Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഉപ്പ് കുറച്ചിട്ടും ബിപി കുറഞ്ഞില്ലേ? കാരണങ്ങള്‍ ഇതെല്ലാമാവാം
സാധാരണയായി ബിപി അഥവാ രക്തസമ്മര്‍ദ്ദം കൂടിയാല്‍ പലപ്പോഴും ഉപ്പ് കുറച്ചാല്‍ മതി എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ഉപ്പ് കുറച്ചത് കൊണ്ട് മാത്രം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കണം എന്നില്ല. പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ആദ്യം മനസ്സിലാക്കേണ്ട ചിലതുണ്ട്.
രക്തസമ്മര്‍ദ്ദം ഉപ്പിന്റെ മാത്രം പ്രശ്നമായി കാണുന്ന പ്രവണത ദീര്‍ഘകാലമായി നാം കാണുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും അതിന് പരിഹാരമെന്നോണം സോഡിയം കുറക്കുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. എന്നിരുന്നാലും, ഈ മാറ്റങ്ങള്‍ പാലിച്ചിട്ടും പലര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു പ്രശ്നമായി തുടരുന്നു എന്നതാണ് സത്യം. എന്താണ് അതിന് പിന്നിലെ കാരണം എന്ന് നമുക്ക് നോക്കാം.

ഇന്‍സുലിന്‍ പ്രതിരോധം ശ്രദ്ധിക്കണം
ഇന്‍സുലിന്‍ പ്രതിരോധം പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു. സാധാരണ അവസ്ഥയില്‍ കോശങ്ങളിലേക്ക് ഊര്‍ജ്ജം എത്തിക്കുക എന്നതാണ് ഇന്‍സുലിന്റെ പ്രധാന ധര്‍മ്മം. എന്നാല്‍ കോശങ്ങള്‍ ഇതിനോട് പ്രതികരിക്കാത്ത അവസ്ഥയില്‍ പലപ്പോഴും ഗ്ലൂക്കോസ് കോശങ്ങളിലേക്ക് എത്തുന്നതിന് കൂടുതല്‍ ഇന്‍സുലിന്‍ ആവശ്യമായി വരുന്ന സാഹചര്യം ഉണ്ടായിരിക്കും. എന്നാല്‍ ഇയര്‍ന്ന അളവില്‍ ശരീരത്തില്‍ ഇന്‍സുലിന്‍ ഉണ്ടാവുമ്പോള്‍ അത് ശരീരത്തില്‍ സോഡിയവും വെള്ളവും കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നു എന്നാണ് ഡോ. ജബന് മൂര്‍ പറയുന്നത്.
പലപ്പോഴും ഇതിന്റെ ഫലമായി നിങ്ങളുടെ ധമനികളില്‍ ദ്രാവകത്തിന്റെ അളവ് വര്‍ദ്ധിക്കും. ഇത് രക്തക്കുഴലുകളുടെ ഭിത്തികള്‍ കട്ടിയാക്കുന്നു. കൂടാതെ അതിന്റെ ഇലാസ്തികത നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. ഉപ്പിന്റെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തിയാലും രക്തസമ്മര്‍ദ്ദം പലപ്പോഴും ഇവരില്‍ കൂടുതല്‍ തന്നെയായിരിക്കും. അതുകൊണ്ട് ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
സാധാരണ രക്തസമ്മര്‍ദ്ദം
സാധാരണ രക്തസമ്മര്‍ദ്ദം എന്നത് 120/80 mmHg ആണ്. എന്നാല്‍ ചില ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അതില്‍ വ്യത്യാസം സംഭവിക്കാം. പലപ്പോഴും നിങ്ങളുടെ ആരോഗ്യം, പ്രായം, മെറ്റബോളിസം എന്നിവയെല്ലാം മനസ്സിലാക്കിയാല്‍ മാത്രമേ കൃത്യമായി ഇതിനെ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. അതില്‍ തന്നെ ഭക്ഷണക്രമവും ജീവിതശൈലിയും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും നിസ്സാരമല്ല. പലപ്പോഴും ഇതൊക്കെ ശ്രദ്ധിച്ചാലും ചിലരില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൂടുതലായിരിക്കും.

ശ്രദ്ധിക്കേണ്ടത്
എപ്പോഴും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടി മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതില്‍ സംസ്കരിച്ച പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റുകളും ഒഴിവാക്കി സമ്പൂര്‍ണ്ണ ഭക്ഷണങ്ങള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അത് മാത്രമല്ല സ്ഥിരമായി വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കണം. പലപ്പോഴും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.
ആവശ്യത്തിന് ഉറക്കം അനിവാര്യമാണ്, അത് മാത്രമല്ല ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ നിലനിര്‍ത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴും മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. വേഗത്തിലുള്ള പരിഹാരങ്ങളാണ് എപ്പോഴും ആവശ്യമായി വേണ്ടത്. എന്നാല്‍ അതിനോടൊപ്പം തന്നെ കൃത്യമായ വ്യായാമവും ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ഇതിന്റെ കാരണങ്ങളില്‍ ഒന്നാണ്. എപ്പോഴും മാറ്റങ്ങള്‍ ജീവിത ശൈലിയില്‍ വരുത്തുമ്പോള്‍ അത് സ്ഥിരതയുള്ളതായിരിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളില്‍ അതിഭീകരമായ രീതിയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമെങ്കില്‍ അതിനെ നിസ്സാരമാക്കരുത്. ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിനും വേണ്ട രീതിയിലുള്ള പരിഹാരങ്ങള്‍ തേടുന്നതിനും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
