Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
കൊളസ്ട്രോള്‍ കൂടുന്നതിന്റെ ഗുരുതര ലക്ഷണം കാലിലും നാവിലും സ്പോട്ടിലറിയാം
കൊളസ്ട്രോള്‍ എന്നത് അപകടകരമായ ഒരു അവസ്ഥയാണെന്ന് നമുക്കറിയാം. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം പലപ്പോഴും കൊളസ്ട്രോള്‍ എന്ന അവസ്ഥയില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ പലപ്പോഴും ഭക്ഷണനിയന്ത്രണത്തിലൂടേയും അല്ലാതേയും കൃത്യമായ ജീവിത ശൈലി പാലിക്കുന്നതിലൂടേയും നിങ്ങള്‍ക്ക് രോഗാവസ്ഥയെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ കാലുകള്‍, കണ്ണുകള്‍, നാവ് എന്നിവയില്‍ ചില ലക്ഷണങ്ങള്‍ കാണിക്കുന്നു.
എന്നാല്‍ പലപ്പോഴും പലരും നിസ്സാരമാക്കി വിടുന്ന ഒന്നാണ് ഇത്തരം ലക്ഷണങ്ങള്‍. രക്തത്തിലെ കൊഴുപ്പ് അധികരിക്കുന്നതാണ് കൊളസ്ട്രോള്‍ എന്ന് നമുക്കറിയാം. എന്നാല്‍ ഇതില്‍ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട്. കോശങ്ങളുടെ നിര്‍മ്മാണത്തിന് സഹായിക്കുന്ന വിറ്റാമിനുകളും മറ്റും ഇതിലുണ്ട്. എന്നാല്‍ ഉയര്‍ന്ന ചീത്ത കൊളസ്ട്രോള്‍ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്. കൂടുതല്‍ അറിയാം.

കൊളസ്ട്രോള്‍ സങ്കീര്‍ണതകള്‍
കൊളസ്ട്രോള്‍ നിങ്ങളില്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പല വിധത്തിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാവുന്നുണ്ട്. അതില്‍ വരുന്നതാണ് പലപ്പോഴും ഹൃദയ സംബന്ധമായ അസ്വസ്ഥതകളും അതോടൊപ്പം ഉണ്ടാവുന്ന പക്ഷാഘാതം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയെല്ലാം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നാം എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. എന്താണ് ഉയര്‍ന്ന കൊളസ്ട്രോളിന് കാരണമാകുന്നത് എന്നത് പലപ്പോഴും പലര്‍ക്കും അറിയില്ല. ഉയര്‍ന്ന അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പലപ്പോഴും ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.
ലക്ഷണങ്ങള്‍
ഉയര്‍ന്ന കൊളസ്ട്രോള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിന് പിന്നിലെ ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. വേഗത്തിലുള്ള ഹൃദയമിടിപ്പ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം നിയന്ത്രണാതീതമാകുന്നു, നെഞ്ചുവേദന, നടക്കുമ്പോള്‍ വേദന ഇത് കൂടാതെ കണ്ണുകള്‍, കാലുകള്‍, നാവ് എന്നിവയില്‍ പ്രകടമാവുന്ന ചില ലക്ഷണങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇവ പലപ്പോഴും ഗുരുതരമായ അവസ്ഥകളെ തന്നെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

കണ്ണുകളിലെ ലക്ഷണങ്ങള്‍
കണ്ണുകളില്‍ ഉണ്ടാവുന്ന ഉയര്‍ന്ന കൊളസ്ട്രോള്‍ ലക്ഷണങ്ങളില്‍ ചിലതിനെക്കുറിച്ച് നമുക്ക് നോക്കാം. കാഴ്ചയില്‍ ഉണ്ടാവുന്ന വ്യത്യാസം ശ്രദ്ധിക്കണം. പലപ്പോഴും കാഴ്ച മങ്ങലിലേക്ക് ഇത് നയിക്കുന്നു. ഇത് കൂടാതെ കാഴ്ചയില്‍ ഇരുണ്ട കാഴ്ചകള്‍ കാണുന്നു, അത് ചിലപ്പോള്‍ വരകളോ അല്ലെങ്കില്‍ പാടുകളോ പോലെയാണ് കാണപ്പെടുന്നത്. കൂടാതെ കണ്ണില്‍ വേദനയും ഉയര്‍ന്ന കൊളസ്ട്രോള്‍ ലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നു.
കാലുകളിലെ ലക്ഷണങ്ങള്‍
കാലുകളില്‍ ഉണ്ടാവുന്ന ഉയര്‍ന്ന കൊളസ്ട്രോള്‍ ലക്ഷണങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാലുകളിലെ ധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞ് കൂടുന്നതിന്റെ ഫലമായി പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് (പിഎഡി) എന്ന മാരകമായ അവസ്ഥയുണ്ടായേക്കാം. പി എ ഡിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളില്‍ പ്രധാന ലക്ഷണം പലപ്പോഴും വിട്ടുമാറാത്ത വേദനയാണ. അത് മാത്രമല്ല ഇത് പലപ്പോഴും വ്യായാമത്തിന്റെ സമയത്ത് ്ല്‍പം കൂടുതലായിരിക്കും. കൂടാതെ ശാരീരികമായി പാദങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങളും കൊളസ്ട്രോള്‍ കൂടുന്നതിന്റെ ലക്ഷണങ്ങളില്‍ വരുന്നതാണ്.

നാവില്‍ കൊളസ്ട്രോളിന്റെ ലക്ഷണങ്ങള്‍
നാവില്‍ കൊളസ്ട്രോളിന്റെ ലക്ഷണങ്ങള്‍ പലരും ശ്രദ്ധിക്കാതെ വിടുന്നു. എന്നാല്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ നാവിനെയും ബാധിക്കും എന്നതാണ് സത്യം. നാവിന്റെ പ്രതലത്തിലെ ചെറിയ പാപ്പില്ലറികള് വലുതാകുകയും അതില്‍ നിറം മാറ്റം സംഭവിക്കുകയും ചെയ്യുമ്പോള്‍ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരം ലക്ഷണങ്ങള്‍ അല്പം ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അടിയന്തിര ശ്രദ്ധ വേണം.
ശ്രദ്ധിക്കേണ്ടത്
കൊളസ്ട്രോള്‍ കൂടുന്നത് എപ്പോഴായാലും അപകടം തന്നെയാണ്. കാരണം ഇതിന്റെ അളവ് നിങ്ങളില്‍ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല രോഗാവസ്ഥ പെട്ടെന്ന് പ്രത്യക്ഷപ്പെടാത്തതിനാല്‍ പലപ്പോഴും കൊളസ്ട്രോള്‍ നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് കൃത്യമായി മനസ്സിലാക്കി വേണം പരിഹാരം കാണുന്നതിനും ശ്രദ്ധിക്കേണ്ടത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

