഇത് കൂടുതല്‍ കഴിക്കരുത്.

2. മാങ്ങ
മാങ്ങയില്‍ വിറ്റാമിന്‍ എ, സി, ഇ, ബി6 എന്നിവ അടങ്ങിയിട്ടുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇത് രോഗപ്രതിരോധശേഷി കൂട്ടാനും, ചര്‍മ്മത്തിനും കണ്ണിനും മികച്ച മാറ്റങ്ങള്‍ക്കും നല്ലതാണ്്. 100 ഗ്രാം പഴുത്ത മാങ്ങയില്‍ 14 മുതല്‍ 15 ഗ്രാം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നതാണ് അറിയേണ്ടത്. അതുകൊണ്ട് തന്നെ മാങ്ങ കഴിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം.
3. സപ്പോട്ട
സപ്പോട്ടയില്‍ പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിന്‍ എ, ഫൈബര്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ടെന്നതാണ് സത്യം. അത് മാത്രമല്ല ഇത് നിങ്ങളെ മികച്ച ദഹനത്തിനും സഹായിക്കുന്നു. ഇത് ശരീരത്തിന് നല്ല ഊര്‍ജ്ജവും കരുത്തും നല്‍കുന്നു. കൂടാതെ മികച്ച ദഹനത്തിനും നല്ലതാണ്. എന്നാല്‍ സപ്പോട്ടയില്‍ 13 മുതല്‍ 14 ഗ്രാം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഒരു ചെറിയ സപ്പോട്ട ഒരു ദിവസം കഴിക്കുന്നത് നല്ലതാണെങ്കിലും അമിതമാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
4. ലിച്ചി
ഇതില്‍ വിറ്റാമിന്‍ സി, കോപ്പര്‍, പോളിഫെനോള്‍സ് എന്നിവ അടങ്ങിയിട്ടുണ്ടെന്നതാണ് സത്യം. അത് മാത്രമല്ല ഇത് ചര്‍മ്മത്തിനും രോഗപ്രതിരോധശേഷിക്കും മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. എന്നാല്‍ 100 ഗ്രാം ലിച്ചിയില്‍ 15.2 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍, ഒരു ദിവസം 5-6 ലിച്ചി മാത്രമേ കഴിക്കാവൂ.
5. പഴം
പഴം ആരോഗ്യത്തിന് മികച്ചതാണ്. ഇതില്‍ ധാരാളം പൊട്ടാസ്യം, ബി6, ഫൈബര്‍, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജം നല്‍കാനും ഹൃദയത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. അതുകൊണ്ട് തന്നെ 100 ഗ്രാം പഴുത്ത പഴത്തില്‍ 15.8 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ ഒരു പഴം മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications