Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ചെറുപ്പക്കാര്‍ ഏറ്റവും കൂടുതല്‍ അവഗണിക്കുന്ന ലക്ഷണങ്ങള്‍: കൊളസ്ട്രോള്‍ നിസ്സാരലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയപ്പെടുന്നത് ഹൃദ്രോഗത്തെയാണ്. കാരണം ശരീരത്തില്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ ജീവനെടുക്കുന്നത്. അതിന് കാരണക്കാരാവുന്ന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് കൊളസ്ട്രോള്‍. പലപ്പോഴും ഇതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്തൊക്കെയാണ് തുടക്ക ലക്ഷണങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. ഇന്നത്തെ കാലത്ത് ഉയര്‍ന്ന കൊളസ്ട്രോള്‍ ഒരു സാധാരണ ലക്ഷണമാണ്. പലപ്പോഴും അതിനെ എപ്രകാരം കൈകാര്യം ചെയ്യണം, എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് രോഗാവസ്ഥകള്‍ ഗുരുതരമാക്കുന്നതും. മുതിര്‍ന്നവരിലാണ് ഒരു കാലത്ത് ഈ അവസ്ഥയുണ്ടായിരുന്നതെങ്കില് ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും കൊളസ്ട്രോള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.
അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമത്തിന്റെ അഭാവവും സമ്മര്‍ദ്ദവും അമിതവണ്ണവും എല്ലാം കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി ശരീരം ചില ലക്ഷണങ്ങളെ കാണിക്കുന്നുണ്ട്. പലപ്പോഴും അതിനെ അവഗണിക്കുമ്പോഴാണ് അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തുന്നത്. ഉയര്‍ന്ന കൊളസ്ട്രോളിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ പ്രകടമാവുനന് അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍ ഇതെല്ലാമാണ്.

നെഞ്ചുവേദന നിസ്സാരമല്ല
എല്ലാ നെഞ്ച് വേദനയും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ തുടക്കമല്ല. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന നെഞ്ച് വേദന അത്ര നിസ്സാരമായി കാണേണ്ടതില്ല. കാരണം ഇത് പലപ്പോഴും കൊളസ്ട്രോള്‍ അടിഞ്ഞ് കൂടുന്നതിന്റെ ഫലമായി ധമനികള്‍ ചുരുങ്ങുന്നത് മൂലം സംഭവിക്കുന്നതാണ്. പലരും ഇതിനെ മസില് പെയിന്‍ എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ അത് അപകടകരമായ ഒരു അവസ്ഥയാണ് പിന്നീടുണ്ടാക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. പലപ്പോഴും കൊളസ്ട്രോള്‍ മൂലം ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തില്‍ കുറവ് സംഭവിക്കുന്നത് മൂലമാണ് ഇത്തരത്തില്‍ അനുഭവപ്പെടുന്നത്. ഇത് നിരന്തരമായി സംഭവിക്കുകയാണെങ്കില്‍ നല്ലൊരു ഡോക്ടറെ കണ്ട് കുഴപ്പങ്ങളിലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ചര്‍മ്മത്തില്‍ കാണപ്പെടുന്ന മുഴകള്‍
ചിലരുടെ കൈമുട്ടുകളിലും കാല്‍മുട്ടുകളിലും കൈകാലുകളിലും മറ്റും മുഴകള്‍ പോലെ ചര്‍മ്മത്തിന് അടിഭാഗത്തായി കാണപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന്റെ ഫലമായി സംഭവിക്കുന്നതാണ്. പലപ്പോഴും കുടുംബപരമായ ഹൈപ്പര്കൊളസ്ട്രോളീമിയ എന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് അപകടകരമായ അവസ്ഥയില്‍ ശരീരത്തില്‍ കൊളസ്ട്രോള്‍ ഉണ്ട് എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും ഇത്തരം മുഴകളെ നിസ്സാരമാക്കരുത്. അവഗണിക്കുകയും ചെയ്യരുത്.
പാരമ്പര്യം നിസ്സാരമല്ല
പല രോഗങ്ങളും പാരമ്പര്യം മൂലം കൈമാറി വരുന്നവയായിരിക്കാം. ഇത്തരം അവസ്ഥയില്‍ അത് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് എത്തുന്നു. ഹൃദ്രോഗങ്ങളും ഇത്തരത്തില്‍ സംഭവിക്കാം. എത്ര ആരോഗ്യവാനായിരുന്നാലും ചില ഘട്ടങ്ങളില്‍ ഇത്തരം അവസ്ഥകള്‍ അപകടമുണ്ടാക്കും. അതുകൊണ്ട് തന്നെ ഇടക്കിടെയുള്ള പരിശോധന അനിവാര്യമാണ് എന്ന് മാത്രമല്ല വേണ്ട നടപടികളും മുന്‍കരുതലുകളും സ്വീകരിക്കുകയും വേണം. ജീവിത ശൈലിയില്‍ ആരോഗ്യകരമായ മാറ്റങ്ങളും കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം. ദീര്‍ഘകാലം ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ വേണം. അത് ചെറുപ്പക്കാരായാലും മുതിര്‍ന്നവരായാലും ഒരു കാരണവശാലും അവഗണിക്കരുത്.

കണ്ണിന് ചുറ്റും പാടുകള്‍
നിങ്ങളുടെ കണ്ണിന് ചുറ്റും മഞ്ഞ നിറമുള്ള പാടുകള്‍ കാണുന്നതും ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള മഞ്ഞ നിറമുള്ള പാടുകള്‍ ഒരു കാരണവശാലും അവഗണിക്കരുത്. ചര്‍മ്മത്തിനടിയില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ ഉള്ള ചെറിയ കുരുക്കള്‍ പോലുള്ള പാടുകള്‍ ഉണ്ടാവുന്നത്. ഇത് നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പിന്റെ അസന്തുലിതാവസ്ഥയുണ്ട് എന്നതിന്റെ സൂചനയാണ്. അത് മാത്രമല്ല അനാരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നവര് ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്. കൊളസ്ട്രോള്‍ ശരീരത്തില്‍ പിടിമുറുക്കി കഴിഞ്ഞു എന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്.
പേശിവേദനയും വലിവും
നിങ്ങളുടെ ശരീരത്തില്‍ നടക്കുന്ന സമയം വേദനയും വലിവും പേശികളില്‍ അനുഭവപ്പെടുന്ന അവസ്ഥയെങ്കില്‍ ഇവര്‍ക്ക് കൊളസ്ട്രോള്‍ ശരീരത്തിലുണ്ട് എന്നതിനെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഇതിനെ സാധാരണയായ ഒരു പ്രശ്നമായി പലരും തെറ്റിദ്ധരിക്കപ്പെടുന്നു. എന്നാല്‍ അല്പം അപകടകരമായ ഒരു അവസ്ഥയാണ് ഇതുണ്ടാക്കുന്നത് എന്നത് ആദ്യം മനസ്സിലാക്കണം എപ്പോഴും പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് എന്ന അവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. പ്രായമായവരിലാണ് കൂടുതല്‍ കാണപ്പെടുന്നതെങ്കിലും നിയന്ത്രണാതീതമായ കൊളസ്ട്രോള്‍ ഉള്ള ചെറുപ്പക്കാരില്‍ ഇത്തരം ലക്ഷണങ്ങള്‍ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications