Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
കിടന്ന് സെക്കന്റുകള്‍ക്കുള്ളില്‍ ഉറങ്ങാന്‍, സന്ധ്യമയങ്ങിയ ശേഷം ഇപ്രകാരം കുളിക്കാം
ഉറക്കം എന്നത് ആരോഗ്യത്തിന് വളരെയധികം അനിവാര്യമായ ഒന്നാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളുടേയും അടിസ്ഥാനം എന്ന് പറയുന്നത് ഉറക്കമില്ലായ്മ തന്നെയാണ്. നമ്മുടെ ബയോളജിക്കല്‍ ക്ലോക്കിലുണ്ടാവുന്ന വ്യത്യാസം പോലും പലപ്പോഴും ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു. നല്ല ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയാണോ നിങ്ങള്‍? എന്നാല്‍ ഇനി അത്തരം കാര്യങ്ങളെ ആലോചിച്ച് തലപുകക്കേണ്ടതില്ല. കാരണം ആരോഗ്യത്തെ വരെ സ്വാധീനിക്കുന്ന ഉറക്ക പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി കുളിയുടെ കാര്യത്തില്‍ നമുക്കല്പം ശ്രദ്ധിക്കാം.
ലളിതമായ ഒരു കുളി പലപ്പോഴും നല്ല ഉറക്കത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഉറങ്ങുന്നതിന് മുന്‍പ് ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. രാത്രിയില്‍ കുളിക്കുന്നത് നിങ്ങളുടെ ശരീര താപനില കുറയ്ക്കും, ഇത് ഉറങ്ങാന്‍ സമയമായെന്ന് തലച്ചോറിന് സൂചന നല്കുന്നു. ചെറുചൂടുള്ള വെള്ളം തുടക്കത്തില്‍ നിങ്ങളുടെ താപനില ഉയര്‍ത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ പിന്നീട് ഇത് ഉറക്കത്തിലേക്ക് നിങ്ങളെ പതുക്കെ നയിക്കുന്നു.

രാത്രിയിലെ കുളിയുടെ ഗുണങ്ങള്‍
രാത്രി കുളിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഉറങ്ങുന്നതിന് മുമ്പ് കുളിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കും. ചൂടുവെള്ളം നിങ്ങളുടെ പേശികളെയും മനസ്സിനെയും ശാന്തമാക്കുന്നതോടൊപ്പം തന്നെ നല്ല വിശ്രമം നല്‍കുകയും ചെയ്യുന്നു. ഇത് നിങ്ങളെ ആഴത്തിലേക്കും ശാന്തമായ ഉറക്കത്തിലേക്കും നയിക്കുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്
ഇതോടൊപ്പം തന്നെ രാത്രിയില്‍ കുളിക്കുന്നത് വഴി അത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും സഹായിക്കുന്നു. ദിവസവും എണ്ണയും അഴുക്കും ചര്‍മ്മത്തില്‍ അടിഞ്ഞ് കൂടുന്നത് വഴി അത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ രാത്രിയിലെ കുളി നിങ്ങള്‍ക്ക് അടഞ്ഞ സുഷിരങ്ങള്‍ തുറക്കുന്നതിനും അത് വഴി നിങ്ങളുടെ ചര്‍മ്മത്തെ ഒറ്റരാത്രികൊണ്ട് ശ്വസിക്കാനും പുനരുജ്ജീവിപ്പിക്കാനും അനുവദിക്കുകയും ചെയ്യുന്നു.
വിശ്രമം നല്കുന്നു
രാത്രിയിലെ കുളി നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. നല്ല ആരോഗ്യവും വിശ്രമവും നല്‍കുന്നതിന് വേണ്ടി ലാവെന്‍ഡര്‍ അതിലേക്ക് അല്പം അവശ്യ എണ്ണകള്‍ എന്നിവ ചേര്‍ക്കാം. ഇതെല്ലാം തന്നെ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ നല്ല ഉറക്കത്തിന് സഹായിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് മനസ്സിനും ശരീരത്തിനും കുളിര്‍മ്മയും ആശ്വാസവും വിശ്രമവും നല്കുന്നു.
കുളിക്കേണ്ടത് എപ്പോള്‍?
ഉറങ്ങുന്നതിന് മുന്‍പ് എപ്പോഴാണ് കുളിക്കേണ്ടത് എന്നത് പലരും അറിയേണ്ടതാണ്. ഉറക്കത്തിന് 90 മിനിറ്റ് മുമ്പെങ്കിലും കുളിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ശരീരം തണുപ്പിക്കുന്നതിനും ഉറക്കത്തിന് മുന്‍പ് തലച്ചോറിന് മതിയായ വിശ്രമം നല്‍കുന്നതിനും സഹായിക്കുന്നു. എപ്പോഴും ആരോഗ്യത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് നിങ്ങളുടെ ഉറക്കം വളരെയധികം സഹായിക്കുന്നതാണ്. ഉറങ്ങുന്നതിന് മുന്‍പ് കുളിക്കുക എന്നതാണ് പ്രധാന കാര്യം.
മറ്റ് കാര്യങ്ങള്‍
ഉറങ്ങുന്നതിന് മുന്‍പായി നമ്മള് കുളിയല്ലാതെ തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഉറങ്ങുകയും ഉണരുകയും ചെയ്യുക. കൂടാതെ കൃത്യമായ ഒരു ഷെഡ്യൂള്‍ നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. ശരീരത്തിന്റെ ബയോളജിക്കല്‍ ക്ലോക്കിനെ നിയന്ത്രിക്കുന്നതിന് ഇത് വഴി സാധിക്കുന്നു. കൂടാതെ ഉറങ്ങാന്‍ പോവുന്നതിന് തൊട്ടു മുന്‍പായി കഫീന്‍, അമിതമായി ഭക്ഷണം എന്നിവ കഴിക്കാതിരിക്കുക.
കിടപ്പുമുറിയും ശ്രദ്ധിക്കാം
നിങ്ങള്‍ക്ക് മികച്ച ഉറക്കം ലഭിക്കുന്നതിന് വേണ്ടി നല്ല കിടപ്പുമുറിയും ക്രമീകരിക്കേണ്ടതാണ്. ബെഡ്റൂം തണുത്തതും ഇരുണ്ടതും ശാന്തവുമാണെന്ന് ഉറപ്പാക്കുക. നല്ല മെത്തയും തലയിണയും ഉറക്കത്തിന്റെ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു. ഉറങ്ങുന്നതിന് മുന്‍പ് എന്ത് തന്നെയായാലും കുളിക്കുന്നത് വഴി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
