Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
മോശം കൊളസ്ട്രോള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍: ധമനികളിലെ തടസ്സം നിസ്സാരമല്ല
ശരീരത്തില്‍ മോശം കൊളസ്ട്രോള്‍ എന്നത് വളരെയധികം അപകടമുണ്ടാക്കുന്ന ഒന്നാണ്. കാരണം ഇത് ഹൃദയാരോഗ്യത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിക്കുന്നത്. കൊളസ്ട്രോള്‍ ശരീരത്തിന് അനിവാര്യമെങ്കിലും പലപ്പോഴും അത് മോശം കൊളസ്ട്രോള്‍ എങ്കില്‍ ഉണ്ടാക്കുന്ന അപകടം നിസ്സാരമല്ല. പലപ്പോഴും ഇവ ധമനികളില്‍ അടിഞ്ഞ് കൂടുകയും അപകടമുണ്ടാക്കുകയും രക്തയോട്ടം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
വര്‍ദ്ധിച്ച കൊളസ്ട്രോള്‍ നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. തുടക്കത്തില്‍ വ്യക്തമായ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കിലും പലപ്പോഴും ശരീരം ചില സൂചനകള്‍ നല്കുന്നു. രക്തത്തിലെ മോശം കൊളസ്ട്രോള്‍ നിങ്ങളില്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. തുടക്കത്തില്‍ വ്യക്തമായ ലക്ഷണങ്ങള്‍ കാണിക്കില്ലെങ്കിലും അവ അപകടകരമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

കാലുവേദന അല്ലെങ്കില്‍ പേശീവലിവ്
കൊളസ്ട്രോളിന്റെ അളവ് കൂടുതലെങ്കില്‍ അത് പലപ്പോഴും അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. കാലുകളിലെ ധമനികളില്‍ പ്ലാക്ക് അടിഞ്ഞ് കൂടുന്നതിന്റെ ഫലമായി പലപ്പോഴും രക്തയോട്ടം കുറയുന്നു. അത് നിങ്ങളില്‍ പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് (PAD) എന്ന അവസ്ഥയിലേക്ക് എത്തിക്കും. പലപ്പോഴും നിങ്ങളില്‍ നടക്കുമ്പോഴോ പടികള്‍ കയറുമ്പോഴോ കാലുകളില്‍ വേദന, ഭാരം, മരവിപ്പ് എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളില്‍ വിശ്രമിക്കുമ്പോള്‍ വേദന കുറയുന്ന അവസ്ഥയും ഉണ്ടാവാം.
നെഞ്ചുവേദന അല്ലെങ്കില്‍ നെഞ്ചില്‍ ഭാരം
പലപ്പോഴും നെഞ്ചില്‍ വേദന വര്‍ദ്ധിക്കുന്നത് അല്പം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. ഉയര്‍ന്ന കൊളസ്ട്രോള്‍ നിങ്ങളുടെ ഹൃദയത്തിലേക്കുള്ള ധമനികളില്‍ മര്‍ദ്ദവും മുറുക്കവും ഭാരവും വര്‍ദ്ധിക്കുന്നു. ഇതാണ് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ വിശ്രമിക്കുമ്പോള്‍ അതിന്റെ വേദന ഇല്ലാതാവുകയും ചെയ്യുന്നു. ഒരിക്കലും ഇതിനെ നിസ്സാരമായി കണക്കാക്കരുത്. അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നതാണ്. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിലേക്ക് എത്തിക്കുന്ന ഈ സൂചനയാണ് പലപ്പോഴും അപകടമുണ്ടാക്കുന്നത്. ഇത് ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.

തലകറക്കം
ഇടക്കിടെയുണ്ടാവുന്ന തലകറക്കവും ഒട്ടും നിസ്സാരമായി കണക്കാക്കരുത്. കാരണം ഇത് നിങ്ങളില്‍ തലച്ചോറിലേക്കുള്ള രക്തധമനികളില്‍ തടസ്സവും ഓക്സിജന്‍ കുറവും ഉണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ്. ഇത് പലപ്പോഴും പെട്ടെന്നുള്ള സന്തുലിതാവസസ്ഥ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. ഈ ലക്ഷണങ്ങള്‍ ഒരിക്കലും നിസ്സാരമായി കാണരുത്. അപകടകരമായ അവസ്ഥയിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്.
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്
കൊളസ്ട്രോള്‍ കൂടുതലെങ്കില്‍ അവരില്‍ ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. പലപ്പോഴും ഇത് ശരീരത്തിന് ആവശ്യമായ ഓക്സിജന്‍ ലഭിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. വീട്ടു ജോലികള്‍ ചെയ്യുമ്പോഴോ നടക്കുമ്പോഴോ ഇത്തരം അവസ്ഥകള്‍ കൂടുതലായി കാണപ്പെടുന്നു. ഇത് പലപ്പോഴും ഹൃദയാരോഗ്യം മോശമാവുന്നു എന്നതിന്റെ സൂചന കൂടിയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അപകടകരമായ അവസ്ഥയിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നതും.
ചര്‍മ്മത്തില്‍ മഞ്ഞനിറത്തിലുള്ള മുഴകള്‍
ചര്‍മ്മത്തിലുണ്ടാവുന്ന മഞ്ഞ നിറത്തിലുള്ള മുഴകള്‍ പലപ്പോഴും അപകടകരമായ അവസ്ഥയുണ്ടാക്കുന്നതാണ്. ഇതിനെ 'സാന്തോമാസ്' എന്ന് അറിയപ്പെടുന്നു. പലപ്പോഴും ഇത് കണ്ണിനു ചുറ്റിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കാണപ്പെടുന്നു. ഇവ കൊഴുപ്പിന്റെയും കോളസ്ട്രോളിന്റെയും അമിതമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. അപകടകരമായ അവസ്ഥയിലേക്കാണ് ഇത് പലപ്പോഴും നിങ്ങളെ എത്തിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
